സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായി കുറച്ചു എന്ന പ്രഖ്യാപനം ബജറ്റിലൂടെ ധനമന്ത്രി നിര്‍മല സീതാരാമനാണ് നടത്തിയത്. അതിന് പിന്നാലെ സ്വർണവില വലിയ രീതിയിൽ കുറഞ്ഞിരുന്നു. ഒരുപക്ഷെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വർണം നേരിട്ട വലിയ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. എന്നാൽ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ നേട്ടമുണ്ടാക്കുകയാണ് ജ്വല്ലറി ഓഹരികൾ. 8 ശതമാനത്തോളം വളർച്ചയാണ് ജ്വല്ലറി ഓഹരികൾ നേടിയത്. നമുക്ക് വിശദമായി നോക്കാം.
1. കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ
ഇന്ന് നേട്ടമുണ്ടാക്കിയ ഏറ്റവും പ്രധാനപ്പെട്ട ജ്വല്ലറി ഓഹരിയാണ് കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യ. ആദ്യ സെഷനിൽ തന്നെ 15 ശതമാനത്തോളം നേട്ടമാണ് ഓഹരി നേടിയത്. അതോടെ ഓഹരി വില 633.35 എന്ന എല്ലാലത്തേയും ഉയർന്ന നിരക്കിലെത്തി. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 12.69 ശതമാനം നേട്ടമാണ് ഓഹരി നേടിയത്. ഒരു മാസത്തിനുള്ളിൽ 31.58 ശതമാനം വളർച്ച നേടാനും കേരളാ കമ്പനിക്ക് സാധിച്ചു. ആറ് മാസത്തിനുള്ളിൽ 62.38 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്.
2. മോട്ടിസൺസ്
എൻഎസ്ഇയിൽ 162.90 രൂപ എന്നതാണ് ഓഹരിയുടെ നിലവിലെ വില. ബുധനാഴ്ച ഏകദേശം 5.32 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അഞ്ച് ദിവസത്തിനുള്ളിൽ 5.44 ശതമാനം വളർച്ച നേടാനും ഓഹരിക്ക് സാധിച്ചു. 58.08 ശതമാനം നേട്ടമാണ് 2024-ൽ ഇതുവരെ ഓഹരി നേടിയത്.

3. പിസി ജ്വല്ലറി
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം 5 ശതമാനം വളർച്ചയാണ് പിസി ഓഹരി നേടിയത്. അതോടെ ഓഹരി വില 77.84 രൂപയിലേക്കെത്തി. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ ഒരു മാസത്തിനിടെ 45 ശതമാനം വളർച്ച നേടാനും ജ്വല്ലറി ഓഹരിക്ക് സാധിച്ചു.
4. ആർബിസെഡ് (RBZ) ജ്വല്ലേഴ്‌സ്
5 ശതമാനം നേട്ടമാണ് ബുധനാഴ്ച ഓഹരി വിപണിയിൽ നിന്നും ആർബിസെഡ് (RBZ) ജ്വല്ലേഴ്‌സ് ഓഹരി നേടിയത്. അതോടെ ഓഹരി വില 140.12 രൂപ എന്ന നിരക്കിലെത്തി. അഞ്ച് ദിവസത്തിനിടെ 6.16 ശതമാനവും ഒരു മാസത്തിനിടെ 2.15 ശതമാനവും വളർച്ച നേടാൻ ഓഹരിക്ക് സാധിച്ചു.

5. തങ്കമയിൽ ജ്വല്ലറി
1,943.50 രൂപ എന്നതാണ് ഓഹരി വില. ബുധനാഴ്ച 3.24 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 15.97 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 44.17 ശതമാനമാണ് ആറ് മാസത്തെ മുന്നേറ്റം.
ബജറ്റ് പ്രഖ്യാപനം
സ്വർണത്തിൻ്റെയും വെള്ളിയുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനം 6.4 ശതമാനമായും കുറയ്ക്കുന്നു എന്നതാണ് ബജറ്റിലെ പ്രഖ്യാപനം. സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറയ്ക്കണമെന്നത് രത്ന, ആഭരണ വ്യവസായത്തിൻ്റെ ദീർഘകാല ആവശ്യമാണ്. ഇൻപുട്ട് ചെലവ് കുറയ്ക്കുന്നതിനും മൂല്യവർദ്ധന വർദ്ധിപ്പിക്കുന്നതിനും കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും കള്ളക്കടത്ത് കുറയ്ക്കുന്നതിനും ആഭ്യന്തര ഉൽപ്പാദനം ഉത്തേജിപ്പിക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്നാണ് കരുതുന്നത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവായ ഇന്ത്യയിലെ ആഭരണങ്ങളുടെ ആവശ്യം ശക്തമാണ്, 2023-2024 ൽ സ്വർണ്ണ ഇറക്കുമതി 30% വർദ്ധിച്ച് 45.54 ബില്യൺ ഡോളറിലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

നെസ്ലെ ഇന്ത്യ ഓഹരികളിൽ മുന്നേറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് ഉയർത്തിയത് എന്തിന്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം



Click it and Unblock the Notifications