ജൂലൈ 23-ആം തീയ്യതിയലാണ് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ യൂണിയൻ ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്‍റെ ആദ്യ ബജറ്റായത് കൊണ്ടു തന്നെ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടു തന്നെ ഓഹരി വിപണിയും വലിയ ചലനങ്ങൾ പ്രതീക്ഷിക്കുന്നു. മാർക്കറ്റ് വിദഗ്ധരും ബ്രോക്കറേജ് സ്ഥാപനങ്ങളും ബജറ്റിനോടനുബന്ധിച്ച് നിരവധി ഓഹരികൾക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പൊതുമേഖലാ ഓഹരിയാണ് പഞ്ചാബ് നാഷണൽ ബാങ്ക്. പിഎൻബി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ഓഹരി വില
എൻഎസ്ഇയിൽ 119.31 രൂപ എന്നതാണ് പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 7 ശതമാനം ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനിടെ 22 ശതമാനത്തോളം വളർച്ച നേടാൻ ബാങ്ക് ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 21 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 93.64 ശതമാനം നേട്ടമുണ്ടാക്കാനും പഞ്ചാബ് നാഷണൽ ബാങ്ക് ഓഹരിക്ക് സാധിച്ചു.
142.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 58.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

ടാർഗെറ്റ് വില
പൊതുമേഖലാ ബാങ്കുകൾ ബജറ്റിനിനെ വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് സീനിയർ വൈസ് പ്രസിഡൻ്റ് ഗൗരംഗ് ഷാ പറഞ്ഞു. സമ്പദ്‌വ്യവസ്ഥ ശക്തമായ പ്രതിരോധം കാണിക്കുന്നത് തുടരുന്നതിനാൽ ബാങ്കുകൾ മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലുതും പ്രശസ്തവുമായ ബാങ്കുകളിലൊന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക്. സമീപ പാദങ്ങളിൽ ബാങ്ക് മികച്ച പ്രകടനം നടത്തി. ആ പ്രകടനം തുടരാൻ ബാങ്കിന് സാധിക്കുമെന്നും ഗൗരംഗ് ഷാ കൂട്ടിച്ചേർത്തു.
190 രൂപ ടാർഗെറ്റ് വിലയോടെ ഓഹരി വാങ്ങാമെന്നാണ് ഗൗരംഗ് ഷായുടെ ശുപാർശ. ബാങ്കിന്‍റെ ക്രെഡിറ്റ് ഡിമാൻഡ് വർധിക്കും. ഇതിനുപുറമെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിലെ ഫലങ്ങളിൽ വലിയ പുരോഗതി കാണപ്പെട്ടു എന്നും അദ്ദേഹം പറഞ്ഞു.
നേട്ടങ്ങൾ
1. ബുക്ക് മൂല്യത്തേക്കാൾ 1.21 ഇരട്ടിയിലാണ് ഓഹരി വ്യാപാരം നടക്കുന്നത്.
2. കഴിഞ്ഞ 5 വർഷത്തിനിടെ കമ്പനി 24.2 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് കൈവരിച്ചു.
3. കമ്പനി 19.2% ആരോഗ്യകരമായ ഡിവിഡൻ്റ് പേഔട്ട് നിലനിർത്തുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക്
ഇന്ത്യയിലെ ആദ്യത്തെ സ്വദേശി ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ആസ്ഥാനം ഇന്ത്യയിലെ ന്യൂഡൽഹി. എസ്‌ബിഐക്കും ബിഒബിക്കും ശേഷം മൂന്നാമത്തെ വലിയ പൊതുമേഖലാ സ്ഥാപനമാണിത്. 1,31,361 കോടി രൂപയാണ് വിപണി മൂലധനം.

പുതിയ ഉയരത്തിൽ നിഫ്റ്റി
ആഭ്യന്തര സൂചികകൾ വ്യാഴാഴ്ച വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം വിപണിക്ക് വിനയായി. ഉയർന്നു വന്ന ലാഭമെടുപ്പും സൂചികകളെ ഇടിവിലേക്ക് നയിച്ചു. തുടർന്നുള്ള വ്യാപാരത്തിൽ നിഫ്റ്റിയും സെന്സെക്സും നേട്ടത്തിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 24678.90 പോയിന്റിലെത്തി.
സെൻസെക്‌സ് 251.93 പോയിൻ്റ് ഇടിഞ്ഞ് 80,464.62 ലും നിഫ്റ്റി 76.6 പോയിൻ്റ് താഴ്ന്ന് 24,536.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications