2024-25 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ബജറ്റുമായി ബന്ധപ്പെട്ട് ഇൻഫ്രാ, ഭക്ഷ്യ എണ്ണ, വൈദ്യുതി തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരി വിലയിൽ വർധനവുണ്ടാകും. 2024ലെ ബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമല സീതാരാമൻ ലോക്‌സഭയിൽ അവതരിപ്പിക്കും.
100 രൂപയിൽ താഴെ വിലയുള്ളതും എന്നാൽ മികച്ചതുമായ ഓഹരികൾ നോക്കാം. ഈ ഓഹരികളിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കും. മാർക്കറ്റ് വിദഗ്ധരാ. അവിനാഷും അഷ്ട ജെയിസും ചില ഓഹരികൾ വാങ്ങാൻ ശുപാർശ ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ബാങ്ക് ഓഫ് മഹാരാഷ്ട്ര
പിഎസ്‌യു ബാങ്ക് സ്റ്റോക്കിന് ഒരു വാങ്ങൽ റേറ്റിംഗ് നൽകിയിട്ടുണ്ട്. അവിനാഷ് 6-12 മാസങ്ങൾക്കിടയിലുള്ള കാലയളവിലേക്ക് ഏകദേശം 90 രൂപയായി പ്രാരംഭ ടാർഗെറ്റ് വില നിശ്ചയിച്ചു. അതേസമയം ജെയിൻ 2-3 മാസത്തെ സമയപരിധിക്കായി ടാർഗെറ്റ് വില 85 രൂപയായി നിശ്ചയിച്ചു.
നിലവിൽ 67.79 രൂപയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഓഹരി വില. 3.29 ശതമാനമാണ് ഒരു മാസത്തിനുള്ളിൽ ഓഹരി നേടിയ വളർച്ച. ആറ് മാസം കൊണ്ട് 36 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു.

2. പട്ടേൽ എഞ്ചിനീയറിംഗ്
അവിനാഷ് ഓഹരിക്ക് 95 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ബൈ കോൾ നൽകിയിട്ടുണ്ട്. 6 മുതൽ 12 മാസമാണ് കാലാവധി. നിലവിൽ 60.90 രൂപയാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 14 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. ഓർഡർ ബുക്ക് ഉള്ളതിനാൽ ഈ സാമ്പത്തിക വർഷത്തിൽ കമ്പനി കൂടുതൽ മെച്ചപ്പെടും. ജലവൈദ്യുതി സംബന്ധിച്ച് ബജറ്റിൽ സുപ്രധാന പ്രഖ്യാപനം ഉണ്ടാകുമെന്നും അതുവഴി ഓഹരി കൂടുതൽ വളർച്ച നേടുമെന്നുമാണ് അവിനാഷിന്‍റെ വിലയിരുത്തൽ.
3. ബിസിഎൽ ഇൻഡസ്ട്രീസ്
അവിനാഷ് ബിസിഎൽ ഇൻഡസ്ട്രീസ് ഓഹരിയിൽ ഒരു ബൈ കോൾ നൽകിയിട്ടുണ്ട്. 6 മാസത്തേക്ക് അദ്ദേഹം ടാർഗെറ്റ് വില 75 രൂപയായി നിശ്ചയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കമ്പനി എഥനോളിൽ വൻതുക നിക്ഷേപിച്ചു. അടുത്തിടെ, കമ്പനി പശ്ചിമ ബംഗാളിൽ ഒരു പുതിയ പ്ലാൻ്റ് ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷത്തിൽ കമ്പനി 98 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി എന്നും മാർക്കറ്റ് വിദഗ്ധൻ വിലയിരുത്തുന്നു. കമ്പനിക്ക് കുറഞ്ഞത് 150 കോടി രൂപയെങ്കിലും ലാഭം ലഭിക്കുമെന്ന് കരുതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4. ജിഎംആർ എയർപോർട്ട്
130 രൂപ ടാർഗെറ്റ് വിലയോടെ ജിഎംആർ എയർപോർട്ട് ഓഹരി വാങ്ങാമെന്നാണ് അവിനാഷിന്‍റെ ശുപാർശ. 6 മാസമാണ് സമയപരിധി. എൻഎസ്ഇയിൽ 96.83 രൂപ എന്നതാണ് ജിഎംആർ എയർപോർട്ട് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. എന്നാൽ 2024-ൽ ഇതുവരെ 20 ശതമാനം വളച്ച കൈവരിക്കാൻ ഓഹരിക്ക് സാധിച്ചു.
5. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ്
150 രൂപ ടാർഗെറ്റ് വിലയോടെ ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് ഓഹരി വാങ്ങാമെന്നാണ് ഹെം സെക്യൂരിറ്റീസ് ലിമിറ്റഡിലെ സീനിയർ റിസർച്ച് അനലിസ്റ്റ് അഷ്ട ജെയിൻ ശുപാർശ ചെയ്യുന്നത്. സമയ പരിധി 1-2 മാസമാണ്. കമ്പനിക്ക് മികച്ച സാന്നിധ്യവും ഉറച്ച ക്ലയൻ്റ് അടിത്തറയുണ്ടെന്നും അവർ പറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!



Click it and Unblock the Notifications