ഇടക്കാല ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളില്ലെങ്കിലും വിവിധ സെക്ടറുകളെ കാര്യമായി പരിഗണിച്ചു കൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം പൂർത്തിയാക്കിയത്. ഇതിലൊന്നാണ് റെയിൽവെ. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴി ഉൾപ്പെടെ നിരവധി പദ്ധതികൾ രാജ്യത്തുടനീളം റെയിൽവെ നടപ്പിലാക്കുന്നുണ്ട്. ഇതിനാൽ തന്നെ വലിയ മൂലധന വിഹിതം റെയിൽവെയ്ക്ക് ഇത്തവണയും ലഭിച്ചിട്ടുണ്ട്.
2.55 ലക്ഷം കോടി രൂപയാണ് റെയിൽവെയ്ക്കായി ബജറ്റിൽ നീക്കിവെച്ചത്. 2023-24 ലെ കേന്ദ്ര ബജറ്റിൽ മന്ത്രാലയം ഇന്ത്യൻ റെയിൽവേയ്‌ക്കായി 2.40 ലക്ഷം കോടി രൂപ മൂലധന വിഹിതം അനുവദിച്ചിരുന്നു. അടിസ്ഥാന സൗകര്യം പ്രധാന അജണ്ടയായി നിലനിർത്തി കൊണ്ട് യാത്ര സൗകര്യങ്ങൾക്ക് പരിഗണന നൽകുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണ റെയിൽവെയ്ക്ക് ലഭിച്ചത്.

യാത്ര സൗകര്യം ഉയരും
മെട്രോ റെയിൽ, നമോ ഭാരത് തുടങ്ങിയ പ്രധാന റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികൾ അധിക നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് നിർമലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) വഴിയാണ് നമോ ഭാരത് തീവണ്ടികൾ പ്രവർത്തിപ്പിക്കുന്നത്.
ഉത്തർപ്രദേശിലെ സാഹിബാബാദിൽ നിന്ന് ദുഹായ് ഡിപ്പോ വരെയുള്ള 17 കിലോമീറ്ററാണ് നിലവിൽ പ്രവർത്തന യോഗ്യമായത്. 2025 ഓടെ 82 കിലോമീറ്റർ നീളമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി പ്രവർത്തനക്ഷമമാകും. അതോടൊപ്പം യാത്ര സൗകര്യം മെച്ചപ്പെടുത്താൽ ഏകദേശം 40,000 റെയിൽ ബോഗികൾ വന്ദേ ഭാരത് കോച്ചുകളാക്കി മാറ്റുന്നതിനെക്കുറിച്ചും ബജറ്റിൽ പരാമർശമുണ്ട്.
ചരക്ക് നീക്കം മെച്ചപ്പെടുത്തും
ലോജിസ്റ്റിക്സ് കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ട് മൂന്ന് പ്രധാന റെയിൽവെ ഇക്കണോമിക് കോറിഡോർ പദ്ധതി ആവിഷ്കരിക്കും. എനർജി, മിനറൽ, സിമന്റ് കോറിഡോർ ആണ് ഇതിൽ ആദ്യത്തേത്, പോർട്ട് കണക്ടിവിറ്റി ഇടനാഴി, ഹൈ ട്രാഫിക് ഡെൻസിറ്റി കോറിഡോർ എന്നിവയാണ് മറ്റുള്ളവ. പിഎം ഗതിശക്തി സ്കീമിന് കീഴിൽ മൾട്ടി മോഡൽ കണക്റ്റിവിറ്റി വർധിപ്പിക്കാനും ലോജിസ്റ്റിക് കാര്യക്ഷമത ഉയർത്താനും ചെലവ് കുറയ്ക്കാനും ഇതുവഴി സാധിക്കും.
ഹൈ ട്രാഫിക് ഡെൻസിറ്റി കോറിഡോറിലൂടെ തിരക്ക് കുറച്ച് പാസഞ്ചർ ട്രെയിനുകളുടെ പ്രവർത്തനം വർധിപ്പിക്കുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാനും യാത്ര വേഗത മെച്ചപ്പെടുത്താനും സാധിക്കും. ഇവ ചരക്ക് ഇടനാഴികളുമായി സംയോജിപ്പിക്കുമ്പോൾ ഈ മൂന്ന് സാമ്പത്തിക ഇടനാഴി പരിപാടികൾ ജിഡിപി വളർച്ച ത്വരിതപ്പെടുത്തുകയും ലോജിസ്റ്റിക് ചെലവുകൾ ലഘൂകരിക്കുകയും ചെയ്യും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications