2047 ഓടെ വികസിത ഭാരത് ലക്ഷ്യം; ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി; പ്രതീക്ഷയോടെ രാജ്യം

രണ്ടാം നരേന്ദ്രമോദി സർക്കാറിന്റെ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. 2047-ഓടെ ഇന്ത്യയെ ഒരു വികസിത് ഭാരത് ആക്കാനാണ് സർക്കാർ പ്രവർത്തിക്കുന്നത്. സാമൂഹ്യനീതി എന്നത് നേരത്തെ ഒരു മുദ്രാവാക്യം മാത്രമായിരുന്നുവെന്നും എന്നാൽ ഈ സർക്കാറിന്റെ കാലത്ത് നിർണായകമായ ഭരണ മാതൃകയാണെന്നും ധനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവർ, കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ അവരുടെ ആവശ്യങ്ങളും അഭിലാഷങ്ങളുമാണ് സർക്കാർ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നതെന്നും അവർ പുരോഗമിക്കുമ്പോഴാണ് രാജ്യം പുരോഗമിക്കുന്നതെന്നും നിർമലാ സീതാരമൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.

2047 ഓടെ വികസിത ഭാരത് ലക്ഷ്യം; ബജറ്റ് അവതരണം തുടങ്ങി ധനമന്ത്രി; പ്രതീക്ഷയോടെ രാജ്യം

പ്രതീക്ഷകൾ നിരവധി

ഇടക്കാല ബജറ്റിൽ പ്രഖ്യാപനങ്ങൾ കുറവാകുമെന്നാണ് പൊതുവെ കണക്കാക്കുന്നതെങ്കിലും പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇടക്കാല ബജറ്റ് ഭരണകക്ഷിക്ക് നിർണായകമാണ്. കഴിഞ്ഞ ഇടക്കാല ബജറ്റിൽ മുൻ ധനമന്ത്രി പിയൂഷ് ഗോയൽ ചില നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചിരുന്നു.

5 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതി ഒഴിവാക്കിയതും ശമ്പളക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ കിഴിവ് 40,000 രൂപയിൽ നിന്ന് 50,000 രൂപയായി ഉയർത്തിയതും ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശയുടെ ടിഡിഎസ് പരിധി 10,000 രൂപയിൽ നിന്ന് 40,000 രൂപയായി ഉയർത്തിതും കഴിഞ്ഞ ഇടക്കാല ബജറ്റിലാണ്.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി, വന്ദേ ഭാരത് എക്സ്പ്രസ് എന്നി പ്രഖ്യാപനങ്ങളും കഴിഞ്ഞ ഇടക്കാല ബജറ്റിലാണ് ഉണ്ടായത്. ഇത്തവണത്തെ ബജറ്റിലും ജനപ്രീയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് സൂചന. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ വിഹിതം ഉയർത്തുന്നതും അടൽ പെൻഷൻ യോജനയുടെ പെൻഷൻ തുക ഉയർത്തുന്നതും വ്യക്തി​ഗത നികുതി സംബന്ധിച്ച മാറ്റങ്ങളും പ്രതീക്ഷിക്കുന്നു.

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ബുധനാഴ്ച രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പാർലമെന്റിൽ നടന്നു. യുവശക്തി, സ്ത്രീശക്തി, കർഷകർ, ദരിദ്രർ എന്നിങ്ങനെ നാല് പ്രധാന തൂണുകളിലാണ് സർക്കാരിൻ്റെ മുൻഗണനകളെക്കുറിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു പ്രസം​ഗത്തിൽ സൂചിപ്പിച്ചു. തൂണുകൾ ശക്തിപ്പെടുത്താൻ സർക്കാർ നികുതി വരുമാനത്തിൻ്റെ ഒരു പ്രധാന ഭാഗം ചെലവഴിക്കുന്നതായും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ഇവി, റിയൽ എസ്റ്റേറ്റ്, ക്രിപ്‌റ്റോകറൻസി, പുനരുപയോഗ ഊർജ മേഖല എന്നിവയ്ക്ക് സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇവി, റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഊർജം, വാഹനം, കൃഷി, എഫ്എംസിജി, ഐടി, പ്രതിരോധം തുടങ്ങിയ മേഖലകളും പ്രതീക്ഷയിലാണ്.

ബജറ്റ് അവതരണത്തിലെ പ്രഖ്യാപനങ്ങൾ വിപണിയെ സ്വാധീനിക്കും. ബജറ്റ് ദിവസത്തിൽ സെൻസെക്സും നിഫ്റ്റിയും ഫ്ലാറ്റ് ഓപ്പണിം​​ഗിന് ശേഷം നേരിയ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. രാവിലെ 10 മണിയോടെ സെൻസെക്‌സ് 111.54 പോയിൻ്റ് ഉയർന്ന് 71,863.65ലും നിഫ്റ്റി 26.10 പോയിൻ്റ് നേട്ടത്തിൽ 21,751.80ലും എത്തി.

മാർച്ചിൽ നിരക്ക് കുറയ്ക്കാൻ സെൻട്രൽ ബാങ്ക് തയ്യാറാകില്ലെന്ന് ഫെഡറൽ ചെയർ ജെറോം പവൽ പറഞ്ഞതിനെത്തുടർന്ന് ഒറ്റരാത്രികൊണ്ട് യുഎസിൽ ഓഹരികൾ ഇടിഞ്ഞു. ഡൗ 317.01 പോയിൻറ് അഥവാ 0.82 ശതമാനം ഇടിഞ്ഞ് 38,150.30 ലും എസ് ആൻ്റ് പി 500 1.61 ശതമാനം ഇടിഞ്ഞ് 4,845.65 ലും നാസ്ഡാക്ക് 2.23 ശതമാനം ഇടിഞ്ഞ് 15,164.01 ലും എത്തി.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X