ഇത്തവണത്തെ ബജറ്റിൽ റെയിൽവേ മേഖലയിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അത് ഉണ്ടാകാതിരുന്നതോടെ റെയിൽവേ ഓഹരികൾ കൂപ്പ് കുത്തി. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ പ്രത്യേക മേഖലാ പ്രഖ്യാപനങ്ങളോ വിഹിതമോ ഇല്ലാതിരുന്നതാണ് തിരിച്ചടിയായത്. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ( ഐആർഎഫ്‌സി ), റെയിൽ വികാസ് നിഗം ലിമിറ്റഡ് ( ആർവിഎൻഎൽ ), ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ( ഐആർസിടിസി ) ഉൾപ്പെടെയുള്ള റെയിൽവേ കമ്പനികളുടെ ഓഹരികൾ 4 ശതമാനം വരെയാണ് ഇടിഞ്ഞത്.
വിവിധ റെയിൽവേ ഓഹരികളുടെ നിലവിലെ ഓഹരി വില പരിശോധിക്കാം
1. ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ
എൻഎസ്ഇയിൽ 4.83 ശതമാനം ഇടിവാണ് ഐആർഎഫ്‌സി ഓഹരി ഇന്ന് നേരിട്ടത്. അതോടെ ഓഹരി വില 194.70 രൂപയിലേക്ക് താഴ്ന്നു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.85 ശതമാനം നഷ്ടമാണ് റെയിൽവേ പൊതുമേഖലാ ഓഹരിക്ക് സംഭവിച്ചത്.

2. റെയിൽ വികാസ് നിഗം ലിമിറ്റഡ്
5.14 ശതമാനം ഇടിവാണ് ആർവിഎൻഎൽ ഓഹരിക്ക് സംഭവിച്ചത്. 592 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനവിടെ 3.25 ശതമാനം നഷ്ടവും ഓഹരി നേരിട്ടു.
3. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ
എൻഎസ്ഇയിൽ 974.65 രൂപ എന്നതാണ് നിലവിൽ ഐആർസിടിസി ഓഹരിയുടെ വില. ബജറ്റിന് പിന്നാലെ 3.14 ശതമാനം ഇടിവാണ് ഓഹരി നേരിട്ടത്. 6.15 ശതമാനം നഷ്ടമാണ് ഓഹരിക്ക് 5 ദിവസം കൊണ്ട് സംഭവിച്ചത്.

വലിയ വളർച്ച
റെയിൽവേ മേഖലയിലെ ഓഹരികൾ അടുത്ത കാലത്തായി വലിയ വളർച്ചയാണ് നേടിയത്. പല ഓഹരികളും അതിൻ്റെ നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകി. ആ മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമോ എന്ന് കണ്ടറിയാം.
2023-24ലെ സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം റെയിൽവേയുടെ മൂലധനച്ചെലവിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 77 ശതമാനം വർധനയുണ്ടായി. 2019-2020 സാമ്പത്തിക വർഷത്തിൽ മൂലധനച്ചെലവ് 1.48 ലക്ഷം കോടിയായിരുന്നത് 2023-24ൽ 2.62 ലക്ഷം കോടിയായി ഉയർത്തി. 2023-24ൽ ഏകദേശം 673 കോടി യാത്രക്കാർ ട്രെയിൻ യാത്ര നടത്തിയെന്നും ഇത് മുൻ സാമ്പത്തിക വർഷത്തേക്കാൾ 5.2 ശതമാനം കൂടുതലാണെന്നും റിപ്പോർട്ട് എടുത്തുകാട്ടി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications