ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഓഹരി നിക്ഷേപകർക്ക് തിരിച്ചടിയുണ്ടാക്കുന്ന പ്രഖ്യാപനങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ദീര്‍ഘകാല മൂലധന നേട്ട നികുതി 10 ശതമാനത്തില്‍നിന്ന് 12.5 ശതമാനമായി ഉയര്‍ത്തിയതാണ്. അതോടൊപ്പം ഹ്രസ്വകാല മൂലധന നേട്ടനികുതിയാകട്ടെ 15 ശതമാനത്തില്‍നിന്ന് 20 ശതമാനമാക്കുകയും ചെയ്തു. മറ്റ് ആസ്തികളുടേതാകട്ടെ മൊത്തവരുമാനത്തോട് ചേര്‍ത്തുള്ള വരുമാനത്തിന് ബാധകമായ സ്ലാബ് അനുസരിച്ച് നികുതി നല്കേണ്ടിയുവരും.
ബജറ്റിൽ നികുതി വർധനവ് പ്രഖ്യാപിച്ചതോടെ വർധന ഇന്ന് മുതൽ പ്രബല്യത്തിലുമായി. വസ്തു വില്‍ക്കുന്നവര്‍ക്ക് നിലവില്‍ ലഭിച്ചിരുന്ന വിലക്കയറ്റ(ഇന്ഡക്സേഷന്)ആനുകൂല്യവും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിലൂടെ ഒഴിവാക്കി.
ദീർഘകാല നിക്ഷേപകർക്ക് ആശ്വാസം
അതേസമയം ദീർഘകാല നിക്ഷേപകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം ബജറ്റിൽ കാണം. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലം ഓഹരി കൈവശം വെച്ചാണ് വില്ക്കുന്നതെങ്കില് ഓരോ വര്‍ഷവും 1.25 ലക്ഷത്തിന് മുകളിലുള്ള ലാഭത്തിന് മാത്രം ഇനി നികുതി നല്കിയാല് മതിയാകും. നേരത്തെ ഇത് 1 ലക്ഷം രൂപയായിരുന്നു.

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ നികുതി
ഓപ്ഷന് വില്പനക്കുള്ള എസ്ടിടി ഓപ്ഷന് പ്രീമിയത്തിന്റെ 0.0625 ശതമാനത്തില്‍നിന്ന് 0.1 ശതമാനമായും ഫ്യൂച്ചറുകള്‍ വില്ക്കുമ്പോള് ബാധകമായ നികുതി 0.0125 ശതമാനത്തില്‍നിന്ന് 0.02 ശതമാനയും വർധിപ്പിക്കുന്ന പ്രഖ്യാപനവും ഇത്തവണ ബജറ്റിലുണ്ട്.
ലിസ്റ്റ് ചെയ്യാത്ത ബോണ്ടുകള്‍, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവക്ക് വിലക്കയറ്റത്തിന്റെ ആനുകൂല്യം ഇനി ലഭിക്കില്ല. ഓരോരുത്തരുടെയും മൊത്തം വരുമാനത്തോടൊപ്പം ചേര്‍ക്കുമ്പോള്‍ ബാധകമായ സ്ലാബിന് അനുസരിച്ച് നികുതി നല്‍കേണ്ടിവരും.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ
1. പ്രധാനമന്ത്രി മുദ്ര യോജനയുടെ വായ്പ തുക ഇരട്ടിയാക്കി. വായ്പ തുക 10 ലക്ഷത്തിൽ നിന്നും 20 ലക്ഷമായാണ് ഉയർത്തിയത്. എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്പ നൽകുമെന്നും പ്രത്യേക സഹായ ഫണ്ട് ആയിരം കോടി വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
2. മൂന്നു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതൽ ഏഴു ലക്ഷം വരെ 5 ശതമാനം നികുതി. 7 മുതൽ 10 ലക്ഷം വരെ 10 ശതമാനം നികുതി.10 മുതൽ 12 ലക്ഷം വരെ 15 ശതമാനം നികുതി. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിന് മുകളിൽ 30 ശതമാനം നികുതി.
3. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചു.
4. കർഷകർക്കുള്ള ധനസഹായം 6000 രൂപയായി തുടരും.
More From GoodReturns

പുതിയ ബജാജ് പൾസർ റിവ്യൂ: ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ



Click it and Unblock the Notifications