ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 23 ന് 2024-25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. അതായത് ഇനി വെറും 3 ദിവസം അകലെയാണ് ബജറ്റ്. മൂന്നാം നരേന്ദ്രമോദി സർക്കാറിന്‍റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ആയത് കൊണ്ട് തന്നെ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. അടിസ്ഥാന സൗകര്യ വികസനത്തിന് സർക്കാർ ഊന്നൽ നൽകും. അതോടൊപ്പം പുനരുപയോഗ ഊർജ മേഖലകളിലും പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ.
സാമ്പത്തിക നടപടികളിൽ നിന്ന് ഏതൊക്കെ മേഖലകൾക്കും ഓഹരികൾക്കും നേട്ടമുണ്ടാകുമെന്ന് വിപണി നിരീക്ഷകർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിരവധി മാർക്കറ്റ് വിദഗ്ധർ അവരുടെ നിരീക്ഷണങ്ങൾ നിക്ഷേപകരുമായി പങ്കുവെച്ചു കഴിഞ്ഞു.
നികുതി ഇളവുകൾക്ക് സാധ്യത
ബൊണാൻസ പോർട്ട്ഫോളിയൊ ലിമിറ്റഡിലെ സീനിയർ റിസർച്ച് അനലിസ്റ്റ് രാജേഷ് സിൻഹ, വരാനിരിക്കുന്ന ബജറ്റിനെക്കുറിച്ചുള്ള തൻ്റെ പ്രതീക്ഷകളും ചിന്തകളും പങ്കുവയ്ക്കുകയാണ്. ബജറ്റിൽ, ഇന്ത്യയുടെ വളർച്ചാ വേഗത നിലനിർത്തുന്നതിന് സാമ്പത്തിക ഉത്തേജനം നൽകുന്നതിനുള്ള നടപടികൾ ധനമന്ത്രി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും കൈകളിൽ കൂടുതൽ പണം എത്തിക്കുന്നതിന് ആദായനികുതി രംഗത്ത് ധനമന്ത്രി ഇളവ് നൽകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് ജിഡിപി വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള മൂലധന ചെലവിൽ മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രതീക്ഷ. സർക്കാരിൻ്റെ സമ്പൂർണ ബജറ്റ് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്തായാലും ബജറ്റ് ഓഹരി വിപണിയിൽ ചലനങ്ങളുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളിൽ നിന്ന് നിരവധി കമ്പനികൾക്ക് നേട്ടമുണ്ടാകാൻ സാധ്യതയുണ്ട്. അതുവഴി ഓഹരികളും വളർച്ച കൈവരിക്കും.
മേഖലകളും ഓഹരികളും
1. അടിസ്ഥാന സൗകര്യ മേഖല : റോഡുകൾ, റെയിൽവേ, നഗരവികസനം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികളുടെ മൂലധനച്ചെലവ് വർധിക്കുന്നത് നിരവധി കമ്പനികൾക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കെഎൻആർ കൺസ്ട്രക്ഷൻസ്, പിഎൻസി ഇൻഫ്രാടെക്, കെഇസി ഇൻ്റർനാഷണൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്.

2. യൂട്ടിലിറ്റികളും പവർ സെക്ടറും : പുനരുപയോഗ ഊർജ, സൗരോർജ്ജ പദ്ധതികളിലേക്കുള്ള മുന്നേറ്റം ടാറ്റ പവർ, കെപിഐ ഗ്രീൻ, ബോറോസിൽ റിന്യൂവബിൾസ്, അദാനി ഗ്രീൻ, എൻടിപിസി, എൻഎച്ച്പിസി തുടങ്ങിയ ഓഹരികൾക്ക് അനുകൂലമാകാൻ സാധ്യതയുണ്ട്.
ബജറ്റിൽ പ്രതീക്ഷിക്കുന്ന പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾക്കൊപ്പം, ഈ കമ്പനികൾക്ക് ഗണ്യമായ വളർച്ചയും നിക്ഷേപ അവസരങ്ങളും കാണാൻ കഴിയും.
3. ക്യാപിറ്റൽ ഗുഡ്‌സും കൺസ്യൂമർ ഡ്യൂറബിൾസും : ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള വർധിച്ച ബജറ്റ് വിഹിതം, ഉൽപ്പാദനത്തിനും ഇലക്ട്രോണിക്‌സ് ഉൽപ്പാദനത്തിനും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ എന്നിവ പോളിക്യാബ് ഇന്ത്യ, ഡിക്‌സൺ ടെക്‌നോളജീസ്, ആംബർ എൻ്റർപ്രൈസസ് തുടങ്ങിയ കമ്പനികളുടെ ഓഹരികളെ കാളപ്പുറത്തേറ്റും.
4. ഫാർമ, ഹെൽത്ത് കെയർ മേഖല : ഗവേഷണത്തിനും നവീകരണത്തിനുമുള്ള വർധിച്ച ബജറ്റ് വിഹിതത്തിൽ നിന്ന് ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത് കെയർ മേഖലകൾക്ക് ഉത്തേജനം ലഭിച്ചേക്കാം. ലുപിൻ, സിപ്ല, സൺ ഫാർമ, ഹെൽത്ത്‌കെയർ ഗ്ലോബൽ എൻ്റർപ്രൈസസ്, കിംസ് തുടങ്ങിയ കമ്പനികൾക്ക് ഈ നടപടികളിൽ നിന്ന് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
