ജൂലൈ 23-നാണ് മോദി 3.0 സർക്കാറിന്‍റെ ബജറ്റ്. കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും. മൂന്നാം നരേന്ദ്ര മോദി സർക്കാറിന്‍റെ ആദ്യ ബജറ്റായത് കൊണ്ടു തന്നെ വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകാനാണ് സാധ്യത. ഏതൊക്കെ മേഖലകളിലാണ് കൂടുതൽ തുക വകയിരുത്തുക, ഓഹരി നിക്ഷേപകർ ശ്രദ്ധിക്കേണ്ട മേഖലകൾ എന്തെല്ലാമാണ് തുടങ്ങിയ ചർച്ചകളിൽ തുടങ്ങിക്കഴിഞ്ഞു കേന്ദ്രബജറ്റിനെ കുറിച്ചുള്ള പ്രതീക്ഷകളും വിലയിരുത്തലും ഗുഡ്റിട്ടേൺസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് ട്രേഡ് ടോക്സ് സ്ഥാപകനായ സുനിൽ മത്തായി.
മോദി 2.O-യുടെ തുടർച്ച
നരേന്ദ്രമോദി സർക്കാരിന്‍റെ പതിനൊന്നാം ബജറ്റ് ആണ് ഇത്തവണത്തേത്. ഇത്തവണ കൂടി ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ തുടർച്ചയായി ഏഴ് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ധനമന്ത്രിയായി നിർമ്മല സീതാരാമൻ മാറും. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് മറികടന്നാണ് നിർമ്മല സീതാരാമൻ ഈ നേട്ടത്തിനുടമയാവുക. മോദി സർക്കാറിന്‍റെ കഴിഞ്ഞ പത്തുവർഷത്തെ ബജറ്റിന്‍റെ തുടർച്ച തന്നെയായിരിക്കും ഇത്തവണത്തെ ബജറ്റും.
വലിയ പ്രഖ്യാപനങ്ങൾ
കേന്ദ്രസർക്കാരിന്‍റെ ജിഎസ്ടി വരുമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. വരുന്ന സാമ്പത്തിക വർഷത്തിൽ ജിഎസ്ടി വരുമാനം ഇനിയും കൂടും എന്നാണ് പ്രതീക്ഷ. അതോടൊപ്പം 2023-24 സാമ്പത്തിക വർഷം 2.11 ലക്ഷം കോടി രൂപ റിസർവ്ബാങ്ക് കേന്ദ്രസർക്കാരിന് ലാഭവിഹിതം നൽകിയിരുന്നു. സർക്കാർ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതലാണിത്. അതുകൊണ്ടുതന്നെ ബജറ്റിൽ വൻ പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്രസർക്കാർ പണം ഒഴുക്കും. അതോടൊപ്പം കടം കുറയ്ക്കാനുള്ള നടപടികളും ബജറ്റിൽ പ്രതീക്ഷിക്കാം.

പൊതുമേഖലാ ഓഹരികൾ
90 ശതമാനം നിക്ഷേപമുള്ള പൊതുമേഖല ഓഹരികൾ കേന്ദ്രസർക്കാർ വിറ്റഴിക്കാനുള്ള സാധ്യതയുണ്ട് എന്നാണ് സൂചന. സർക്കാരിന്‍റെ ഈ നീക്കം ദീർഘകാല അടിസ്ഥാനത്തിൽ ഓഹരി വിപണിക്കും നല്ലതാണ്. അതേസമയം ചെറിയ കാലത്തേക്ക് ഈ ഓഹരികളിൽ തിരുത്തലുകളുണ്ടാകും എന്ന കാര്യം മറക്കരുത്.
ദീര്‍ഘകാല മൂലധന നേട്ട നികുതി
ദീര്‍ഘകാല മൂലധന നേട്ട നികുതി വർധിപ്പിക്കാനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നു എന്ന പ്രചരണമുണ്ട്. അതുകൊണ്ടു തന്നെ ആ പ്രഖ്യാപനം ഇത്തവണത്തെ ബജറ്റിലുണ്ടാകുമോ എന്ന് ഓഹരി വിപണി ഉറ്റ് നോക്കുകയാണ്. 10 ശതമാനത്തിൽ നിന്നും 20 ശതമാനമായി വർധിപ്പിക്കുമെന്നാണ് സൂചന. അങ്ങനെ ഉണ്ടായാൽ അത് ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കും. ഓഹരി സൂചികകൾ വലിയ രീതിയിൽ ഇടിയും.
റെയിൽ-റോഡ്-വീട്-വെള്ളം
റെയിൽവേ, റോഡ് തുടങ്ങിയ മേഖലകളിൽ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകും. അതോടൊപ്പം കാർഷിക മേഖലകളെയും സർക്കാർ ബജറ്റിലൂടെ കൈമറന്ന് സഹായിക്കാൻ തയ്യാറാകും. എല്ലാ പൗരന്മാർക്കും വീട് എന്ന കേന്ദ്രസർക്കാർ ലക്ഷ്യത്തിനും തുക വകയിരുത്തും. അതോടൊപ്പം 'ജൽ ജീവൻ' പദ്ധതിക്കും കൂടുതൽ തുക വകയിരുത്താൻ സാധ്യതയുണ്ട്.
അത്തരത്തിലുള്ള പ്രഖ്യാപനങ്ങളുണ്ടായാൽ സിമന്‍റ്, ഇരുമ്പ്, പൈപ്പ് നിർമ്മാണം തുടങ്ങിയ മേഖലകളിലെ ഓഹരികളിൽ കുതിപ്പുണ്ടാകും.

നികുതിയിളവ്
നികുതിയിളവുകൾ പ്രഖ്യാപിക്കാൻ ധനമന്ത്രി തയ്യാറാകുമോ എന്ന കാര്യം ഓഹരി വിപണി ഉറ്റുനോക്കുന്നുണ്ട്. അങ്ങനെ ഉണ്ടായാൽ അത് മ്യൂച്വൽ ഫണ്ടുകളിലേക്ക് കൂടുതൽ നിക്ഷേപത്തിന് വഴിയൊരുക്കും. പ്രതിമാസം ഇരുപതിനായിരം കോടി രൂപയാണ് എസ്ഐപി വഴി വിപണിയിലേക്ക് എത്തുന്നത്. നികുതിയിളവിൽ അമ്പതിനായിരം രൂപയുടെ വർദ്ധനവ് ഉണ്ടായാൽ മ്യൂച്വൽ ഫണ്ടുകളിലേക്കും ഓഹരി വിപണിയിലേക്കും കൂടുതൽ നിക്ഷേപകരും പണവും എത്തും. അത് ഓഹരി സൂചികളെ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചേക്കാം.
ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ട്രേഡിങിന് ഇനി ചെലവേറുമോ..?
ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ട്രേഡിങ്ങിന് നികുതി ഏർപ്പെടുത്താനുള്ള നീക്കം കേന്ദ്രസർക്കാർ നടത്തുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നുണ്ട്. 30 ശതമാനം നികുതി ഏർപ്പെടുത്തുമെന്നാണ് പ്രചരണം. അങ്ങനെ ഉണ്ടായാൽ അത് നിക്ഷേപകർക്ക് തിരിച്ചടിയാകും. അതോടൊപ്പം ഓഹരി വിപണിയെയും ഈ നീക്കം പ്രതികൂലമായി ബാധിക്കും.
ഈ മേഖലകൾ ശ്രദ്ധിക്കണം
റോഡ്, റെയിൽ, നഗരവികസനം, കൃഷി തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഓഹരികളിൽ നിക്ഷേപകർ കൂടുതൽ ശ്രദ്ധ പുലർത്തണം, അതോടൊപ്പം ഇലക്ട്രോണിക്സ് മേഖലകളുമായി ബന്ധപ്പെട്ട ഓഹരികളിലും കുതിപ്പിന് സാധ്യതയുണ്ട്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications