2025-26 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിന് ഇനി വെറും 3 ദിവസം മാത്രം. എന്നിട്ടും ജനങ്ങളുടെ ആകാംഷ കുറയുന്നില്ല. എന്തെല്ലാം മാറ്റങ്ങളാവും രാജ്യം സാക്ഷിയാവാൻ പോവുന്നത്? അർഹതപ്പെട്ടവർക്ക് അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ സർക്കാരിന് സാധിക്കുമോ? ഇത്തവണ സാധാരണക്കാർക്ക് ആദായനികുതി നയങ്ങളിൽ വരാൻ സാധ്യതയുള്ള മാറ്റങ്ങളെ കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നുണ്ട്.
വ്യക്തിഗത ആദായനികുതിയിലെ മാറ്റങ്ങൾ, ഇ.വികളും ക്രിപ്‌റ്റോയും പോലുള്ള പ്രത്യേക നികുതി മേഖലകൾ, ഭവന ആനുകൂല്യങ്ങൾ, സേവിംഗ്സ് ഇൻസെൻ്റീവുകൾ എന്നിവയുമെല്ലാം സാധാരണ ജനങ്ങളുടെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ 2025 ബജറ്റിൽ നിന്ന് മധ്യവർഗ വിഭാഗത്തിന് പ്രതീക്ഷിക്കാവുന്ന ആദായനികുതിയിലെ മാറ്റങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം;
1. ആദായ നികുതി സ്ലാബുകളിൽ മാറ്റം
വ്യക്തിഗത ആദായനികുതി നിരക്കുകൾ കുറയ്ക്കുന്നതിലൂടെ മധ്യവർഗ നികുതിദായകർക്ക് ആശ്വാസം നൽകുന്നതിന് ഈ നികുതി സ്ലാബുകൾ സർക്കാർ പരിഷ്കരിക്കണം. ഇത് ഇടത്തരം വിഭാഗങ്ങൾക്ക് വലിയ ആശ്വാസം നൽകും.
"പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് സർക്കാർ കുറയ്ക്കണം. ഇത് മൊത്തത്തിലുള്ള ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കുകയും ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ക്ലിയർടാക്സിലെ നികുതി വിദഗ്ദയായ ഷെഫാലി മുന്ദ്ര വ്യക്തമാക്കി.
2. പുതിയ നികുതി വ്യവസ്ഥയിൽ ഭവന വായ്പയുടെ ആനുകൂല്യങ്ങൾ
പഴയ നികുതി വ്യവസ്ഥയേക്കാൾ കുറവാണെങ്കിലും, പുതിയ നികുതി സമ്പ്രദായത്തിന് കീഴിൽ മികച്ച ഭവന വായ്പകൾ വേണമെന്നാണ് വിദഗ്ദർ ആവശ്യപ്പെടുന്നത്.

3. വീട് വാങ്ങുന്നവർക്ക് പ്രോത്സാഹനങ്ങൾ
സെക്ഷൻ 24 (ബി) പ്രകാരം ഭവനവായ്പകളുടെ ഉയർന്ന പലിശ ഇളവ് പരിധിയിൽ നിന്ന് വീട് വാങ്ങുന്നവർക്ക് പ്രയോജനം ലഭിച്ചേക്കാം. അടച്ച മുഴുവൻ പലിശയ്ക്കും കിഴിവ് അനുവദിക്കണം. നിലവിലെ 2 ലക്ഷം എന്ന പരിധി 3 ലക്ഷമാക്കി ഉയർത്തണം.
4. ഉയർന്ന എൻ.പി.എസ് കിഴിവുകൾ
എൻ.പി.എസ് അഥവാ നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ കിഴിവ് പരിധി 50,000 രൂപയിൽ നിന്ന് 1,00,000 രൂപയായി ഉയർത്താനും പണം പിൻവലിക്കലിക്കുമ്പോൾ അത് പൂർണമായും നികുതി രഹിതമാക്കാനും ശുപാർശ ചെയ്യുന്നു. ഇത് വലിയ നേട്ടം ഉറപ്പാക്കാൻ സഹായിക്കും.
5. ടയർ-2 നഗരങ്ങൾക്ക് HRA
ഉയർന്ന ചെലവുള്ള നഗരങ്ങളിൽ താമസിക്കുന്ന നികുതിദായകർക്ക് തുല്യമായ പരിഗണന ഉറപ്പാക്കാൻ 50% HRA നീട്ടണമെന്ന് ആവശ്യപ്പെടുന്നു.
6. സെക്ഷൻ 80 ഡി പ്രകാരമുള്ള പരിഷ്കാരങ്ങൾ
സെക്ഷൻ 80 ഡി പ്രകാരമുള്ള നികുതി കിഴിവ് പരിധികൾ വർദ്ധിപ്പിക്കണം. സാധാരണ വ്യക്തികൾക്ക് 50,000 രൂപയായും മുതിർന്ന പൗരന്മാർക്ക് 1,00,000 രൂപയായും വർദ്ധിപ്പിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
7. പി.എഫ് പലിശയിൽ ടി.ഡി.എസ് മാറ്റിവയ്ക്കുക
പി.എഫ് അഥവാ പ്രൊവിഡൻ്റ് ഫണ്ട് ടി.ഡി.എസ് മാറ്റി വെക്കണമെന്ന് ശുപാർശകൾ ഉയരുന്നു. അതായത് നികുതിദായകൻ്റെ പണമൊഴുക്ക് മെച്ചപ്പെടുത്തുന്നതിന് പണം പിൻവലിക്കുന്നത് വരെ 2.5 ലക്ഷം രൂപയിൽ കൂടുതലുള്ള പലിശയുടെ നികുതി ഇളവ് മാറ്റിവയ്ക്കണമെന്നാണ് ആവശ്യം.
8. മുതിർന്ന പൗരന്മാർക്ക് ഉയർന്ന അടിസ്ഥാന ഇളവ് പരിധി
മുതിർന്ന പൗരന്മാർക്ക് അവരുടെ സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നതിന് കൂടുതൽ മികച്ച രീതിയിൽ ഇളവ് പരിധി നൽകണമെന്ന് വിദഗ്ദർ ശുപാർശ ചെയ്യുന്നു.
മുകളിൽ നിർദ്ദേശിച്ച ഓരോ കാര്യങ്ങളും ഇടത്തരം കുടുംബങ്ങളിൽ ജീവിക്കുന്നവർക്ക് മികച്ച നേട്ടങ്ങൾ പ്രധാനം ചെയ്യും. ഈ ശുപാർശകളെല്ലാം കൃത്യമായി പാലിക്കാൻ സർക്കാരിന് സാധിക്കുമോയെന്ന് ഫെബ്രുവരി 1ന് കണ്ടറിയാം.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications