കേന്ദ്ര ബജറ്റിൽ നിരവധി പ്രഖ്യാപനങ്ങളാണ് നടന്നത്. ആദായ നികുതിയുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത മാറ്റങ്ങളാണ് ഉത്തവണ സംഭവിച്ചത്. മുതിർന്ന പൗരൻമാരുടെ നിക്ഷേപത്തിലും നികുതി ഇളവുകൾ പരാമർശിച്ചിട്ടുണ്ട്. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പലിശയിൽ നികുതി ഇളവ്. 1 ലക്ഷം വരെയുള്ള പലിശ നേട്ടങ്ങൾക്ക് ഇനി ടി.ഡി.എസ് ഈടാക്കില്ല.
നിലവിൽ 50,000 രൂപയ്ക്ക് മുകളിലുള്ള പലിശകൾക്ക് 10% എന്ന നിരക്കിലായിരുന്നു ടി.ഡി.എസ് ഈടാക്കിയത്. എന്നാൽ 60 വയസ്സിന് താഴെയുള്ള നിക്ഷേപകർക്ക് ഈ പരിധി 40,000 രൂപയിൽ നിന്ന് 50,000 രൂപയിലേക്ക് ഉയർത്തും. ഈ പരിഷ്കാരത്തിലൂടെ ആളുകളുടെ പോക്കറ്റിൽ കൂടുതൽ പണം കുമിയും. നികുതി ഒഴിവാകുമ്പോൾ ആ തുകയും നിങ്ങളുടെ ലാഭത്തിലേക്കാണ് കണക്കാക്കുന്നത്.
10 കോടിയിലധികമാണോ വാർഷിക നേട്ടം?
10 കോടിയിലധികം വാർഷിക വിൽപ്പനയുള്ള ഒരു നികുതിദായകന് ആദായനികുതി നിയമത്തിലെ സെക്ഷൻ 206C(1H) പ്രകാരം, വിൽപ്പനക്കാർ 50 ലക്ഷം രൂപയിൽ കൂടുതലുള്ള വിൽപ്പനയുണ്ടെങ്കിൽ 0.1% ടി.സി.എസ് ഈടാക്കേണ്ടതുണ്ട്. സെക്ഷൻ 194Q പ്രകാരം 0.1% നിരക്കിൽ വിൽപ്പനക്കാരിൽ നിന്നും ടി.ഡി.എസ് ബാധകമാണ്. അതായത് ഇത്തരം സാഹചര്യത്തിൽ ടി.ഡി.എസും ടി.സി.എസും ബാധകമാണ്

വാടക വരുമാനത്തിന്റെ ടി.ഡി.എസ് പരിധി വർദ്ധിപ്പിച്ചു
എന്നാൽ ടി.സി.എസ്-ൻ്റെ ഈ നിയമം ഇപ്പോൾ നീക്കം ചെയ്‌തു. 2025 ഏപ്രിൽ 1 മുതൽ ടി.ഡി.എസ് മാത്രമേ ബാധകമാകൂ. വാടകയിലൂടെ ലഭിക്കുന്ന വരുമാനത്തിൻ്റെ ടി.ഡി.എസ് പരിധി സെക്ഷൻ 194-I പ്രകാരം പ്രതിവർഷം 2.40 ലക്ഷം രൂപയിൽ നിന്ന് പ്രതിമാസം 50,000 രൂപയായി വർദ്ധിപ്പിച്ചു- അതായത് ടി.ഡി.എസ് പ്രതിവർഷം 6 ലക്ഷം രൂപ വരെ കുറയ്ക്കില്ല. വാടക വരുമാനം ലഭിക്കുന്ന ആളുകൾക്ക് ഇത് ഏറെ ആശ്വാസകരമായ വാർത്തയായി.
4 വർഷം പഴക്കമുള്ള ആദായ നികുതി റിട്ടേണുകളും ഇപ്പോൾ ഫയൽ ചെയ്യാം
ഒരു നികുതിദായകന് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിഞ്ഞിട്ടില്ലെങ്കിൽ അയാൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 139(8A) പ്രകാരം കഴിഞ്ഞ നാല് വർഷത്തെ പുതുക്കിയ റിട്ടേണുകൾ ഫയൽ ചെയ്യാം. ഇതുവരെ ഈ വ്യവസ്ഥ കഴിഞ്ഞ രണ്ട് വർഷത്തേക്ക് മാത്രമായിരുന്നു. മൂന്ന് വർഷം പഴക്കമുള്ള പുതുക്കിയ റിട്ടേണിന് നികുതിയുടെയും പലിശയുടെയും 60 ശതമാനവും നാലാം വർഷത്തിൽ 70% നൽകണം.
പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാതിരിക്കുകയും ആദായനികുതി വകുപ്പിന്റെ നോട്ടീസ് വരുന്നതു വരെ കാത്തിരിക്കുകയും ചെയ്താൽ വരുമാനത്തിൻ്റെ നികുതിയിൽ നിന്ന് 200% പിഴ ചുമത്തേണ്ടി വരും. അതിനാൽ നോട്ടീസ് വരുന്നതിന് മുമ്പ് പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാം.
പുതിയ സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവ്
സെക്ഷൻ 80-IAC പ്രകാരം, ഒരു രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പിൻ്റെ ആദ്യ 10 വർഷങ്ങളിൽ തുടർച്ചയായ മൂന്ന് വർഷത്തെ വരുമാനം പൂർണ്ണമായും നികുതി രഹിതമാണ്. സ്റ്റാർട്ടപ്പുകൾക്കും തൊഴിലുകൾക്കും കൂടുതൽ പ്രോത്സാഹനം നൽകുമെന്നാണ് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കിയത്. അതു പ്രകാരം ഈ ഇളവ് വ്യവസ്ഥ അഞ്ച് വർഷത്തേക്ക് കൂടി നീട്ടി. 2030-ഓടെ ഒരംഭിക്കുന്ന പുതിയ സ്റ്റാർട്ടപ്പുകൾക്കും ഈ ഇളവ് ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
