കേന്ദ്ര ബജറ്റ് 2025 LIVE: ആദായ നികുതിയിൽ അപ്രതീക്ഷിത പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി താരമായി
കേന്ദ്ര ബജറ്റ് 2025: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2025ലെ ബജറ്റ് അവതരണം അവസാനിച്ചു. 1.15 മണിക്കൂർ നീണ്ടു നിന്ന പ്രഖ്യാപനങ്ങൾക്ക് വിരാമം. ആദായ നികുതിയിൽ വമ്പൻ പ്രഖ്യാപനങ്ങളാണ് ഇന്നത്തെ ബജറ്റ് അവതരണത്തിലൂടെ രാജ്യം സാക്ഷിയായത്. ഇന്ന് രാവിലെ ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെൻ്റിൽ എത്തിയതു മുതൽ ഏറെ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ പ്രഖ്യാപനങ്ങളെല്ലാം മധ്യ വർഗത്തിനും കർഷകർക്കും, സ്ത്രീകൾക്കും, യുവാക്കൾക്കും അനുകൂലമായിരുന്നു.
ആദായ നികുതി ഇളവുകളെ കുറിച്ച് അവസാനമാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇന്നത്തെ ബജറ്റിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റും ആദായ നികുതിയിലെ ഇളവ് പരിധിയാണ്. പുതിയ നികുതി വ്യവസ്ഥക്കു കീഴിലുള്ള 12 ലക്ഷം വരെ വരുമാനം വാങ്ങുന്നവർക്ക് നികുതി അടക്കേണ്ടതില്ല എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതോടെ രാജ്യം ഒന്നാകെ ഈ പ്രഖ്യാപനത്തെ കൈ അടിച്ചു പാസാക്കി.
എല്ലാവരും പ്രത്യേകിച്ചും ഇടത്തരം/ മധ്യ വർഗ വിഭാഗം ഏറെ ആഗ്രഹിച്ച ആവശ്യമാണ് ഇന്ന് പ്രഖ്യാപിച്ചത്. 10 മേഖലകളിലാണ് പ്രധാനമായും പ്രഖ്യാപനങ്ങൾ നടത്തിയത്. എന്നാൽ കേരളത്തിന് കാര്യമായ നേട്ടങ്ങളൊന്നും എടുത്തു പറയാനില്ല. പാലക്കാട് ഒരു ഐ.ഐ.ടി പ്രഖ്യാപിച്ചു. പക്ഷേ കേരളത്തിൻ്റെ പ്രതീക്ഷകളെല്ലാം പൂവണിഞ്ഞില്ല എന്നതാണ് സത്യം.
ബജറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തത്സമയം അറിയാൻ ഗുഡ്റിട്ടേൺസ് മലയാളം (GoodReturns Malayalam) പിന്തുടരുക.
Feb 01, 2025, 5:41 pm IST
2025ൽ ധനക്കമ്മി ജിഡിപിയുടെ 4.8% ആയി
2025 സാമ്പത്തിക വർഷത്തിൽ ധനക്കമ്മി ജിഡിപിയുടെ 4.8% ആയി
Feb 01, 2025, 5:32 pm IST
എൻഎസ്എസിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് പിൻവലിക്കാവുന്ന പണത്തിന് നികുതിയില്ല.
നാഷണൽ സേവിംഗ്സ് സ്കീമിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് പിൻവലിക്കാവുന്ന പണത്തിന് നികുതിയില്ല.
Feb 01, 2025, 5:13 pm IST
ഡിസ്പോസിബിൾ വരുമാനത്തിലും ചെലവ് പാറ്റേണുകളിലും പുതുക്കിയ നികുതി സ്ലാബുകളുടെ സ്വാധീനം
ഡിസ്പോസിബിൾ വരുമാനത്തിലും ചെലവ് പാറ്റേണുകളിലും പുതുക്കിയ നികുതി സ്ലാബുകളുടെ സ്വാധീനം
Feb 01, 2025, 5:12 pm IST
റെയിൽവേയുടെ ലാഭവിഹിതം കുറഞ്ഞു, റവന്യൂ വരുമാനം 3 ട്രില്യൺ കവിഞ്ഞു
റെയിൽവേയുടെ ലാഭവിഹിതം കുറഞ്ഞു, റവന്യൂ വരുമാനം 3 ട്രില്യൺ കവിഞ്ഞു
Feb 01, 2025, 5:11 pm IST
കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ നയം പരിഷ്കരിക്കും.
കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ നയം പരിഷ്കരിക്കും.
Feb 01, 2025, 5:07 pm IST
സമുദ്ര വികസന നിധി രൂപീകരിക്കും.
25,000 കോടി രൂപയുടെ കോർപ്പസ് മൂല്യമുള്ള സമുദ്ര വികസന നിധി രൂപീകരിക്കും.
Feb 01, 2025, 5:06 pm IST
സംസ്ഥാനങ്ങൾക്ക് പലിശരഹിത വായ്പയായി 1.5 ലക്ഷം കോടി രൂപ പ്രഖ്യാപിച്ചു
അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാനങ്ങൾക്ക് 1.5 ലക്ഷം കോടി രൂപയുടെ പലിശ രഹിത വായ്പ.
Feb 01, 2025, 5:04 pm IST
സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശരഹിത വായ്പകൾ
സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശരഹിത വായ്പകൾ
Feb 01, 2025, 5:02 pm IST
വീട് വാങ്ങുന്നവർക്കും ഭവന നിർമ്മാണ മേഖലയ്ക്കും പ്രധാന ആശ്വാസം
വീട് വാങ്ങുന്നവർക്കും ഭവന നിർമ്മാണ മേഖലയ്ക്കും പ്രധാന ആശ്വാസം
Feb 01, 2025, 5:01 pm IST
സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പകൾ
സംസ്ഥാനങ്ങൾക്ക് 50 വർഷത്തെ പലിശ രഹിത വായ്പകൾ
Feb 01, 2025, 5:01 pm IST
പൊതുമേഖലാ ബാങ്കുകൾ ‘ഗ്രാമീണ ക്രെഡിറ്റ് സ്കോർ’ വികസിപ്പിക്കും
പൊതുമേഖലാ ബാങ്കുകൾ ‘ഗ്രാമീണ ക്രെഡിറ്റ് സ്കോർ’ വികസിപ്പിക്കും
Feb 01, 2025, 5:00 pm IST
റിയൽ എസ്റ്റേറ്റ് വിപണിയെ ശക്തിപ്പെടുത്താൻ അടിസ്ഥാന സൗകര്യ വികസനം
റിയൽ എസ്റ്റേറ്റ് വിപണിയെ ശക്തിപ്പെടുത്താൻ അടിസ്ഥാന സൗകര്യ വികസനം
Feb 01, 2025, 4:55 pm IST
ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
Feb 01, 2025, 4:54 pm IST
ലിഥിയം-അയൺ ബാറ്ററികളുടെ തീരുവയിൽ കുറവ് വരുത്തും
ലിഥിയം-അയൺ ബാറ്ററികളുടെ തീരുവയിൽ കുറവ് വരുത്തും
Feb 01, 2025, 4:54 pm IST
ലിഥിയം-അയൺ ബാറ്ററികളുടെ 35 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ നീക്കം ചെയ്യും
ലിഥിയം-അയൺ ബാറ്ററികളുടെ 35 ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവ നീക്കം ചെയ്യും
Feb 01, 2025, 4:54 pm IST
എഫ്.ഡി.ഐ പരിധി 74% -ൽ നിന്ന് 100% ആയി ഉയർത്തി
എഫ്.ഡി.ഐ പരിധി 74% -ൽ നിന്ന് 100% ആയി ഉയർത്തി
Feb 01, 2025, 4:53 pm IST
ഇ-ശ്രമം പോർട്ടലിൽ രജിസ്ട്രേഷനുകൾ ആരംഭിക്കും
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ഐഡി കാർഡുകൾ ഉറപ്പാക്കും.
Feb 01, 2025, 4:52 pm IST
ആദ്യമായി സംരംഭം തുടങ്ങുന്നവർക്കുള്ള പദ്ധതി ആരംഭിക്കും
ആദ്യമായി സംരംഭകരായ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർ എന്നിവർക്കായി 5 ലക്ഷം രൂപയുടെ പുതിയ പദ്ധതി ആരംഭിക്കും.
Feb 01, 2025, 4:49 pm IST
മൈക്രോ എന്റർപ്രൈസുകൾക്കുള്ള ക്രെഡിറ്റ് കാർഡുകൾ
മൈക്രോ എന്റർപ്രൈസസിനായി 5 ലക്ഷം രൂപ പരിധിയുള്ള ക്രെഡിറ്റ് കാർഡുകൾ നൽകും.
Feb 01, 2025, 4:48 pm IST
സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ടുകൾ പ്രഖ്യാപിച്ചു
10,000 കോടി രൂപയുടെ സംഭാവനയോടെ സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ട് പ്രഖ്യാപിച്ചു.
Feb 01, 2025, 4:45 pm IST
കൂടുതൽ വിഹിതം ലഭിച്ചത് പ്രതിരോധ മന്ത്രാലയത്തിനാണ്
പ്രതിരോധ മന്ത്രാലയത്തിനാണ് ഏറ്റവും വലിയ വിഹിതം, ആകെ 681,210.27 കോടി രൂപ.
Feb 01, 2025, 4:44 pm IST
പ്രതിരോധ ബഡ്ജറ്റ് വിഹിതം 6.81 ലക്ഷം കോടി രൂപയായി ഉയർത്തി
പ്രതിരോധ ബഡ്ജറ്റ് വിഹിതം 6.81 ലക്ഷം കോടി രൂപയായി ഉയർത്തി
Feb 01, 2025, 4:43 pm IST
പ്രതിരോധ പെൻഷൻ മൊത്തം 1.60 ലക്ഷം കോടി രൂപയാണ്
പ്രതിരോധ പെൻഷൻ മൊത്തം 1.60 ലക്ഷം കോടി രൂപയാണ്
Feb 01, 2025, 4:43 pm IST
പ്രതിരോധ ബഡ്ജറ്റ് GDP-യുടെ 1.9% ആണ്
2024-25 വർഷത്തേക്കുള്ള ഇന്ത്യയുടെ പ്രതീക്ഷിത മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ (ജിഡിപി) 1.9% പ്രതിരോധ ബജറ്റാണ്.
Feb 01, 2025, 4:37 pm IST
ഡീപ്ടെക് മേഖലയ്ക്കായി ഫണ്ടുകൾ അനുവദിച്ചു
സ്വകാര്യ മേഖലയുടെ ഗവേഷണത്തിനും നവീകരണ സംരംഭങ്ങൾക്കും 20,000 കോടി രൂപ അനുവദിച്ചു.
Feb 01, 2025, 4:32 pm IST
സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിംഗ് ലാബുകൾ
സ്കൂൾ തലത്തിൽ നവീകരണത്തിനായി ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 സർക്കാർ സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലാബുകൾ സ്ഥാപിക്കുമെന്ന് 2025 കേന്ദ്ര ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചു.
Feb 01, 2025, 4:13 pm IST
കേന്ദ്ര ബജറ്റ് 2025: സ്റ്റോക്ക് മാർക്കറ്റ് അപ്ഡേറ്റുകൾ
ഇൻഷുറൻസ് ഓഹരികൾ: എസ്ബിഐ ലൈഫ്, എച്ച്.ഡി.എഫ്.സി ലൈഫ് തുടങ്ങിയ ഓഹരികൾ എഫ്.ഡി.ഐ പരിധിയിലെ വർദ്ധനവിനെത്തുടർന്ന് 3 ശതമാനത്തിലധികം ഉയർന്നു.
ടെക്സ്റ്റൈൽസ് ഓഹരികൾ: ധനമന്ത്രി 5 വർഷത്തെ കോട്ടൺ മിഷൻ പ്രഖ്യാപിച്ചതിന് ശേഷം അംബിക കോട്ടണും മറ്റ് ടെക്സ്റ്റൈൽ ഓഹരികളും 9% വരെ ഉയർന്നു.
Feb 01, 2025, 3:44 pm IST
കേന്ദ്ര ബജറ്റ് 2025: ജ്വല്ലറി കമ്പനികളുടെ ഓഹരികൾ ഉയർന്നു
2025 ലെ കേന്ദ്ര ബജറ്റിൽ സർക്കാർ ആഭരണങ്ങളുടെ താരിഫ് തീരുവ 20% ആയി കുറച്ചു. ഇതോടെ ബി.എസ്.ഇയിൽ ജ്വല്ലറി കമ്പനികളുടെ ഓഹരികൾ 9% വരെ ഉയർന്നു. നേരത്തെ ഉണ്ടായിരുന്ന 25 ശതമാനത്തിൽ നിന്നാണ് താരിഫ് കുറച്ചിരിക്കുന്നത്.
Feb 01, 2025, 2:42 pm IST
കേന്ദ്ര ബജറ്റ് 2025: റെയിൽ ഓഹരികൾ തകർന്നു
ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയിൽവേ ഓഹരികൾ തകർന്നു. വിവിധ ഓഹരികൾ ബജറ്റിന് ശേഷം 8 ശതമാനം വരെ ഇടിഞ്ഞു. ഇത്തവണ റെയിൽവേ മേഖലക്കു വേണ്ടി കാര്യമായ പ്രഖ്യാപനങ്ങളൊന്നും പരാമർശിക്കാത്തതാണ് റെയിൽവേ ഓഹരികളുടെ തകർച്ചക്കു കാരണമായത്.
Feb 01, 2025, 1:33 pm IST
2025 കേന്ദ്ര ബജറ്റിൽ എന്തിനാണ് വില കുറഞ്ഞത്?
1. മൊബൈൽ ഫോൺ
2. ജീവൻരക്ഷാ മരുന്നുകൾ
3. കരകൗശല കയറ്റുമതി
4. കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ
5. വെറ്റ് ബ്ലൂ ലെതർ
6. എൽ.ഇ.ടി, ഇ.വി ബാറ്ററികൾ
Feb 01, 2025, 1:14 pm IST
കേന്ദ്ര ബജറ്റ് 2025: താരമായി നിർമലാ സീതാരാമൻ
12 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതി അടക്കേണ്ട. ഇത് രാജ്യത്തെ മധ്യ വർഗത്തിനു ഏറെ ആശ്വാസകരമാവുന്നു. ഇതു പ്രകാരം 12 ലക്ഷം വരെ വരുമാനമുണ്ടെങ്കിൽ നിങ്ങൾക്ക് 60000 രൂപ വരെ റിബേറ്റ് ലഭിക്കും. ഈ മാറ്റങ്ങൾ പഴയ നികുതി വ്യവസ്ഥയിലുള്ളവർക്ക് ലഭിക്കില്ല. അതിനാൽ തന്നെ ഈ ഇളവുകളിലൂടെ പുതിയ നികുതി വ്യവസ്ഥയിലേക്ക് ആളുകളെ ആകർഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം
Feb 01, 2025, 12:16 pm IST
കേന്ദ്ര ബജറ്റ് 2025: ആദായ നികുതി പരിധി ഉയർത്തി
വൻ പ്രഖ്യാപനവുമായി ധനമന്ത്രി. 12 ലക്ഷം വരെ ആദായ നികുതിയില്ല.
Feb 01, 2025, 12:13 pm IST
കേന്ദ്ര ബജറ്റ് 2025: വ്യക്തിഗത നികുതി ദായകർക്ക് സന്തോഷ വാർത്ത
12 ലക്ഷം വരെ പ്രതിവർഷ വരുമാനമുള്ള നികുതി ദായകർക്ക് നികുതി ഇല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
Feb 01, 2025, 12:12 pm IST
കേന്ദ്ര ബജറ്റ് 2025: ആദായ നികുതി ഘടന ലളിതമാക്കും..
ആദായ നികുതി ഘടന കൂടുതൽ ലഘൂകരിക്കും. വ്യവഹാരങ്ങൾ പരമാവധി ലഘൂകരിക്കാനാണ് ലക്ഷ്യം. ആദായ നികുതി ബിൽ അടുത്ത ആഴ്ച
Feb 01, 2025, 12:01 pm IST
കേന്ദ്ര ബജറ്റ് 2025: ടി.ഡി.എസ് പരിധി ഉയർത്തി
ടി.ഡി.എസ് പലിശ പരിധി മുതിർന്ന പൌരൻമാർക്ക് 50,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി. ടി.ഡി.എസ് വാടക പരിധി 2.5 ലക്ഷ മുതൽ 6 ലക്ഷം വരെയായി.
Feb 01, 2025, 11:59 am IST
കേന്ദ്ര ബജറ്റ് 2025: ക്യാൻസർ മരുന്നുകൾ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി
ക്യാൻസറുമായി ബന്ധപ്പെട്ട് 36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി.
Feb 01, 2025, 11:48 am IST
കേന്ദ്ര ബജറ്റ് 2025: ടൂറിസം മേഖലക്കും കരുത്തേകും
ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുക്കും. സ്വകാര്യ പങ്കാളിത്തത്തിൽ 50 ടൂറിസം കേന്ദ്രങ്ങൾ ആരംഭിക്കും.
Feb 01, 2025, 11:45 am IST
കേന്ദ്ര ബജറ്റ് 2025: പുതിയ ആദായ നികുതി ബിൽ ഉടൻ
പുതിയ ആദായ നികുതി ബിൽ അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് ധന മന്ത്രി
Feb 01, 2025, 11:44 am IST
ബിഹാറിൽ ഉഡാൻ പദ്ധതി ആരംഭിക്കും
പ്രാദേശിക കണക്റ്റിവിറ്റിക്കായി പരിഷ്കരിച്ച പദ്ധതിയാണ് ഉഡാൻ പദ്ധതി. അടുത്ത 10 വർഷത്തിനുള്ളിൽ 4 കോടി അധിക യാത്രക്കാരെയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
Feb 01, 2025, 11:24 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ- നഗര മേഖലയിലെ പരിഷ്കാരങ്ങൾ
നഗരങ്ങളുടെ പുനർവികസനത്തിനും ജല, ശുചിത്വ സേവനങ്ങൾക്കുമായി സർക്കാർ 1 ലക്ഷം കോടിയുടെ അർബൻ ചലഞ്ച് ഫണ്ട് രൂപീകരിക്കും. ഫണ്ടിൻ്റെ 50% ബോണ്ടുകൾ, ബാങ്ക് വായ്പകൾ, പിപിപി എന്നിവയിൽ നിന്ന് ഫണ്ട് ചെയ്യും.
Feb 01, 2025, 11:21 am IST
കേന്ദ്ര ബജറ്റ് 2025: നികുതി, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, വൈദ്യുതി മേഖലകളിലെ പരിഷ്കാരങ്ങൾ
നികുതി, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, വൈദ്യുതി, റെഗുലേറ്ററി പരിഷ്കാരങ്ങൾ എന്നീ 6 മേഖലകളിൽ പരിഷ്കാരം" ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
Feb 01, 2025, 11:16 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ- കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ വർദ്ധിക്കും
കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷം വരെയായി ഉയർത്തുമെന്ന് ധന മന്ത്രി വ്യക്തമാക്കി.
Feb 01, 2025, 11:14 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ- പി.എം. ധൻ ധാന്യ പദ്ധതി
ഈ പദ്ധതികയ്ക്ക് പ്രത്യേക ഊന്നൽ നൽകും. ഈ പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി. 100 ജില്ലകളിലാണ് ഈ പദ്ധതി വ്യാപിപ്പിക്കുന്നത്.
Feb 01, 2025, 11:12 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ- സ്ത്രീകൾക്കും യുവാക്കൾക്കും പരിഗണന
യുവാക്കൾക്കും, സ്ത്രീകൾക്കും പ്രത്യേക പരിഗണ നൽകും. കർഷകർക്ക് കൈതാങ്ങ് നൽകും.
Feb 01, 2025, 11:10 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
യുവാക്കൾ, സ്ത്രീകൾ, കർഷകർ, മധ്യവർഗം എന്നിവർക്ക് പ്രത്യേക പദ്ധതി അവതരിപ്പിക്കും...
Feb 01, 2025, 11:09 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ- കർഷകർക്ക് പ്രത്യേക പദ്ധതികൾ
കർഷകർക്ക് വേണ്ടി പ്രത്യേക പദ്ധതികൾ അവതരിപ്പിക്കും. 1.7 കോടി കർഷകർക്കു വേണ്ടിയാണ് പുതിയ പദ്ധതിയുടെ നേട്ടം.
Feb 01, 2025, 11:06 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
സ്ത്രീകൾക്കും, കർഷകർക്കും പ്രാധാന്യം നൽകുന്നു.
Feb 01, 2025, 11:05 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
പ്രതിപക്ഷത്തിൻ്റെ ബഹളം കുംഭ മേളയിലെ പ്രശ്നങ്ങൾ മൂലം. പ്രതിസന്ധികളെ വകവെക്കാതെ ധന മന്ത്രി സംസാരിക്കുന്നു.
Feb 01, 2025, 11:03 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
സഭാ നടപടികൾക്കിടയിൽ പ്രതിപക്ഷം ബഹളം വെക്കുന്നു
Feb 01, 2025, 11:02 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
നിർമലാ സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു.
Feb 01, 2025, 11:02 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
ലോക്സഭാ സ്പീക്കർ ഓം ബിർല സംസാരിക്കുന്നു.
Feb 01, 2025, 11:01 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
ബജറ്റ് തുടങ്ങുന്നു. ധന മന്ത്രി എഴുന്നേറ്റു
Feb 01, 2025, 11:00 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
സാധാരണക്കാർക്കും മധ്യവർഗത്തിനും പ്രത്യേക പരിഗണന പ്രതീക്ഷിക്കാം..
Feb 01, 2025, 10:57 am IST
കേന്ദ്ര ബജറ്റ് 2025: ബജറ്റിനു മുന്നേ നേട്ടവുമായി ഓഹരി വിപണി
ബജറ്റിനു മുന്നേ ഓഹരി വിപണി നേട്ടം കൊയ്യാൻ തുടങ്ങി. നിഫ്റ്റി 50 സൂചിക 20.20 പോയിന്റ് അഥവാ 0.09 ശതമാനം നേട്ടം രേഖപ്പെടുത്തി 23,528.60 ൽ എത്തി.
Feb 01, 2025, 10:55 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് ഉടൻ.
Feb 01, 2025, 10:52 am IST
കേന്ദ്ര ബജറ്റ് 2025:തത്സമയ വിവരങ്ങൾ
ബജറ്റ് പ്രഖ്യാപനങ്ങൾക്ക് മിനിറ്റുകൾ മാത്രം. രാജ്യം കാത്തിരിക്കുന്നു.
Feb 01, 2025, 10:51 am IST
കേന്ദ്ര ബജറ്റ് 2025: ബജറ്റിൽ പ്രതീക്ഷയോടെ കേരളവും
ബജറ്റ് അവതരണത്തിന് ഇനി മിനുറ്റുകൾ മാത്രം ബാക്കി നിൽക്കേ കേരളവും ഏറെ പ്രതീക്ഷയിൽ. മത്സ്യ ബന്ധന തുറമുഖങ്ങളുടെ നവീകരണത്തിനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാനും ധന സഹായം പ്രതീക്ഷിക്കുന്നു.
Feb 01, 2025, 10:45 am IST
കേന്ദ്ര ബജറ്റ് 2025: പ്രതീക്ഷകൾ എന്തെല്ലാം?
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾക്ക് സാധ്യത. നൈപുണ്യ വികസന പദ്ധതികൾ നടപ്പിലാക്കും. നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും..
Feb 01, 2025, 10:41 am IST
കേന്ദ്ര ബജറ്റ് 2025: കേരളത്തിന് എന്തെല്ലാം പ്രതീക്ഷിക്കാം?
ജി.എസ്.ടി നഷ്ട പരിഹാരം തുടരണം. വയനാട് പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ്. വിഴിഞ്ഞം തുറമുഖ തുടർ വികസനത്തിന് 5,000 കോടി എന്നിവയാണ് പ്രധാന പ്രതീക്ഷകൾ
Feb 01, 2025, 10:31 am IST
എൻഎസ്എസിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് പിൻവലിക്കാവുന്ന പണത്തിന് നികുതിയില്ല.
എൻഎസ്എസിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് പിൻവലിക്കാവുന്ന പണത്തിന് നികുതിയില്ല.
Feb 01, 2025, 10:20 am IST
കേന്ദ്ര ബജറ്റ് 2025: ഏറെ പ്രത്യേകതകളുള്ള സാരി ധരിച്ച് നിർമലാ സീതാരാമൻ
പത്മ പുരസ്കാര ജേതാവ് ദുലാരി ദേവിയ്ക്കും ബീഹാറിലെ മധുബനി കലയ്ക്കും ബഹുമാനാർത്ഥം ഇന്ന് നിർമല സീതാരാമൻ പ്രത്യേക സാരി ധരിച്ചാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2021-ലെ പത്മശ്രീ അവാർഡ് ജേതാവാണ് ദുലാരി ദേവി. ബിഹാറിലെ മധുബനി നഗരം സന്ദർശിച്ചപ്പോൾ നിർമല സീതാരാമൻ ദുലാരി ദേവിയെ കണ്ടിരുന്നു.
Feb 01, 2025, 9:49 am IST
കേന്ദ്ര ബജറ്റിനു മുന്നേ ആഭ്യന്തര സ്വർണ വില ഉയർന്നു
ബജറ്റ് പ്രഖ്യാപനങ്ങൾ നടക്കാനിരിക്കേ ഇന്നും സ്വർണ വില ഉയർന്നു. 22 കാരറ്റ് സ്വർണ വില പവന് 120 രൂപ ഉയർന്ന് 61,960 രൂപയായി. ഗ്രാമിന് 15 രൂപ ഉയർന്ന് 7,745 രൂപയായി. കേന്ദ്ര ബജറ്റിലും ആശങ്ക നിറച്ച് സ്വർണ വില കുതിക്കുന്നു.
Feb 01, 2025, 9:43 am IST
2025 കേന്ദ്ര ബജറ്റിൽ സാധാരണക്കാർ എന്താണ് പ്രതീക്ഷിക്കുന്നത്?
പഴയതും പുതിയതുമായ നികുതി വ്യവസ്ഥകൾക്ക് കീഴിലുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധിയിലെ വർദ്ധനവ്. പഴയതും പുതിയതുമായ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള അടിസ്ഥാന ഇളവ് പരിധി ഉയർത്തുക. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ എൻ.പി.എസിൽ നിക്ഷേപിക്കുന്നതിന് 50,000 രൂപ വരെ കിഴിവ്. തുടങ്ങിയ കാര്യങ്ങളാണ് ഇത്തവണ കേന്ദ്ര ബജറ്റിൽ സാധാരണക്കാർ പ്രധാനമായും പ്രതീക്ഷിക്കുന്നത്.
Feb 01, 2025, 9:14 am IST
കേന്ദ്ര ബജറ്റ് 2025: ആദായ നികുതിയിൽ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ....
ആദായനികുതിയിലെ സ്ലാബ് മാറ്റങ്ങൾ പ്രധാന വിഷയമാണ്. അതിനൊപ്പം കാപെക്സ്, ജിഎസ്ടി, ഡിവിഡൻ്റ്, ധനക്കമ്മി, കടമെടുക്കൽ, ജിഡിപി തുടങ്ങിയവും ഇന്നത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളാണ്.
Feb 01, 2025, 8:34 am IST
ബജറ്റിനു മുന്നേ പാചക വാതക വില കുറഞ്ഞു
കേന്ദ്ര ബജറ്റിനു മുന്നേ വാണിജ്യ ഗ്യാസ് സിലിണ്ടറിന് ഇന്ന് 7 രൂപ കുറഞ്ഞു. വില 1,804 രൂപയിൽ നിന്ന് 1,797 രൂപയായാണ് കുറഞ്ഞത്.
Feb 01, 2025, 8:11 am IST
കേന്ദ്ര ബജറ്റ് 2025: ഇടത്തരം നികുതി ദായകർക്ക് ആശ്വസമേകുമോ?
ഇന്ത്യയുടെ ജിഡിപി വളർച്ച 6.3-6.8 ശതമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്നലെ വെളിപ്പെടുത്തി. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി 75,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി ഉയർത്തിയേക്കും. മാത്രമല്ല റിബേറ്റ് പരിധി 10 ലക്ഷം രൂപയായി ഉയർത്തുമെന്നും പ്രതീക്ഷിക്കുന്നു.
Feb 01, 2025, 7:44 am IST
കേന്ദ്ര ബജറ്റ് 2025: പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുമോ?
കേന്ദ്ര ബജറ്റിൽ പെട്രോൾ, ഡീസൽ വിലയും ശ്രദ്ധേയ ഘടകമാണ്. ഇത്തവണ എക്സൈസ് തീരുവ കുറക്കുമോ? ധനമന്ത്രിയുടെ പ്രഖ്യാപനത്തിനായി രാജ്യം കാത്തിരിക്കുന്നു.
Feb 01, 2025, 7:22 am IST
കേന്ദ്ര ബജറ്റ് 2025: മനോജ് പുരോഹിത് - BDO ഇന്ത്യയുടെ പാർട്നർ & ലീഡർ
"ഇൻഷുറൻസ് മേഖല ഈ ബജറ്റിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. നികുതി വ്യവസ്ഥകൾ ക്രമപ്പെടുത്തുന്നതിന് മാത്രമല്ല, ചില റെഗുലേറ്ററി മാറ്റങ്ങളും പ്രധാനപ്പെട്ടതാണ്. "
Feb 01, 2025, 7:05 am IST
കേന്ദ്ര ബജറ്റ് 2025: സർക്കാർ അടിസ്ഥാന ഇളവ് പരിധി വർദ്ധിപ്പിക്കുമോ?
വരുമാനത്തിൻ്റെ അടിസ്ഥാന ഇളവ് പരിധി 3 ലക്ഷം രൂപയിൽ നിന്ന് ഉയർത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഇത് ഡിസ്പോസിബിൾ വരുമാനം വർദ്ധിപ്പിക്കും.
Feb 01, 2025, 6:48 am IST
കേന്ദ്ര ബജറ്റ് 2025: ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുമോ?
നികുതി സ്ലാബുകളിൽ മാറ്റം വരുത്തുമെന്നും നികുതി രഹിത വാർഷിക വരുമാന പരിധി 10 ലക്ഷം രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Feb 01, 2025, 6:15 am IST
കേന്ദ്ര ബജറ്റ് 2025: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്നു
മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കും.
Share This Article
Story first published: Saturday, February 1, 2025, 6:01 [IST]