കേന്ദ്ര ബജറ്റ് 2025: വമ്പൻ പ്രഖ്യാപനവുമായി ധനമന്ത്രി. 2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിക്കുമ്പോൾ ആദായ നികുതിയിൽ വലിയ പ്രഖ്യാപനങ്ങളാണ് നടന്നത്. 12 ലക്ഷം വരെ വരുമാനമുള്ള വ്യക്തികൾക്ക് നികുതി അടക്കേണ്ട എന്നാണ് കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചത്. മധ്യ വർഗ വിഭാഗത്തിന് സന്തോഷ വാർത്തയാണ് ഇന്നത്തെ പ്രഖ്യാപനത്തോടെ കാണാൻ സാധിക്കുന്നത്.
ആദായ നികുതിയിലെ മാറ്റങ്ങളാണ് ഈ ബജറ്റിൽ ഏറ്റവും വലിയ പ്രതീക്ഷയുണ്ടായിരുന്ന ഘടകം. ആദായ നികുതിയിലെ ഇളവുകളെ കുറിച്ചാണ് ഭൂരിഭാഗം ആളുകളും വിദഗ്ദരും ആവശ്യങ്ങൾ ഉന്നയിച്ചത്. ഇന്നത്തെ പ്രഖ്യാപനം സത്യത്തിൽ ഏറെ അപ്രതീക്ഷിതമായിരുന്നു. 10 ലക്ഷം എന്ന പരിധിയിൽ ഒതുക്കുമെന്നായിരുന്നു എല്ലാവരും ധരിച്ചത്. എന്നാൽ ധനമന്ത്രിയുടെ പ്രഖ്യാപനം എല്ലാവരെ അമ്പരപ്പിക്കുന്നതായിരുന്നു.
12 ലക്ഷം വരെ പരിധി നിശ്ചയിക്കുമ്പോൾ സ്വാഭാവികമായും അത് സർക്കാരിന് യാതൊരു ലാഭവും സൃഷ്ടിക്കുന്നില്ല. പ്രതിമാസം 1 ലക്ഷം വരെ ശമ്പളം ലഭിക്കുന്നവർക്ക് ഇനി മുതൽ നികുതി അടക്കേണ്ടി വരില്ല എന്നതാണ് ആകർഷകമായ ഘടകം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ പലരും 50,000, 60,0000, 70,000, 1 ലക്ഷം എന്നിങ്ങനെ വരുമാനം വാങ്ങുന്നവരാണ്. അതിനാൽ ഈ നികുതി പരിഷ്കാരം മധ്യ വർഗ വിഭാഗങ്ങൾക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ്.

നിലവിൽ പണപ്പെരുപ്പം വലിയ ഭീഷണിയുണ്ടാക്കുന്നു. ഈ അവസരത്തിൽ നികുതി ഇളവ് വർദ്ധിപ്പിച്ചതോടെ രാജ്യത്തെ മധ്യ വർഗത്തിന്റെ കൈയിലേക്ക് വലിയ തുക എത്തും. ഇത് നികുതി ഭാരം കുറക്കും.
രാജ്യത്തെ എല്ലാതരം ജനങ്ങളും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ട കാര്യമായിരുന്നു ആദായ നികുതി ഇളവ്. നേരത്തെ 7 ലക്ഷം വരെയായിരുന്നു. എന്നാൽ 12 ലക്ഷം എന്നത് ഇടത്തരം അല്ലെങ്കിൽ മധ്യ വർഗ വിഭാഗത്തിന് സഹായകരമായ പ്രഖ്യാപനമായി.
ബജറ്റിൽ താരമായി നിർമലാ സീതാരാമൻ...
ഇന്നത്തെ ബജറ്റിലൂടെ സത്യത്തിൽ താരമായത് നിർമലാ സീതാരാമൻ തന്നെ. സോഷ്യൽ മീഡിയയിലൂടെയും ധനമന്ത്രിയുടെ ആദായ നികുതി പ്രഖ്യാപനത്തെ കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്. പുതിയ നികുതി വ്യവസ്ഥ എത്തിയപ്പോൾ പലതരത്തിലുള്ള തെറ്റിദ്ധാരണകൾ ഉയർന്നിരുന്നു. എന്നാൽ ഇടത്തരം ജനങ്ങൾക്ക് അനുകൂലമായി പദ്ധതികളും പ്രഖ്യാപനങ്ങളും എത്തുമെന്ന് ആരും ചിന്തിച്ചില്ല.
പത്മ പുരസ്‌കാര ജേതാവ് ദുലാരി ദേവിയ്ക്കും ബീഹാറിലെ മധുബനി കലയ്ക്കും ബഹുമാനാർത്ഥം ഇന്ന് നിർമല സീതാരാമൻ ബീഹാർ സ്റ്റൈലിലുള്ള പ്രത്യേക സാരി ധരിച്ചാണ് ബജറ്റ് അവതരിപ്പിക്കാൻ എത്തിയത്. അതിനാൽ തന്നെ ബീഹാറിനു പ്രത്യേക നേട്ടങ്ങളും ഉറപ്പാക്കി.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications