2025ലെ കേന്ദ്ര ബജറ്റിന് ഇനി വെറും 11 ദിവസങ്ങൾ മാത്രം. നിരവധി പ്രതീക്ഷകളോടെയാണ് ജനങ്ങൾ ഇത്തവണ കാത്തിരിക്കുന്നത്. ബജറ്റിനു മുന്നേ റെയിൽവേ മേഖലയിൽ യാത്രക്കാർക്ക് വേണ്ടി പുതിയ പദ്ധതി നടപ്പിലാക്കും. റെയിൽവേ പാസഞ്ചർ സുരക്ഷാ പദ്ധതിയാണ് ' കവച് '. ഈ പദ്ധതിയുടെ വരവ് ഓഹരി വിപണിയിൽ ഒരു വലിയ മാറ്റത്തിനുള്ള തുടക്കമാവാം.
ഇതിനു പുറമേ കെർണക്സ് മൈക്രോസിസ്റ്റംസ് , എച്ച്.ബി.എൽ എഞ്ചിനീയറിംഗ് , സീമെൻസ് , ക്വാഡ്രൻ്റ് ഫ്യൂച്ചർ ടെക്ക് തുടങ്ങിയ ഓഹരികൾ വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് ഇടയിലും ശ്രദ്ധേയമാവുന്നുണ്ട്. റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ, കെ.ഇ.സി ഇൻ്റർനാഷണൽ , ഭാരത് ഇലക്‌ട്രോണിക്‌സ് (ബി.ഇ.എൽ) എന്നിവയാണ് ഈ വർഷത്തെ ബജറ്റിൽ നിന്ന് നേട്ടമുണ്ടാക്കുന്ന മറ്റ് ഓഹരികൾ. ട്രെയിൻ കൊളീഷൻ അവോയിഡൻസ് സിസ്റ്റം (TCAS) അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ സിസ്റ്റം (IRATPS) എന്നറിയപ്പെട്ടിരുന്ന കവച് ട്രെയിനുകളുടെ സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
വാർഷിക വളർച്ച
2010-2020 സാമ്പത്തിക വർഷത്തിലെ 6% CAGRനെ അപേക്ഷിച്ച് 2024-27 സാമ്പത്തിക വർഷത്തിൽ 13% CAGR പ്രതീക്ഷിക്കുന്നു. 2025 സാമ്പത്തിക വർഷത്തേക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അനുവദിച്ച 2.16 ലക്ഷം കോടി രൂപയ്‌ക്കെതിരെ, യു.എസ് ബ്രോക്കറേജ് 2026 സാമ്പത്തിക വർഷത്തേക്ക് 2.33 ലക്ഷം കോടി രൂപയും 2027 സാമ്പത്തിക വർഷത്തിൽ 2.51 ലക്ഷം കോടി രൂപയും കണക്കാക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ സർക്കാരിൻ്റെ റെയിൽവേ മേഖലയുടെ വിഹിതം 2 ലക്ഷം കോടി രൂപയായിരുന്നു.
റോളിംഗ് സ്റ്റോക്ക്, പുതിയ ലൈനുകൾ, ലൈനുകളുടെ ഇരട്ടിപ്പിക്കൽ, ട്രാക്ക് പുതുക്കൽ, ഉപഭോക്തൃ സൗകര്യങ്ങൾ, റോഡ് ഓവർ/അണ്ടർ ബ്രിഡ്ജുകൾ, ട്രാഫിക് സൗകര്യങ്ങൾ, വൈദ്യുതീകരണ പദ്ധതികൾ എന്നിവയ്‌ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. "റെയിൽവേ മേഖലയിലെ ബജറ്റ് സർക്കാർ ഉയർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഈ വിഭാഗത്തിലേക്കുള്ള വിഹിതത്തിൽ 15-18% വർദ്ധനവ് പ്രതീക്ഷിക്കുന്നുവെന്നും സ്റ്റോക്സ്ബോക്സിലെ റിസർച്ച് ഹെഡ് മനീഷ് ചൗധരി പറഞ്ഞു.

കവച് പദ്ധതിയിൽ എത്ര ട്രെയിനുകൾ...
2024-25 ബജറ്റിൽ, കവച് ആൻ്റി-കൊളീഷ്യൻ സിസ്റ്റം, ഇൻഫ്രാസ്ട്രക്ചർ വികസനം എന്നിവയിലൂടെ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി റെയിൽവേ മേഖലയ്ക്ക് 2,62,200 കോടി രൂപ അനുവദിച്ചിരുന്നു. ഈ സംരംഭത്തിൻ്റെ ഭാഗമായി 5,000-5,500 കിലോമീറ്റർ വരെ ഓടുന്ന 10,000 ട്രെയിൻ എഞ്ചിനുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തിക്കുമെന്നാണ് കണക്കാക്കുന്നത്.
വിവിധ റെയിൽവേ ഓഹരികൾ
1. എച്ച്.ബി.എൽ എഞ്ചിനീയറിംഗ്
എച്ച്.ബി.എൽ എഞ്ചിനീയറിംഗ് കഴിഞ്ഞ രണ്ട് ട്രേഡിംഗ് സെഷനുകളിൽ ഏകദേശം 5% നിരക്കിൽ ഓഹരി ഉയർന്നു. എച്ച്.ബി.എൽ പവർ ഓഹരികൾക്ക് കഴിഞ്ഞ വർഷം 12% വിലയിടിവുണ്ടായി. ഡിസംബറിൽ, 1,522 കോടി രൂപയുടെ കവച് ഓർഡർ നേടി. അതിനു ശേഷം ഈ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 739 കോടി രൂപയിലെത്തി.
2. കെർണക്സ് മൈക്രോസിസ്റ്റംസ്
കഴിഞ്ഞ നാല് ട്രേഡിംഗ് സെഷനുകളിൽ തളരാതെ, കെർണക്സ് മൈക്രോസിസ്റ്റംസ് മികച്ച പ്രകടനം തുടർന്നു. കഴിഞ്ഞ വർഷം 16% ഉം 90 ശതമാനത്തിലധികവും ഈ ഓഹരികളിലൂടെ നേട്ടം കൈവരിക്കാൻ സാധിച്ചു.
3. കെ.ഇ.സി ഇൻ്റർനാഷണൽ
പവർ ട്രാൻസ്മിഷൻ & ഡിസ്ട്രിബ്യൂഷൻ, റിന്യൂവബിൾസ്, കേബിളുകൾ, റെയിൽവേ എന്നിവയുൾപ്പെടെ ഒന്നിലധികം ബിസിനസുകൾ കെ.ഇ.സി ഇൻ്റർനാഷണൽ പ്രവർത്തിപ്പിക്കുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഈ ഓഹരി 54% ഉയർന്നു.
4. സീമെൻസ്
2023-ൽ ഇന്ത്യൻ റെയിൽവേയിൽ കവച് പദ്ധതി വിന്യസിക്കുന്നതിനായി ജർമ്മനിയുടെ സീമെൻസിന് സർക്കാർ അംഗീകാരം നൽകി. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 25 ശതമാനമാണ് സീമെൻസ് ഓഹരികൾ വർദ്ധിച്ചത്.
5. റെയിൽടെൽ കോർപ്പറേഷൻ/ ക്വാഡ്രന്റ്
കവച് നടപ്പിലാക്കുന്നതിനായി ക്വാഡ്രന്റ് ഫ്യൂച്ചർ ടെക്കുമായി റെയിൽടെൽ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ വെറും നാല് സെഷനുകളിലൂടെ ക്വാഡ്രന്റ് ഫ്യൂച്ചർ ടെക്ക് 104% റിട്ടേണുകൾ നേടി മൾട്ടിബാഗറായി മാറി.
6. ഭാരത് ഇലക്ട്രോണിക്സ് (BEL)
ഇതൊരു പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ്. എന്നാൽ റെയിൽ, മെട്രോ തുടങ്ങിയ പ്രതിരോധേതര മേഖലകളിലും ഭാരത് ഇലക്ട്രോണിക്സ് ശ്രദ്ധ നൽകുന്നു. റിയൽ-ടൈം ട്രെയിൻ ഇൻഫർമേഷൻ സിസ്റ്റം (RTIS) ഈ കമ്പനിയിലൂടെ നൽകുന്നു. കഴിഞ്ഞ 12 മാസത്തിനിടെ ഭാരത് ഇലക്ട്രോണിക്സ് ഓഹരി വില 47% ഉയർന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications