ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്ടം. സെൻസെക്സ് 987.96 പോയിൻറ് അഥവാ 2.43 ശതമാനം ഇടിഞ്ഞ് 39735.53 പോയിന്റിൽ എത്തി. നിഫ്റ്റി 318.30 പോയിൻറ് അഥവാ 2.66 ശതമാനം ഇടിഞ്ഞ് 11643.80 ൽ എത്തി. ഇൻഫ്ര, മെറ്റൽ, പൊതുമേഖലാ ബാങ്ക് സൂചിക എന്നിവ 3-4 ശതമാനം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഐടിസി, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ലാർസൻ ആൻഡ് ട്യൂബ്രോ എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ട ഓഹരികൾ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ്, ഐആർസിടിസി, ലാർസൻ ആൻഡ് ട്യൂബ്രോ, മാരുതി സുസുക്കി എന്നിവയാണ് ഇന്ന് ഏറ്റവും സജീവമായ ഓഹരികൾ. 616 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ 1689 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 120 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഇന്നത്തെ ബജറ്റ് നിരാശാജനകമായിരുന്നുവെന്നതിന്റെ സൂചനകളാണ് വിപണിയിൽ നിന്ന് ലഭിച്ചിരിക്കുന്ന പ്രതികരണം. എന്നിരുന്നാലും, സാമ്പത്തിക മാന്ദ്യം കണക്കിലെടുക്കുമ്പോൾ സർക്കാരിൽ നിന്ന് ഇത്തവണ പ്രതീക്ഷകൾ വളരെ ഉയർന്നതായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ സാമ്പത്തിക മാന്ദ്യം കാരണം സർക്കാരിനും പരിമിതികളുണ്ടായിരുന്നു. എന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഒരു നല്ല ശ്രമമാണ് സർക്കാർ നടത്തിയതെന്ന് റിലീഗെയർ ബ്രോക്കിംഗിലെ അജിത് മിശ്ര പറഞ്ഞു.
പാദരക്ഷകളുടെ കസ്റ്റം തീരുവ ഉയർത്തിയതിനെത്തുടർന്ന് ഫെബ്രുവരി ഒന്നിന് ബാറ്റ ഇന്ത്യ ഓഹരി വില രണ്ട് ശതമാനം ഉയർന്നു. കോർപ്പറേറ്റ് നികുതി നിരക്ക് വെട്ടിക്കുറച്ചതിനുശേഷവും 2019 സെപ്റ്റംബർ മുതൽ സർക്കാർ പ്രഖ്യാപിച്ച നിരവധി നടപടികളും കാരണം കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികളിലൊന്നാണ് ബാറ്റ.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

വാഹന വിപണിയിൽ റെക്കോർഡ് കുതിപ്പ്; പെട്രോൾ കാറുകളെ മറികടന്ന് പുതിയ താരങ്ങൾ, ശ്രദ്ധിക്കേണ്ട ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം



Click it and Unblock the Notifications
