കഴിഞ്ഞ ഏതാനും നാളുകളായി പ്രധാന സൂചികയായ നിഫ്റ്റി 16,850- 17,450 നിലവാരങ്ങള്‍ക്കിടെ കുടുങ്ങിക്കിടക്കുയാണ്. എങ്കിലും മറ്റ് വിദേശ വിപണികളേക്കാള്‍ ആഭ്യന്തര വിപണി മെച്ചപ്പെട്ട നിലയിലാണ്. ആഗോള ഘടകങ്ങളില്‍ പുരോഗതി ഉണ്ടാകുന്ന പക്ഷം ആഭ്യന്തര സൂചികകളില്‍ കുതിപ്പ് പ്രതീക്ഷിക്കാമെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിച്ചു. എങ്കിലും വിപണിയുടെ ഗതി നിര്‍ണയിക്കുന്നത് പലിശ നിരക്ക് വര്‍ധിപ്പിക്കാനുള്ള യുഎസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ അന്തിമ തീരുമാനം എങ്ങനെയെന്ന് ആശ്രയിച്ചിരിക്കും. ഇതിനിടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ ഇരട്ടയക്കത്തില്‍ നേട്ടം പ്രതീക്ഷിക്കാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
അതേസമയം 17,450 നിലവാരം ഭേദിക്കാനായാല്‍ നിഫ്റ്റി 18,000 നിലവാരത്തിലേക്ക് മുന്നേറാന്‍ സാധിച്ചേക്കും. ഇതിനിടെ 17,600-ല്‍ പ്രതിരോധം അനുഭവപ്പെട്ടേക്കാം. മറുവശത്ത് 16,850 നിലവാരം തകര്‍ക്കപ്പെട്ടാല്‍ സൂചികയില്‍ കടുത്ത സമ്മര്‍ദം നേരിടാം. 16,600- 16,400 നിലവാരങ്ങളില്‍ തൊട്ടടുത്ത സപ്പോര്‍ട്ട് പ്രതീക്ഷിക്കപ്പെടാം. ഇതിനിടെ വിദേശ നിക്ഷേപകര്‍ക്ക് നിഫ്റ്റിയിലെ ഫ്യൂച്ചര്‍ കോണ്‍ട്രാക്ടുകളില്‍ വാങ്ങിയിട്ടുള്ളതിന്റെ അനുപാതം 34 ശതമാനമാണ്. ഇത് നിഫ്റ്റിയെ ഓവര്‍ സോള്‍ഡ് (Oversold) മേഖലയില്‍ നിര്‍ത്തുന്നു. കൂടാതെ പുട്ട്- കാള്‍ ഓപ്ഷന്‍സിന്റെ അനുപാതം 0.99-ല്‍ നില്‍ക്കുന്നതും നിഫ്റ്റി ഓവര്‍ സോള്‍ഡ് മേഖലയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നു.
തെര്‍മാക്‌സ്
കെമിക്കല്‍ വ്യവസായ മേഖലയിലേക്ക് വേണ്ട പരിസ്ഥിതി സൗഹൃദ, ഊര്‍ജ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് തെര്‍മാക്‌സ് (BSE: 500411, NSE: THERMAX). കഴിഞ്ഞ ദിവസം 2,146 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 2,400 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 2-3 ആഴ്ചയ്ക്കുള്ളില്‍ 12 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,030 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
കാരണം: ഓഹരി ശക്തമായ കുതിപ്പിന്റെ പാതയിലാണ്. കപ് & ഹാന്‍ഡില്‍ പാറ്റേണില്‍ നിന്നും ബുള്ളിഷ് ബ്രേക്കൗട്ട് നടന്നു. ആര്‍എസ്‌ഐ സൂചകത്തിലും പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായി.
ഈസി ട്രിപ് പ്ലാനേര്‍സ്
യാത്രാ സംബന്ധമായ സേവനങ്ങള്‍ 'ഈസി മൈ ട്രിപ്' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന വാഗ്ദാനം ചെയ്യുന്ന പുതുതലമുറ കമ്പനിയാണ് ഈസി ട്രിപ് പ്ലാനേര്‍സ് (BSE: 543272, NSE: EASEMYTRIP). തിങ്കളാഴ്ച 413.5 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 475 രൂപ ലക്ഷ്യമിട്ട് ഓഹരി വാങ്ങാമെന്ന് സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ട് നിര്‍ദേശിച്ചു. ഇതിലൂടെ 3 ആഴ്ചയ്ക്കകം 15 ശതമാനം ലാഭം പ്രതീക്ഷിക്കുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 385 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
കാരണം: ബുള്ളിഷ് ഫ്‌ലാഗ് പാറ്റേണിലുള്ള ബ്രേക്കൗട്ടിന്റെ വക്കിലാണ്. ശക്തമായ കുതിപ്പ് ഓഹരിയില്‍ പ്രകടമാണ്.
എന്‍എല്‍സി ഇന്ത്യ
ലിഗ്നൈറ്റ് ധാതുവിന്റെ ഖനനവും ഇത് ഉപയോഗപ്പെടുത്തി വൈദ്യുത ഉത്പാദനത്തിലുമാണ് എന്‍എല്‍സി ഇന്ത്യ (BSE: 513683, NSE: NLCINDIA) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 89 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 100 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഇതിലൂടെ അടുത്ത 3 ആഴ്ചയ്ക്കുള്ളില്‍ 12 ശതമാനം നേട്ടം കരസ്ഥമാക്കാം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 83.5 രൂപയില്‍ ക്രമീകരിക്കണമെന്നും ഇവര്‍ സൂചിപ്പിച്ചു.
കാരണം: 2020 മാര്‍ച്ചിന് ശേഷം ഓഹരി കുതിപ്പിന്റെ പാതയിലാണ്. മൊമന്റം സൂചകങ്ങള്‍ പോസിറ്റീവാണ്. എന്നാല്‍ ചില സൂചകങ്ങള്‍ കുറച്ച് ഓവര്‍ബോട്ട് (Overbought) മേഖലയിലാണെന്നും സൂചിപ്പിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം സ്വസ്തിക ഇന്‍വസ്റ്റ്മാര്‍ട്ടിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications