ആഗോള വിപണികളിലെ ഉണര്‍വും ലാര്‍ജ് കാപ് ഓഹരികളിലെ മുന്നേറ്റത്തിന്റെയും പിന്‍ബലത്തിലാണ് പ്രധാന സൂചികകള്‍ ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ ആര് ദിവസത്തെ തിരിച്ചടികള്‍ക്ക് ശേഷമാണ് നിഫ്റ്റിയും സെന്‍സെക്സും ഹരിതാഭയണിയുന്നത്. വെള്ളിയാഴ്ചത്തെ താഴ്ന്ന നിലവാരം തിങ്കളാഴ്ചത്തെ വ്യാപാരത്തില്‍ ഭേദിക്കപ്പെടാതിരുന്നതും ആര്‍എസ്ഐ സൂചകം 30 നിലവാരം മറികടന്നതും ടെക്നിക്കല്‍ പുള്‍ബാക്കിനുള്ള സൂചനകള്‍ നല്‍കുന്നുണ്ട്.
വിപണി ഇന്ന് സ്ഥിരതയാര്‍ജിക്കലിന്റെ പാതയിലായിരുന്നു. സൂചികയുടെ ഭാഗമായ ലാര്‍ജ് കാപ് ഓഹരികളിലെ മുന്നേറ്റം ദൃശ്യമായിരുന്നു. എന്നാല്‍ പൊതു വിപണിയില്‍ 'കരടി'കള്‍ ആധിപത്യം പുലര്‍ത്തുകയാണ്. നിലവില്‍ 15,200 നിലവാരത്തില്‍ നിന്നും നിഫ്റ്റി പിന്തുണ സ്വീകരിക്കുന്നുണ്ട്. 15,450 നിലവാരം ഭേദിക്കാനായാല്‍ മുന്നേറ്റം ശക്തമാകും. പിന്നീടുള്ള ശക്തമായ പ്രതിരോധം 15,800 നിലവാരത്തിലാണ്. അതേസമയം 15,200 നിലവാരം തകര്‍ക്കപ്പെട്ടാല്‍ കൂടുതല്‍ വില്‍പ്പന സമ്മര്‍ദം രൂപപ്പെടും. ഹ്രസ്വകാലയളവിലേക്ക് വ്യാപാരത്തിന് പരിഗണിക്കാവുന്ന 3 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ഹിന്ദുസ്ഥാന്‍ യൂണിലെവര്‍
വമ്പന്‍ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ ഓഹരികള്‍ 4 ശതമാനത്തിലേറെ മുന്നേറി 2,196 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്. ഓഹരിയുടെ വില 2,180 രൂപ നിലവാരത്തിലേക്ക് എത്തുമ്പോള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഇവിടെ നിന്നും 2,240/ 2,250 രൂപയിലേക്ക് ഓഹരിയുടെ വില ഉയരാമെന്നാണ് നിഗമനം. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 2,120 രൂപയില്‍ ക്രമീകരിക്കണം.
ഹിന്ദുസ്ഥാന്‍ യൂണിലെവര്‍ (BSE: 500696, NSE : HINDUNILVR) ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍ ശക്തമായ ട്രെന്‍ഡ് റിവേഴ്സല്‍ കാന്‍ഡില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇടപാടുകളുടെ എണ്ണവും വര്‍ധിച്ചത് ഹ്രസ്വകാലയളവിലേക്കുള്ള സപ്പോര്‍ട്ട് നിലവാരമായും കണക്കാക്കാം. ആര്‍എസ്ഐ സൂചകത്തില്‍ പോസിറ്റീവ് ക്രോസ്ഓവര്‍ ദൃശ്യമായിട്ടുള്ളതും കുതിപ്പിനെ സാധൂകരിക്കുന്നു.
ഇന്‍ഫോസിസ്
വന്‍കിട ഐടി കമ്പനിയായ ഇന്‍ഫോസിസ് 2 ശതമാനത്തോളം മുന്നേറി 1,414 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇവിടെ നിന്നും 1,450/ 1,460 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 1,370 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ശക്തമായ തിരുത്തല്‍ നേരിട്ട് ഇന്‍ഫോസിസ് (BSE: 500209, NSE : INFY) ഓഹരി താഴ്ന്ന നിലവാരത്തിലേക്ക് വന്നപ്പോള്‍ നിക്ഷേപക താത്പര്യം പ്രകടമാണ്. ടെക്നിക്കല്‍ സൂചകങ്ങള്‍ 'ഓവര്‍സോള്‍ഡ്' മേഖലയില്‍ നില്ക്കുന്നതും കുതിപ്പിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.
ടാറ്റ പവര്‍
സ്വകാര്യ മേഖലയിലെ വന്‍കിട ഊര്‍ജോത്പാദന കമ്പനിയായ ടാറ്റ പവര്‍ ഓഹരികള്‍ 7 ശതമാനത്തിലേറെ ഇടിഞ്ഞ് 195 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 2,20 രൂപ ലക്ഷ്യമാക്കി ഓഹരി വാങ്ങാമെന്ന് മേത്ത ഇക്വിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 163 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
അടുത്ത 1- 3 മാസക്കാലയളവ് കണക്കാക്കി ടാറ്റ പവര്‍ (BSE: 500400, NSE : TATAPOWER) ഓഹരികള്‍ 185 രൂപക്ക് മുകളില്‍ നില്‍ക്കുന്നത് വരെയും വാങ്ങാം. തൊട്ടടുത്ത ലക്ഷ്യസ്ഥാനം 220 രൂപയാണെങ്കിലും സാഹചര്യം അനുകൂലമായാല്‍ 240- 261 രൂപ വരെ മുന്നേറാമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം എല്‍കെപി സെക്യൂരിറ്റീസ്, മേത്ത ഇക്വിറ്റീസ് പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലേയും മ്യൂച്ചല്‍ ഫണ്ടിലേയും നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications