തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണികള്‍ നേട്ടത്തില്‍ അവസാനിച്ചു. ബാങ്കിംഗ്, ഊര്‍ജ്ജ മേഖലയിലെ ഓഹരികള്‍ക്കൊപ്പം ഹെവി വെയ്റ്റ് ഇന്‍ഡക്സ് സ്റ്റോക്ക് ആയ റിലയന്‍സിന്റെയും കുതിപ്പാണ് വിപണിയെ ഉയരങ്ങളിലേക്ക് എത്തിച്ചത് നിര്‍ണായകമായ 17,800 മുകളിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം സെന്‍സെക്സ് 2000-ലേറെ പോയിന്റാണ് നേടിയത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 180 പോയിന്റ് നേട്ടത്തില്‍ 17,805-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 673 പോയിന്റ് മുന്നേറ്റത്തോടെ 59,855-ലും ചൊവ്വാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് 418 പോയിന്റ് കുതിച്ച് 36,840-ലും വ്യാപാരം അവസാനിപ്പിച്ചു.
6 ഘടകങ്ങള്‍
>> പുതുവര്‍ഷത്തിലെ ആദ്യ രണ്ട് ദിവസം കൊണ്ട് 5 ലക്ഷം കോടിയുടെ നേട്ടം
>> ഏഷ്യന്‍ വിപണികളിലെ ഉണര്‍വും ആഭ്യന്തര വിപണിയെ ഗുണപരമായി സ്വാധീനിച്ചു.
>> കോവിഡ് പ്രതിദിന രോഗ നിരക്കില്‍ വര്‍ധനയുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കാതിരുന്നത്.
>> ഒമിക്രോണ്‍ ഭീഷണി ഗുരുതരമാവില്ലെന്ന പ്രതീക്ഷ
>> മൂന്നാംപാദ പ്രവര്‍ത്തന ഫലങ്ങള്‍ക്കു മുന്നോടിയായുള്ള നിക്ഷേപ താത്പര്യം
>> ഇന്‍ഡക്സില്‍ വെയിറ്റേജ് കൂടുതലുള്ള ഓഹരികളെല്ലാം നേട്ടത്തില്‍ തുടര്‍ന്നത്.
മുന്നേറ്റം
അടുത്തയാഴ്ചയോടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തു വിടുന്നതിന് മുന്നോടിയായി ഐടി വിഭാഗം ഓഹരികളില്‍ നിക്ഷേപകര്‍ ജാഗ്രതയോടെയാണ് സമീപിച്ചത്. ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പവര്‍ വിഭാഗം ഓഹരികള്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ നേട്ടമുണ്ടാക്കി. എന്നാല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ മിഡ് കാപ് വിഭാഗം ഓഹരികള്‍ കാര്യമായ നേട്ടമുണ്ടാക്കിയില്ല. സ്മോള്‍ കാപ് വിഭാഗം സൂചിക 0.39 ശതമാനം മാത്രമാണ് കയറിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സെന്‍സെക്സില്‍ രണ്ടായിരത്തിലേറെ പോയിന്റാണ് മുന്നേറിയത്. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിപ്പെടുത്തുന്ന വിക്സ് (VIX) 2.73 ശതമാനം താഴ്ന്ന് 16.00-ലേക്ക് എത്തിയത് ആശ്വാസമായി.
മാര്‍ക്കറ്റ് മൂവ്മെന്റ്
പുതുവര്‍ഷത്തിലെ രണ്ടാം വ്യാപരദിനത്തില്‍ 56 പോയിന്റ് നേട്ടത്തോടെ 17,681-ലാണ് നിഫ്റ്റി വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരമായ 17,593-ല്‍ വന്നശേഷം സൂചിക നിര്‍ണായക നിലവാരമായ 17,600-ല്‍ ഏറെ നേരം തങ്ങിനിന്നു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം നിഫ്റ്റി 17,750 കടന്ന് മുന്നേറി 17,805-ല്‍ ക്ലോസ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെയുളള ഉയര്‍ന്ന ക്ലോസിങ്ങ് നിലവാരമാണിത്. ഇന്നത്തെ ഉയര്‍ന്ന നിലവാരമായ 17,827-ന് സമീപമാണ് നിഫ്റ്റി ക്ലോസ് ചെയ്തിരിക്കുന്ന് എന്നതും ശ്രദ്ധേയം.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,105 ഓഹരികളില്‍ 1,079 ഓഹരികളില്‍ വില വര്‍ധനവും 980 ഓഹരികളില്‍ വിലയിടിവും 6 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ (എഡി) റേഷ്യോ 1.10 ആയി താഴ്ന്നു. കഴിഞ്ഞ ദിവസം 3.04 ആയിരുന്നു എഡി റേഷ്യോ. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളില്‍ കാര്യമായ മുന്നേറ്റം ഇല്ലാതിരുന്നതാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ താഴാന്‍ ഇടായാക്കിയത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 259 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 238 കമ്പനികള്‍ നഷ്ടത്തിലും 4 എണ്ണം വില വ്യതിയാനമില്ലാതെയും ക്ലോസ് ചെയ്തു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 35 എണ്ണം ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. പൊതുമേഖലാ കമ്പിനകളായ എന്‍ടിപിസി 5 ശതമാനത്തിലധികവും ഒഎന്‍ജിസി 3 ശതമാനത്തിലേറെയും കുതിച്ചു. പവര്‍ഗ്രിഡ്, എസ്ബിഐ, ടൈറ്റന് ക്മ്പനി, റിലയന്‍സ് എന്നിവ രണ്ട് ശതമാനത്തിലേറെയും മുന്നേറി. ആക്സിസ് ബാങ്ക്, ഗ്രാസിം, ടിസിഎസ്, ബജാജ് ഫിനാന്‍സ്, ഹി്ന്ദ് യൂണിലിവര്‍, കൊട്ടക് മഹീന്ദ്ര എന്നീ ഓഹരികള്‍ 1.5 ശതമാനത്തിലേറേയും നേട്ടം കൈവരിച്ചു.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 15 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. ടാറ്റ മോട്ടോര്‍സ് ഒന്നര ശതമാനത്തിലേറെയും കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ശ്രീ സിമന്റ്സ് എന്നിവ ഒരു ശതമാനത്തിലേറെയും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?



Click it and Unblock the Notifications