തുടര്‍ച്ചയായ രണ്ടാം ദിവസവും ദലാല്‍ സ്ട്രീറ്റില്‍ ഉത്സവാന്തരീക്ഷം തെളിഞ്ഞു. നാല് മാസത്തെ താഴ്ചയില്‍ നിന്നും രണ്ട് ദിവസത്തിനിടെ 3 ശതമാനത്തിലേറെ പ്രധാന സൂചികകള്‍ തിരിച്ചുപിടിച്ചു. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 184 പോയിന്റ് ഉയര്‍ന്ന് ഏറെ നിര്‍ണായകമായ 16,955-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 611 പോയിന്റ് നേട്ടത്തോടെ 56,930-ലും ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 421 പോയിന്റ് ഉയര്‍ന്ന് 35,029-ലും ബുധനാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.
മാര്‍ക്കറ്റ് മൂവ്മെന്റ്
എല്ലാ വിഭാഗം ഓഹരികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, മെറ്റല്‍, ബാങ്കിംഗ് ഓഹരികളാണ് ഏറ്റവും മുന്നേറിയത്. 1 മുതല്‍ 3 ശതമാനം വരെ നേട്ടം ദൃശ്യമായിരുന്നു. അതുപോലെ മിഡ് കാപ്, സ്മോള്‍ കാപ് ഓഹരികളും നിക്ഷേപ താത്പര്യം പ്രകടമായിരുന്നു. ഒരു ശതമാനത്തിലേറെ സൂചികകളും മുന്നേറി. നിഫ്റ്റി 90 പോയിന്റ് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി വീണെങ്കിലും 16,800 നിലവാരം കാത്തുസൂക്ഷിച്ചു. തുടര്‍ന്ന് 16850 നിലവാരത്തില്‍ ഏറെ നേരം തങ്ങിനിന്ന ശേഷം അവസാന മണിക്കൂറില്‍ 16950-നും മുകളിലേക്ക് സൂചികകള്‍ കുതിപ്പ് നടത്തുകയായിരുന്നു.
ഇനിയെന്ത് ?
നാല് ദിവസത്തെ തകര്‍ച്ചയ്ക്കു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും വിപപണികള് നേട്ടത്തില്‍ അവസാനിപ്പിച്ചതോടെ ഡെയ്ലി ചാര്‍ട്ടില്‍ ബുള്ളിഷ് കാന്‍ഡില്‍ രേഖപ്പെടുത്തി. 17,000-ല്‍ ശക്തമായ റെസിസ്റ്റന്‍സ് അനുഭവപ്പെടുന്നുണ്ട്. എങ്കിലും മുന്നോട്ടുളള പ്രയാണത്തിനുള്ള നിര്‍ണായക കടമ്പയായ 16,900-ന് മുകളില്‍ നിഫ്റ്റി ക്ലോസ് ചെയ്യാനായത് ശുഭസൂചനയാണ്. നാളെ 17,000-ന് മുകളില്‍ നിലനില്ക്കാന് സാധിച്ചാല്‍ 17,20- 17,300 നിലവാരങ്ങളിലേക്ക് നിഫ്റ്റി നീങ്ങാം. അതേസമയം, തൊട്ടടുത്തുള്ള സപ്പോര്‍ട്ട് 16,760- 16,610 എന്നിങ്ങനെയാണ്. ആഗോള സൂചകങ്ങളാവും നാളെയും വിപണിയെ സ്വാധീനിച്ചേക്കുക.
അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 2,077 ഓഹരികളില്‍ 487 ഓഹരികളില്‍ വിലയിടിവും 1,,545 ഓഹരികളില്‍ വില വര്‍ധനവും രേഖപ്പെടുത്തി. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 3.17 ആയിരുന്നു. സ്മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലെ ശക്തമായ മുന്നേറ്റമാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 3 കടന്നതിലൂടെ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 42 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 8 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
പ്രധാന ഓഹരികളുടെ പ്രകടനം
>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 42 എണ്ണം നേട്ടത്തിലായിരുന്നു. ഹിന്‍ഡാല്‍കോ 4 ശതമാനത്തിലധികം കുതിച്ചു. ടാറ്റ മോട്ടോര്‍സ്, ഡിവീസ് ലാബ് എന്നിവ 3 ശതമാനത്തിലധികവും ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോര്‍സ്, യുപിഎല്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ലാര്സണ്, റിലയന്‍സ്, ബിപിസിഎല്‍, എസ്ബിഐ, ടാറ്റ സ്റ്റീല്‍ എന്നിവ രണ്ട് ശതമാനത്തിലേറെയും വില വര്‍ധന രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: നിഫ്റ്റി-50 ഇന്‍ഡക്സ് സ്റ്റോക്കുകളില്‍ 8 എണ്ണം വിലയിടിവ് രേഖപ്പെടുത്തി. പവര്‍ ഗ്രിഡ് രണ്ട് ശതമാനത്തിലധികം താഴ്ന്നു. എസ്ബിഐ ലൈഫ്, വിപ്രോ, ഐഒസി, അദാനി പോര്‍ട്ട്സ്, ബ്രിട്ടാണിയ, ഐടിസി, നെസ്ലെ, എച്ച്ഡിഎഫ്സി എന്നീ ഓഹരികള്‍ നേരിയ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
