ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വരാനിരിക്കുന്ന ഉത്സവ സീസൺ കണക്കിലെടുത്ത് ഉപഭോക്താക്കൾക്കായി ബംമ്പർ ഉത്സവകാല ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത്. എസ്‌ബിഐയുടെ ഉത്സവ ഓഫറുകൾ ബാങ്കിന്റെ റീട്ടെയിൽ വായ്പക്കാർക്ക് വേണ്ടിയുള്ളതാണ്. കാർ, സ്വർണം, വ്യക്തിഗത വായ്പകൾ എന്നിവയ്ക്കായി അപേക്ഷിക്കുന്ന എല്ലാ ഉപഭോക്താക്കൾക്കും പ്രോസസ്സിംഗ് ഫീസ് 100 ശതമാനം ഇളവ് പുതിയ ഓഫറിൽ ഉൾപ്പെടുന്നു.
ഭവന വായ്പ
ഭവനവായ്പയുടെ പ്രോസസ്സിംഗ് ഫീസ് എസ്ബിഐ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്കോർ, ഭവനവായ്പ തുക എന്നിവയുടെ അടിസ്ഥാനത്തിൽ പലിശനിരക്കിന് 10 ബേസിസ് പോയിൻറുകൾ (ബിപിഎസ്) വരെ എസ്ബിഐ ഇളവുകൾ നൽകുന്നുണ്ട്. വീട് വാങ്ങുന്നവർ യോനോ വഴി അപേക്ഷിച്ചാൽ 5 ബിപിഎസ് പലിശ ഇളവ് ലഭിക്കും.
കാർ ലോൺ
കാർ ലോൺ വായ്പക്കാർക്ക് 7.5 ശതമാനം മുതൽ കുറഞ്ഞ പലിശനിരക്ക് ലഭിക്കും. തിരഞ്ഞെടുത്ത മോഡലുകളിൽ 100 ശതമാനം ഓൺ-റോഡ് ഫിനാൻസും ലഭിക്കും. 7.5 ശതമാനം പലിശ നിരക്കിലാണ് എസ്‌ബിഐ സ്വർണ്ണ വായ്പ നൽകുക. 36 മാസം വരെ മടക്കി നൽകാനുള്ള കാലാവധിയുണ്ട്. 9.6 ശതമാനം വരെ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ എടുക്കാമെന്ന് ബാങ്ക് അറിയിച്ചു.
യോനോ ആപ്പ് വഴി
കാർ, ഗോൾഡ് ലോൺ അപേക്ഷകൾക്ക് യോനോ ഉപയോക്താക്കൾക്ക് പ്രിൻസിപ്പൽ അംഗീകാരം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കൾക്ക് അവരുടെ വീടുകളിലിരുന്ന് യോനോയിലൂടെ മുൻകൂട്ടി അംഗീകാരം ലഭിച്ച പേപ്പർലെസ് വ്യക്തിഗത വായ്പയും ലഭിക്കും. ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കുന്ന എസ്‌ബിഐ ഉപഭോക്താക്കളുടെ എണ്ണം ഏകദേശം 76 മില്യണും മൊബൈൽ ബാങ്കിംഗ് സേവനങ്ങൾ 17 മില്യണിലും കൂടുതലാണ്.
എന്താണ് യോനോ ആപ്പ്?
എസ്ബിഐയുടെ മൊബൈൽ ബാങ്കിംഗ് അപ്ലിക്കേഷനാണ് യോനോ. 26 മില്യൺ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള യോനോയിൽ പ്രതിദിനം 5.5 ദശലക്ഷം ലോഗിനുകളും 4,000 ത്തിലധികം വ്യക്തിഗത വായ്പകൾക്കും 16,000 യോനോ അഗ്രി ഗോൾഡ് വായ്പകൾക്കും സാക്ഷ്യം വഹിക്കുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications