ആമസോണിൽ ഡെലിവറി സർവീസ് പാർട്ണറാകാം; 1.50 ലക്ഷം രൂപ വരെ മാസ വരുമാനമുണ്ടാക്കാം; വഴികളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവസരങ്ങളുടെ കലവറയാണ് പുതിയ ലോകം. ബിസിനസിലേക്ക് ഇറങ്ങുന്നവർക്ക് മുന്നിൽ നിരനിരയായി നിരവധി അവസരങ്ങളിങ്ങനെ നിറഞ്ഞു നിൽക്കുന്നുണ്ട്. ഇവ നന്നായി നടത്തി വിജയിപ്പിച്ചെടുക്കുക എന്നതാണ് എല്ലാവരും നേരിടുന്ന പ്രശ്നം. സ്വന്തമായി സരംഭം തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് പറ്റിയ ഫ്രാഞ്ചൈസി ബിസിനസുകളെ പോലെ മറ്റൊരു ബിസിനസ് ആശയമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇ-കോമേഴ്സ് വമ്പൻമാരായ ആമസോണിന്റെ സഹകരണത്തോടെ സംരംഭ ആരംഭിക്കാനുള്ളൊരു അവസരമാണ് ആമസോണിൽ ഡെലിവറി സർവീസ് പാർട്ണർ. മാസത്തിൽ 1.50 ലക്ഷം രൂപ വരെ വരുമാനം നേടാൻ സാധിക്കുന്ന സംരംഭത്തിന്റെ വിശദാംശങ്ങൾ നോക്കാം.

ആമസോണിൽ ഡെലിവറി സർവീസ് പാർട്ണറാകാം; 1.50 ലക്ഷം രൂപ വരെ മാസ വരുമാനമുണ്ടാക്കാം; വഴികളിതാ

എന്താണ് ആമസോൺ ഡെലിവറി സർവീസ് പാർട്ണർ

ആമസോണിൽ ഓ‌ർഡർ ചെയ്യുന്ന ഉത്പ്പന്നങ്ങൾ വിതരണം ചെയ്യുന്നഡെലിവറി അസോസിയേറ്റുകളെ ഏകോപ്പിക്കുകയും കൃത്യസമയത്ത് ഡെലിവറി നടത്തുകയുമാണ് ആമസോണ്‍ ഡെലിവറി പാര്‍ട്ണറുടെ ജോലി. വ്യത്യസ്ത പിൻകോഡുകളിൽ ആമസോണ്‍ ഡെലിവറി പാര്‍ട്ണർക്ക് ഉത്പന്നങ്ങൾ വിതരണത്തിനെത്തിക്കണം. ഇതിനായി ഡെലിവറി സ്റ്റേഷൻ, ഡെലിവറി അസോസിയേറ്റുകൾ തുടങ്ങിയ ആവശ്യമാണ്. 40-100 ഡെവിലറി അസോസിയേറ്റുൾ ആമസോണ്‍ ഡെലിവറി പാര്‍ട്ണർക്ക് കീഴിലുണ്ടായിരിക്കണം. 

Also Read: 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാന്യമായ മാസ വരുമാനം; സ്വയം തൊഴില്‍ കണ്ടെത്താൻ ഈ കേന്ദ്രസര്‍ക്കാര്‍ ഫ്രാഞ്ചൈസിAlso Read: 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാന്യമായ മാസ വരുമാനം; സ്വയം തൊഴില്‍ കണ്ടെത്താൻ ഈ കേന്ദ്രസര്‍ക്കാര്‍ ഫ്രാഞ്ചൈസി

എങ്ങനെ അപേക്ഷിക്കാം

ആമസോണിൽ ഡെലിവറി സർവീസ് പാർട്ണറാകാൻ ആമസോണുമായി കരാറിലെത്തണം. ഇതിനായി ആദ്യം അപേക്ഷ സമർപ്പിക്കണം. അപേക്ഷകരുടെ ജോലി പരിചയം. വിദ്യാഭ്യാസം , സാമ്പത്തികം എന്നിവയെ പറ്റി വിശദമായി പരിശോധിക്കും. പാര്‍ട്ട് ടൈം ആയി ആമസോണ്‍ ഡെവിലറി പാര്‍ട്ടര്‍ ആകാൻ സാധിക്കില്ല. ഒന്നിലധികം സ്ഥലത്ത് ഡെലിവറി സര്‍വീസ് നടത്താനും സാധിക്കില്ല. ബിസിനസായി നടത്താൻ താൽപര്യമുള്ളവരെയാണ് ആമസോൺ തേടുന്നത്. അപേക്ഷിക്കാനായി https://logistics.amazon.in/ സന്ദർശിക്കണം.

* അപേക്ഷിക്കുന്നതിന് ആമസോണില്‍ അക്കൗണ്ടുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

* ശേഷം ഓണ്‍ലൈനായി തന്നെ അപേക്ഷ സമർപ്പിക്കാം.

* ആമസോണ്‍ പ്രതിനിധികള്‍ അപേക്ഷ പരിശോധിച്ച് അഭിമുഖം നടത്തും.

* അഭിമുഖം പൂര്‍ത്തിയാകുന്നൊരാള്‍ഡക്ക് 2 ആഴ്ച പരിശീലനം നല്‍കും.

* ശേഷം ഡെലിവറി അസോസിയേറ്റുകളെ നിയമിച്ച് ടീം രൂപീകരിക്കികയാണ് വേണ്ടത്.

* ആദ്യ ആഴ്ച ആമസോണ്‍ പരിശീലനവും പിന്നീട് ഒരാഴ്ച ഫീല്‍ഡിലുള്ള പരിശീലനവും ലഭിക്കും.

Also Read: 5 ലക്ഷം രൂപ നിക്ഷേപിച്ച് വെറുതെയിരിക്കാം; നേടാം പ്രതിമാസം 70,000 രൂപ വീതം; നോക്കുന്നോ ഈ പദ്ധതിAlso Read: 5 ലക്ഷം രൂപ നിക്ഷേപിച്ച് വെറുതെയിരിക്കാം; നേടാം പ്രതിമാസം 70,000 രൂപ വീതം; നോക്കുന്നോ ഈ പദ്ധതി

ചെലവ്

ബിസിനസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സ്റ്റാർട്ടപ്പ് ചെലവുകളാണ് പ്രധാനം. ബിസിനസ് സ്ഥാപനം രൂപീകരിക്കലും ലൈസൻസ് നടപടികൾ, പ്രൊഫഷണൽ ചെലവുകൾ, ലാപ്ടോപ്, സോഫ്റ്റ്‍വെയർ, ഡെലിവറി അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നതിനും അവരുടെ പരിശീലനത്തിനുമുള്ള ചെലവുകൾ തുടങ്ങിയ ആദ്യ ഘട്ടത്തിൽ പ്രതീക്ഷിക്കണം. ഇതിനായി 1.50 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വേണം. ജോയിനിംഗ് ഫീ ആയി ആമസോണ്‍ തുകയൊന്നും ഈടാക്കുന്നില്ല. 

Also Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാംAlso Read: പാൽ വിറ്റ് നേടാം മാസ വരുമാനം; കുറഞ്ഞ മുതൽ മുടക്കിൽ മിൽമ തരും പണി; എങ്ങനെ ഏജൻസിയെടുക്കാം

ഡെലിവറി സ്റ്റേഷന് സ്ഥലം കണ്ടെത്തണം. 200-300 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം ആവശ്യമാണ്. മൊത്തിൽ 6-8 ലക്ഷം രൂപ മതിയാകും. ഡെലവിറി അസോസിയേറ്റുകളെ കരാറടിസ്ഥാനത്തിലോ തൊഴിലാളികളായോ നിയമിക്കാം. ലോജിസ്റ്റിക്സിൽ മുൻപരിചയം നിർബന്ധമില്ല ബിസിനസ് ഇൻഷൂറൻസ്, നികുതി, അക്കൗണ്ടിം​ഗ് സേവനങ്ങൾ, ആരോ​ഗ്യ ഇൻഷൂറൻസ്, പേറോൾ, റിക്രൂട്ട്മെന്റ് പശ്ചാത്തല പരിശോധന എന്നിവയ്ക്ക് ആമസോണിന്റെ പിന്തുണയുണ്ടാകും.

വരുമാനം

കൃത്യമായ സമയത്തുള്ള ഡെലിവറി തന്നെയാണ് ആമസോണ്‍ ഡെലിവറി പാര്‍ട്ണർ ബിസിനസിന്റെ വിജയം. ഇതിന് അനുസരിച്ചാകും വരുമാനം. ആമസോണിന്റെ വെബ്സൈറ്റിൽ നൽകിയ ഉദാഹരണം പ്രകാരം, 20 വാനും 40 ബൈക്കും ഉപയോഗിച്ച് ഡെലിവറി നടത്തുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ എത്ര രൂപ ആമസോണ്‍ ഡെലിവറി സർവീസ് പാര്‍ട്ണർ വഴി നേടാനാകുമെന്ന് നോക്കാം.

വാര്‍ഷിക വരുമാനം 1.8 കോടി - 3.6 കോടി രൂപയ്ക്കും ഇടയിലാണ് കണക്കാക്കുന്നത്. എല്ലാ ചെലവുകളും കിഴിച്ചാൽ വർഷത്തിൽ 19.2 ലക്ഷം മുതല്‍ 38.5 ലക്ഷം രൂപ വരെ ലാഭം പ്രതീക്ഷിക്കാം. മാസത്തിൽ ഇത് 1.53 ലക്ഷം രൂപയോളം വരും.

Read more about: business
English summary

Business Idea; Amazon Delivery Service Partner Can Earn 1.50 Lakhs In Month; Here's How To Apply

Business Idea; Amazon Delivery Service Partner Can Earn 1.50 Lakhs In Month; Here's How To Apply, Read In Malayalam
Story first published: Saturday, January 7, 2023, 18:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X