ഓഫീസ് ജോലിയുടെ മടുപ്പും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുള്ളവരും ബിസിനസുകളെ പറ്റി ചിന്തിക്കുന്ന കാലമാണ്. വിപണിയുടെ ആവശ്യകത പഠിച്ച് കൃത്യമായ ബിസിനസിലേക്ക് പണമിറക്കിയാൽ ലാഭമുണ്ടാകുന്നത് സ്വാഭാവികമാണ്. അധികം പഠനമില്ലാതെ വിപണിയുടെ ട്രെൻഡിന് അനുസരിച്ച് ബിസിനസ് ആരംഭിച്ചാൽ അതിനൊരു ദീർഘകാല സാധ്യത കാണാൻ സാധിക്കില്ല. നൽകാൻ ഉദ്യേശിക്കുന്ന ഉത്പ്പന്നത്തിന്റെ/ സേവനത്തിന് വിപണിയിലുള്ള ആവശ്യകത, എതിരാളികൾ, എങ്ങനെ വിപണിയിൽ പുതിയൊരു സ്ഥാനം ലഭിക്കും തുടങ്ങി വിശദ പഠനം ബിസിനസിൽ ആവശ്യമുണ്ട്.
ചെറിയ മൂലധനത്തില്‍ ബിസിനസിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നൊരാൾക്ക് പറ്റിയൊരു സാധ്യതയാണ് കോട്ടണ്‍ ബഡ്‌സ് നിര്‍മാണം. കുറഞ്ഞ മുടൽ മുടക്കും വീട്ടിലെ ഒരു മുറിയും ഉപയോഗിച്ച് ബിസിനസ് ആരംഭിക്കാൻ സാധിക്കും. ആരോഗ്യ മേഖലയിലും വീടുകളിലും ആവശ്യമായി വരുന്ന കോട്ടണ്‍ ബഡ്‌സുകള്‍ക്ക് പ്ലാസ്റ്റിക്ക് കമ്പും കോട്ടണും മാത്രമാണ് അസംസ്‌കൃത വസ്തുവായി വേണ്ടത്. ഒരു കോട്ടൺ ബഡ്സ് ബിസിനസിന്റെ സാധ്യത, ചെലവുകൾ, ലൈസൻസുകൾ തുടങ്ങിയ ഉൾപ്പെടെയുള്ള സാധ്യതകളാണ് ഈ ലേഖനം പരിശോധിക്കുന്നത്.
ബിസിനസ് സാധ്യത
പ്രായഭേദമന്യേ വീടുകളും ആരോഗ്യ മേഖലയിലും ഇന്ന് കോട്ടണ്‍ ബഡ്‌സ് ഉപയോഗിക്കുന്നുണ്ട്. മേക്ക്അപ്പ് ഉപകരണമായും സെന്‍സിറ്റീവായ ഉത്പ്പന്നങ്ങള്‍ വൃത്തിയാക്കാനും ബഡ്‌സിന് ഉപയോഗമുണ്ട്. ഇതിനാല്‍ തന്നെ ഗുണനിലവാരത്തില്‍ ബഡ്‌സുകള്‍ നൽകാൻ സാധിച്ചാല്‍ മികച്ച വിപണി ലഭിക്കും. നിലവില്‍ ബ്രാന്‍ഡുകള്‍ക്ക് വലിയ വിപണി വിഹിതമുണ്ട്. ഇവിടെ കുറഞ്ഞ ചെലവില്‍ ലോക്കല്‍ ബ്രാന്‍ഡുകളെത്തുന്നത് ഉപഭോക്താക്കളെ ആകര്‍ഷിക്കും.

ലൈസന്‍സുകള്‍
ആദ്യം സ്ഥാപനം രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. കമ്പനിയായോ പങ്കാളിത്ത സ്ഥാപനമായോ രജിസ്റ്റര്‍ ചെയ്യാം. സ്ഥാപനം രജിസ്റ്റര്‍ ചെയ്ത ശേഷം ചരക്കു സേവന നികുതി രജിസ്‌ട്രേഷന്‍ നടത്തണം. ഇവിടെ നിന്ന് ലഭിക്കുന്ന ജിഎസ്ടി നമ്പര്‍ പ്രധാനമാണ്. കമ്പനിക്ക് എംഎസ്എംഇ രജിസ്ട്രേഷൻ സ്വന്തമാക്കാണം.
സർക്കാറിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾക്ക് ഇത് ഉപകരിക്കും. ആവശ്യമായ തൊഴിലാളികളുണ്ടെങ്കിൽ ഇപിഎഫ് രജിസ്‌ട്രേഷന്‍ നടത്താം. കമ്പനിയുടെ പേര്, ലോഗോ എന്നിവയ്ക്ക് ട്രേഡ് മാര്‍ക്ക് നേടുന്നത് ഗുണകരമാണ്.
ആവശ്യമായ വസ്തുക്കള്‍
കോട്ടണ്‍ ബഡ്‌സിന് വേണ്ട പ്രധാന വസ്തുക്കളിലൊന്ന് പ്ലാസ്റ്റിക്ക് കമ്പാണ്. മരത്തിന്റെ കമ്പ് ഉപയോഗിച്ചും പേപ്പര്‍ ഉപയോഗിച്ചുള്ളവയും കോട്ടണ്‍ ബഡ്‌സ് നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. 5 സെന്റമീറ്റര്‍ മുതല്‍ 7 സെന്റീമീറ്റർ നീളത്തിലുള്ളവയാണ് പൊതുവെ ഉപയോഗിക്കുന്നത്. ഇതോടൊപ്പം കോട്ടണ്‍ മറ്റൊരു പ്രധാന അസംസ്കൃത വസ്തുവാണ്. നിർമാണത്തിന് ബഡ്സ് മേക്കിംഗ് മെഷിൻ വിപണിയിൽ ലഭിക്കും. ഇതോടൊപ്പം പാക്കിംഗ് പൗച്ചും ആവശ്യമാണ്.
ചെലവ് എങ്ങനെ
ബഡ്‌സ് മേക്കിംഗ് മെഷിന് 1.20 ലക്ഷം രൂപ ചെലവ് വരും. അസംസ്‌കൃത വസ്തുക്കളുടെ ചെലവായി 30,000 രൂപയും പാക്കിംഗ് ചെലവ് 10,000 രൂപയും കാണണം. പരസ്യത്തിനായി 10,000 രൂപ വരെ ഉപയോഗിക്കാം. ഇതടക്കം 1.70 ലക്ഷം രൂപ ചെലവ് വരും.
വില്പനയ്ക്കായി തൊഴിലാളിയെ ചുമതലപ്പെടുത്താൽ 50,000 രൂപയുടെ ചെലവ് കാണണം. അങ്ങനെയെങ്കിൽ ആകെ ചെലവ് 2.20 ലക്ഷം രൂപ വരും. നിര്‍മാണത്തിന് അധികം സ്ഥലം ആവശ്യമില്ലാത്തതിനാല്‍ വീട്ടില്‍ നിന്ന് ആരംഭിക്കാന്‍ സാധിക്കും. വാടക ഒഴിവാക്കാൻ ഇത് സഹായിക്കും.
എവിടെ വില്‍ക്കാം
ഹെല്‍ത്തെ കെയര്‍ സെന്ററുകളില്‍ കോട്ടൺ ബഡ്സ് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. വീടുകളിലേക്കുള്ള വാങ്ങലുകൾ കൂടുതളും മെഡിക്കൽ ഷോപ്പുകളില്‍ നിന്നാണ്. ഈ രണ്ട് കേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായാൽ നല്ല ബിസിനസ് പിടിക്കാം. ഓണ്‍ലൈനായി ബ്രാൻഡിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ വഴി വില്പന നടത്താം.
ബി2ബി വെബ്‌സൈറ്റുകളായി അലിബാബ, ഇന്ത്യമാര്‍ട്ട്, ട്രേഡ് ഇന്ത്യ, എക്‌സ്‌പോര്‍ട്ട് ഇന്ത്യ എന്നിവയിൽ ഉത്പ്പന്നം ലിസ്റ്റ് ചെയ്താൽ വലിയ ഓര്‍ഡറുകള്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ പോലുള്ള ഇ-കോമേഴ്സ് വെബ്സൈറ്റുകൾ വഴിയും വില്പന നടക്കും.


Click it and Unblock the Notifications