ഇന്ത്യയിലെ പ്രമുഖമായ സൂപ്പർ മാർക്കറ്റ് ശ്രംഖലകളിലൊന്നായ ഡീമാർട്ട് ലോക്കേഷനുകൾ തിരഞ്ഞെടുക്കുന്നത് തിരക്കേറിയ കാൽപെരുമാറ്റമുള്ള ഇടങ്ങളിലാണ്. ഇതു തന്നെയാണ് ഇന്ത്യയിൽ ഡീമാർട്ടിന്റെ വിജയത്തിലെ ഒരു പ്രധാന കാരണം. സമാനമായി രാജ്യത്ത് ഏറ്റവും കൂടുതൽ പേർ എത്തുമെന്ന് ഉറപ്പുള്ളൊരിടമാണ് റെയിൽവെ സ്റ്റേഷൻ. ഇന്ത്യയിലെ യാത്ര സംവിധാനത്തിന്റെ ജീവനാഡിയായ റെയിൽവെയിൽ യാത്രക്കാരായി പ്രതിദിനം ദശലക്ഷക്കണക്കിന് പേരാണ് എത്തുന്നത്. അതിനാൽ തന്നെ തിരക്കേറിയ റെയിൽവെ സ്റ്റേഷനുകൾ ഒരു ബിസിനസ് ആരംഭിക്കുന്നതിനുള്ള മികച്ച സ്ഥലം തന്നെയാണ്.
റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി, ഭക്ഷണം, കുപ്പിവെള്ളം, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പത്രങ്ങൾ, മറ്റ് വസ്തുക്കൾ എന്നിവ വിൽക്കുന്ന ഒരു കട തുറക്കുന്നത് സ്ഥിരമായ വരുമാനം നൽകുന്ന മികച്ച ബിസിനസ് ആശയമാണ്. യാത്രക്കാരുടെ ഇടപെടൽ നിലയ്ക്കാത്തതിനാൽ സീസൺ പരിഗണിക്കായുള്ള വരുമാനം റെയിൽവെ സ്റ്റേഷനിലെ കടകളിൽ നിന്ന് ലഭിക്കം. എന്നാൽ നേരെ ചെന്ന് ആരംഭിക്കാവുന്നത്ര എളുപ്പത്തിലുള്ള കാര്യമല്ലിത്. ഇന്ത്യൻ റെയിൽവെയ്ക്ക് കീഴിലുള്ള സ്റ്റേഷനുകളിൽ എങ്ങനെ ഒരു സ്റ്റോർ ആരംഭിക്കാമെന്ന് നോക്കാം.

എങ്ങനെ പ്ലാറ്റ്ഫോമിൽ കട തുറക്കാം
പ്ലാറ്റ്‌ഫോമുകളിൽ കട തുറക്കുന്നതിന് റെയിൽവേ പതിവായി ടെൻഡറുകൾ നടത്താറുണ്ട്. ബിസിനസ് നടത്താൻ ആഗ്രഹിക്കുന്ന റെയിൽവെ സ്റ്റേഷനിലേക്ക് ടെൻഡർ ലഭ്യതയുണ്ടോയെന്ന് ഐആർസിടിസി പോർട്ടലിൽ നിന്ന് പരിശോധിക്കാം. തുറക്കാൻ ആഗ്രഹിക്കുന്ന സ്റ്റോറിന്റെ തരം അനുസരിച്ച് ടെൻഡർ പൂരിപ്പിക്കണം. ടെൻഡർ ലഭിക്കുന്നതോടെ ഇഷ്ടപ്പെട്ട സ്റ്റോർ തുറക്കുന്നതിന് സാധിക്കും. ഷോപ്പിന്റെ സ്ഥാനവും വലുപ്പവും അനുസരിച്ച് റെയിൽവേയ്ക്ക് ഫീസ് നൽകണം. 30,000 രൂപ മുതൽ 40,000 രൂപ വരെയാകും ഈ തുക.
എങ്ങനെ അപേക്ഷിക്കാം
റെയിൽവെ പ്ലാറ്റ്ഫോമിൽ ഒരു ഷോപ്പ് തുറക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ടെൻഡറുകൾ ലഭ്യമാണോയെന്ന് ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കണം. ടെൻഡർ ലഭ്യമാണെങ്കിൽ റെയിൽവേയുടെ സോണൽ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകാം. റെയിൽവേ ടെൻഡറുകൾക്ക് അപേക്ഷിക്കുന്നതിന് വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്.
അപേക്ഷ പരിശോധിച്ച് യോഗ്യതാ ഉറപ്പാക്കിയ ശേഷം റെയിൽവേ ടെൻഡർ പരിശോധിച്ചുറപ്പിച്ചാൽ ടെൻഡർ അനുവദിക്കും. ടെൻഡർ ലഭിച്ച ശേഷം റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഷോപ്പ് തുറന്ന് ബിസിനസ് ആരംഭിക്കാം. ഒരു ടെൻഡർ ലഭിച്ചു കഴിഞ്ഞാൽ 5 വർഷത്തേക്ക് ബിസിനസ് നടത്താൻ സാധിക്കും.
ലാഭം എങ്ങനെ
ഇന്ത്യയിലെ തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ കട തുറക്കുന്നത് പൊതുവെ ലാഭകരമായ ബിസിനസ് ആയി കണക്കാക്കാം. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഷോപ്പ് ആരംഭിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലമാണ്. പ്രധാന സ്ഥലത്ത് സ്റ്റോർ ആരംഭിക്കുമ്പോൾ മികച്ച വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
അമൂൽ ബിസിനസ് സാധ്യതകൾ
ഏറ്റവും വലിയ പാലുത്പാദകരായ അമൂലിന്റെ ബിസിനസ് സാധ്യതകളും നോക്കാം. ഫ്രാഞ്ചൈസി സ്കീമിന് കീഴിൽ 2 തരം ഔട്ട്ലെറ്റുകൾ ആരംഭിക്കാൻ സാധിക്കും. 2 ലക്ഷത്തിന്റെ കുറഞ്ഞ മൂലധനത്തില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അമൂല്‍ ഔട്ട്‌ലെറ്റ് രീതിയാണ് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റ്. 25,000 രൂപയുടെ സെക്യൂരിറ്റി നല്‍കണം. ഈ തുക തിരികെ ലഭിക്കും.
കെട്ടിടം നവീകരണത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമായി 75,000 രൂപ മുതല്‍ 1 ലക്ഷം രൂപവരെ ആവശ്യമായി വരും. ചുരുങ്ങിയത് 100-150 ചതുരശ്ര അടി സ്ഥലത്ത് അമൂല്‍ പ്രിഫേര്‍ഡ് ഔട്ട്‌ലേറ്റ് ആരംഭിക്കാം. പാല്‍, പാലുത്പ്പന്നങ്ങള്‍, ഐസ്‌ക്രീം എന്നിവയാണ് അമൂൽ പ്രിഫേർഡ് ഔട്ട്ലെറ്റിൽ വില്പന നടത്താൻ സാധിക്കുക. ഫ്രീസര്‍ ആവശ്യമാണ്.
മറ്റൊരു സാധ്യത അമൂൽ ഐസ്ക്രീം സ്പൂപ്പിംഗ് പാര്‍ലറുകളാണ്. 6 ലക്ഷം രൂപ നിക്ഷേപത്തില്‍ കൂടുതല്‍ സൗകര്യങ്ങളോടെ ആരംഭിക്കാന്‍ സാധിക്കുന്ന ഫ്രാഞ്ചൈസി രൂപമാണ് അമൂല്‍ ഐസ്ക്രീം സ്പൂപ്പിംഗ് പാര്‍ലര്‍. 50,000 രൂപയാണ് ബ്രാന്‍ഡ് സെക്യൂരിറ്റിയായി നല്‍കേണ്ടത്. 4 ലക്ഷം രൂപ പാര്‍ലര്‍ ഒരുക്കാനും 1.50 ലക്ഷം രൂപ മറ്റു അടിസ്ഥാന കാര്യങ്ങൾക്കും കരുതണം. 300 ചതുരശ്ര അടി സ്ഥലമാണ് ഐസ്ക്രീം സ്പൂപ്പിംഗ് പാർലറിന് ആവശ്യം.


Click it and Unblock the Notifications