ഒരു സീസണിൽ ചക്ക വെട്ടി അൽപ്പം ചക്കപ്പഴം കഴിക്കുന്നതോ ചക്കവെച്ച് പലഹാരം ഉണ്ടാക്കുന്നതിലോ തീരുന്നതാണ് മലയാളിയുടെ ചക്കയുമായുള്ള ബന്ധം. പറമ്പിൽ കിടക്കുന്ന ലക്ഷങ്ങളുടെ മുതലിനെ പറ്റി ആർക്കും ചിന്തിയില്ലെന്ന് കരുതരുണ്ട്. ചിന്തിച്ചവർക്ക് ഇന്ന് ലക്ഷങ്ങളാണ് വരുമാനം.
പറമ്പ് കടന്ന് ഇതരസംസ്ഥാനങ്ങളും കടൽ കടന്ന് വിദേശ രാജ്യത്തും എത്തിയ ചക്കയുടെ വാണിജ്യ മുഖം തിരിച്ചറിഞ്ഞൊരു കർഷകനുണ്ട് കോട്ടയത്ത്. 78 കാരനായ വിഎ തോമസ് കട്ടക്കയത്തിന്റെ ഇന്നത്തെ വരുമാനം ചക്കയിലൂടെയാണ്. ചക്ക ഫാം നടത്തുന്ന അദ്ദേഹം ചക്കയുടെ മധുരം പോലെ തന്റെ കൃഷി, ബിസിനസ് രീതികൾ വിശദമാക്കുന്നു.

പറമ്പ് നിറയെ ചക്ക
ഇന്ന് നട്ട് നാളെ വിളഞ്ഞ് വിറ്റ് ലാഭമുണ്ടാക്കാൻ കഴിയുന്നതല്ല ചക്ക. എങ്കിലും വിഎ തോമസിന്റെ പറമ്പിൽ ചക്ക വളരാൻ കാരണം അദ്ദേഹത്തിന്റെ അച്ഛന്റെ കടുത്ത ചക്ക പ്രേമമായായിരുന്നു. അതോടൊപ്പം റബ്ബർ കൃഷിയിലെ പിന്മാറ്റത്തിന് ശേഷം പുതിയ ഇനം ചക്ക കൃഷി ആരംഭിച്ചതുമാണ് പറമ്പ് നിറെയ പ്ലാവുകൾ പടർത്തിയത്.
2015ൽ റബ്ബർ വ്യാപാരം മുടങ്ങിയപ്പോഴാണ് പൂർണമായും ചക്ക കൃഷിയിലേക്ക് മാറിയതക്. അച്ഛൻ നട്ടുപിടിപ്പിച്ചതും ഞാൻ വളർത്തിയതുമായ മരങ്ങൾ ഇന്ന് ജാക്ക്ഫ്രൂട്ട് പാരഡൈസ് ഫാമിലുണ്ടെന്ന് തോമസ് പറയുന്നു.
വളർത്തു രീതി ഇങ്ങനെ
ബഡ്ഡിംഗ് രീതി ഉപയോഗിച്ച് വിത്തുകൾ സംഭരിച്ച് പുതിയ ഇനങ്ങൾ തയ്യാറാക്കിയാണ് തോമസിന്റെ ചക്ക കൃഷി. ബഡ് ഗ്രാഫ്റ്റിംഗിലൂടെ തോമസ് നാനൂറോളം ഇനം പ്ലാവുകൾ കൃഷി ചെയ്യുന്നുണ്ട്. ആദ്യ ഘട്ടത്തിൽ തന്റെ 5 ഏക്കർ ഭൂമിയുടെ ഏതാനും ഭാഗങ്ങലിൽ ഏകദേശം 114 ഇനം പ്ലാവുകളാണ് തോമസ് നട്ടുപിടിപ്പിച്ചത്. അച്ഛൻ വളർത്തിയ പഴയ മരങ്ങൾക്കൊപ്പം ആകെ 140 ഇനങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഇത് 400 ഓളം ഇനങ്ങളായി വളർത്താൻ അദ്ദേഹത്തിനായി.
ചക്കയിലൂടെ വരുമാനം എങ്ങനെ
മധുരമുള്ള ചക്ക വിദേശത്തേക്ക് അടക്കം കയറ്റി പോകുമെങ്കിലും അദ്ദേഹത്തിന്റെ പ്രാഥമിക വരുമാന മാർഗം ഇതല്ല. ഉണക്കിയ പഴങ്ങൾ പോലുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളാണ് അദ്ദേഹം വിപണിയിലെത്തിക്കുന്നത്. നട്ടുവളർത്തിയ ഇനങ്ങളുടെ പ്ലാവിൻ തൈകൾ വിൽക്കാൻ ഒരു നഴ്സറിയും അദ്ദേഹം നടത്തുന്നുണ്ട്. ഓരോ തൈക്കും 150 മുതൽ 350 രൂപ വരെ വില വരും.
കേരള സർക്കാറിൽ നിന്ന് സബ്സിഡി വിലയ്ക്ക് ലഭിച്ച യന്ത്രം ഉപയോഗിച്ചാണ് തോമസ് ചക്ക ഉണക്കിയെടുക്കുന്നത്. ഉണക്കൽ പ്രക്രിയ പൂർത്തിയായ ശേഷം കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച് വിൽപനയ്ക്ക് തയ്യാറാക്കും. പ്രിസർവേറ്റീവുകളോ അധിക രുചികളോ ചേർക്കാതെയാണ് ഇവയുടെ പ്രോസസിംഗ് എന്ന് തോമസ് പറയുന്നു.
കിലോയ്ക്ക് 2,000 രൂപ
പഴുത്ത ചക്ക ഉണക്കിയ വിൽപ്പനയ്ക്ക് എത്തുമ്പോൾ കിലോയ്ക്ക് 2000 രൂപയും പച്ച ചക്കയുടെ ഉണക്കിയ പതിപ്പ് കിലോയ്ക്ക് 1000 രൂപയുമാണ് ലഭിക്കുന്നത്. ഉണക്കിയ ഏത്തപ്പഴം കിലോയ്ക്ക് 750 രൂപയ്ക്കാണ് വിൽക്കുന്നത്. കർഷകർക്ക് ലാഭകരമായ വരുമാനം ഉറപ്പാക്കാൻ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആവശ്യമാണെന്ന് തോമസ് പറയുന്നു. പഴങ്ങൾ വിൽക്കുന്നതിലൂടെ കുറഞ്ഞ ലാഭം മാത്രമേ ലഭിക്കൂ. തൈകൾ നട്ടുവളർത്താൻ വിത്ത് ആവശ്യമുള്ളതിനാൽ തോമസ് പഴങ്ങൾ പഴങ്ങൾ നേരിട്ട് വിൽപ്പന നടത്തുന്നമില്ല.
4 ലക്ഷം ഏക്കറിന്
ഉണക്കിയ ചക്കയിൽ പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. സീറോ കൊളസ്ട്രോൾ ആണെന്നതിനാൽ മികച്ച വിപണി ഇവയ്ക്കുണ്ട്. റബ്ബർ നടുന്ന ഘട്ടത്തിൽ ഏക്കറിന് കഷ്ടിച്ച് ഒരു ലക്ഷം രൂപ മാത്രം വിളവ് ലഭിക്കുന്ന സാഹചര്യത്തിൽ ചക്ക കൃഷിയിലൂടെ ഏക്കറിന് നാല് ലക്ഷം രൂപ വരുമാനമുണ്ടാക്കാൻ കഴിയുന്നു എന്നാണ് തോമസിന്റെ അനുഭവം.
ഫാമിന്റെയും നഴ്സറിയുടെയും മേൽനോട്ടം വഹിക്കാൻ ഏഴ് ജോലിക്കാരുണ്ട്. ഈ ചെലവുകൾക്കപ്പുറം ബിസിനസിൽ നിന്ന് ഏകദേശം 16 ലക്ഷം വാർഷിക വരുമാനം തോമസ് ഉറപ്പിക്കുന്നുണ്ട്.
വിവരങ്ങൾക്കും ചിത്രത്തിനും കടപ്പാട് 30stades.com
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications