30 ശതമാനം ലാഭത്തിനായി ഈ ഫാര്‍മ സ്റ്റോക്ക് വാങ്ങാം; ഐസിഐസിഐ ഡയറക്ട് പറയുന്നു

ഫാര്‍മ മേഖലയില്‍ നിന്നൊരു സ്റ്റോക്കില്‍ 30 ശതമാനം വരെ വളര്‍ച്ചാ സാധ്യത പ്രവചിക്കുകയാണ് രാജ്യത്തെ പ്രമുഖ ബ്രോക്കറേജായ ഐസിഐസിഐ ഡയറക്ട്. കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസാണ് (CAPPOI) സംഭവം. ഒരു വര്‍ഷം കൊണ്ട് കാപ്ലിന്‍ ലബോറട്ടറീസിന്റെ ഓഹരി വില 1,080 രൂപ വരെ ഉയരാമെന്ന് ബ്രോക്കറേജ് അറിയിക്കുന്നു. അതായത് 30 ശതമാനം വളര്‍ച്ച. ഐസിഐസിഐ ഡയറക്ട് 'ബൈ' റേറ്റിങ് നല്‍കുന്ന സമയത്ത് 830 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില.

കാപ്ലിൻ പോയിന്റ് ലബോറട്ടറീസ്

വ്യാഴാഴ്ച്ച 842 രൂപയില്‍ കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ് വ്യാപാരം അവസാനിപ്പിച്ചു (നവംബര്‍ 4). കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.05 ശതമാനം നേട്ടവും ഒരു മാസത്തിനിടെ 5.90 ശതമാനം ഇടിവും സ്റ്റോക്ക് കുറിക്കുന്നുണ്ട്. ആറു മാസം കൊണ്ട് 50.28 ശതമാനം ഉയര്‍ച്ചയാണ് കമ്പനി കാഴ്ച്ചവെക്കുന്നത്. ഈ വര്‍ഷം ഇതുവരെ നിക്ഷേപകര്‍ക്ക് 66.70 ശതമാനം നേട്ടം സ്റ്റോക്ക് തിരിച്ചുനല്‍കിയതും കാണാം. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 1,034.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 401 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ് സാക്ഷിയാണ്.

രണ്ടാം പാദം

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദം വാര്‍ഷികാടിസ്ഥാനത്തില്‍ 13.2 ശതമാനം വരുമാന വളര്‍ച്ച കണ്ടെത്താന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ എന്‍ഡ്-ടു-എന്‍ഡ് ബിസിനസ് മോഡല്‍ വിജയം തുടരുന്ന പശ്ചാത്തലത്തില്‍ ജൂലായ് - സെപ്തംബര്‍ കാലയളവില്‍ 303.5 കോടി രൂപയാണ് കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസിന്റെ വരുമാനം. മൊത്ത മാര്‍ജിനുകള്‍ ഭേദപ്പെട്ട സാഹചര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ ഇബിഐടിഡിഎ മാര്‍ജിനും 72 ബേസിസ് പോയിന്റ് വര്‍ധിച്ച് 33.3 ശതമാനമായി.

 
അറ്റാദായം

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ലാഭം കണക്കാക്കുന്ന പെര്‍ഫോര്‍മന്‍സ് മെട്രിക്കാണ് ഇബിഐഡിടിഎ മാര്‍ജിന്‍. വരുമാനത്തെ ഇബിഐടിഡിഎയുമായി ഹരിച്ചാല്‍ ഇബിഐഡിടിഎ മാര്‍ജിന്‍ കിട്ടും. ഇക്കാലയളവില്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള ഇബിഐഡിടിഎ 15.7 ശതമാനം ഉയര്‍ന്ന് 101.2 കോടി രൂപയില്‍ എത്തിനില്‍ക്കുകയാണ്. രണ്ടാം പാദത്തില്‍ കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസിന്റെ അറ്റാദായം 31.8 ശതമാന വര്‍ധിച്ച് 75 കോടി രൂപയായതും കാണാം.

ബിസിനസ് മോഡൽ

'ശക്തമായ രണ്ടാം പാദഫലമാണ് കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ് രേഖപ്പെടുത്തുന്നത്. ഇപ്പോള്‍ 300-350 കോടി രൂപയുടെ കാപെക്‌സ് (CAPEX) പദ്ധതികളിലാണ് കമ്പനിയുടെ ശ്രദ്ധ. നിലവിലുള്ള ഉത്പാദന ശേഷി വിപുലീകരിക്കാനും ഉത്പന്ന നിര വൈവിധ്യവത്കരിക്കാനും മാനേജ്‌മെന്റ് ലക്ഷ്യമിടുന്നു. അമേരിക്കന്‍ വിപണിയിലുള്ള സ്റ്റിറൈല്‍ ഉത്പന്നങ്ങളെ വളര്‍ന്നുവരുന്ന വിപണികളിലേക്കും അവതരിപ്പിക്കാന്‍ കമ്പനി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസിന്റെ ബിസിനസ് മോഡലില്‍ ഞങ്ങള്‍ പോസിറ്റീവ് നിലപാട് തുടരുകയാണ്', ഐസിഐസിഐ ഡയറക്ട് അറിയിക്കുന്നു.

കാരണങ്ങൾ

കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ് മുന്നോട്ടുള്ള നാളുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമെന്ന് ബ്രോക്കറേജ് പറയാനുള്ള കാരണങ്ങള്‍ ചുവടെ കാണാം.

1. കനേഡിയന്‍ മാര്‍ക്കറ്റുകളിലേക്കുള്ള ചുവടുവെയ്പ്പും അമേരിക്കയിലെ ഫാര്‍മ രംഗത്ത് കയ്യടക്കുന്ന മികവും അടിസ്ഥാനപ്പെടുത്തി സുപ്രധാന കാപെക്‌സ് പദ്ധതികളിലൂടെ സ്വന്തമായ ഐഡന്റിറ്റി സൃഷ്ടിക്കാന്‍ കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസിന് സാധിച്ചിരിക്കുന്നു.

2. അമേരിക്കന്‍ വിപണിയില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി നിരവധി പദ്ധതികള്‍ കമ്പനി പിന്നണിയില്‍ ആവിഷ്‌കരിക്കുന്നുണ്ട്. നിലവില്‍ 45 -ലധികം എഎന്‍ഡിഎ അപേക്ഷകള്‍ (അബ്രിവേറ്റഡ് ന്യൂ ഡ്രഗ് ആപ്ലിക്കേഷന്‍) കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ് സമര്‍പ്പിച്ചിട്ടുണ്ട്. മരുന്നുകള്‍ക്ക് യുഎസ് ജനറിക് ഡ്രഗ് അംഗീകാരം ലഭിക്കാന്‍ വേണ്ടിയുള്ള അപേക്ഷയാണിത്. ഇതുവഴി ഏകേദേശം 3.5 ബില്യണ്‍ ഡോളറിന്റെ കച്ചവട സാധ്യതയിലേക്കാണ് കമ്പനി ഉറ്റുനോക്കുന്നതും.

മുന്നോട്ട്

3. പ്രോഡക്ട് ബാസ്‌കറ്റിലെ വര്‍ധനവ്, പ്രോഡക്ട് മിക്‌സില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍, കൂടുതല്‍ ബ്രാന്‍ഡുകളുടെ അവതരണം എന്നിവ കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടും.

4. 'ഇഞ്ചക്ടബിള്‍സ്' മേഖലയിലാണ് കമ്പനി കരുത്തറിയിക്കുന്നത്. ഇന്ത്യയില്‍ ഈ രംഗത്ത് വേരുറപ്പിക്കാനായി പ്രത്യേക സെയില്‍സ് ടീമിനെ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലാണ് കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ്. മുന്‍നിര ആശുപത്രികളില്‍ നിന്നും കച്ചവടം പിടിക്കാനായിരിക്കും ഇവരുടെ ആദ്യശ്രമം.

 
മിഡ് കാപ്പ് കമ്പനി

ഇന്ത്യയില്‍ അതിവേഗം വളരുന്ന മിഡ് കാപ്പ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ്. നിലവില്‍ ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്കുള്ള ഉത്പന്നങ്ങളില്‍ 40 ശതമാനവും ചൈനയില്‍ നിന്ന് 'ഔട്ട്‌സോഴ്‌സിങ്ങിലൂടെയാണ്' കമ്പനി കണ്ടെത്തുന്നത്. 20 ശതമാനം ഉത്പന്നങ്ങള്‍ ഇന്ത്യയിലെ വെന്‍ഡര്‍മാരില്‍ നിന്നും കമ്പനി സമാഹരിക്കുന്നു. മിച്ചമുള്ള 40 ശതമാനം ഉത്പന്നങ്ങള്‍ സ്വയമേയാണ് കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസ് ഉത്പാദിപ്പിക്കുന്നത്.

ബൈ റേറ്റിങ്

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കാപ്ലിന്റെ ഓഹരി വില 3.6 മടങ്ങാണ് വര്‍ധിച്ചതെന്ന് ഐസിഐസിഐ ഡയറക്ട് പറയുന്നു. 2016 ജൂലായ് കാലഘട്ടത്തില്‍ 231 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലെ ശക്തമായ സാന്നിധ്യം, അമേരിക്കന്‍ വിപണിയിലെ മുന്നേറ്റം, ദീര്‍ഘവീക്ഷണമുള്ള മൂലധന ചിലവുകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് കാപ്ലിന്‍ പോയിന്റ് ലബോറട്ടറീസില്‍ ബ്രോക്കറേജ് ബൈ റേറ്റിങ് കല്‍പ്പിക്കുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X