പുതിയ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ദിവസം തന്നെ പുതിയ ഉയരങ്ങൾ താണ്ടി മുന്നോട്ട് പോവുകയാണ് ഓഹരി വിപണി. ആദ്യ സെഷനിൽ തന്നെ നിഫ്റ്റി 50 ഏകദേശം 1 ശതമാനം ഉയർന്നു. ബ്രോക്കറേജ് സ്ഥാപനമായ ആക്‌സിസ് സെക്യൂരിറ്റീസ് പറയുന്നത് സൂചിക 22,500 ലെവലിന് മുകളിൽ കടക്കുന്നതും നിലനിർത്തുന്നതും വാങ്ങലുകളെ പ്രേരിപ്പിക്കുമെന്നും സൂചികയെ 22,650 -22,800 ലെവലിലേക്ക് നയിക്കുമെന്നുമാണ്. അതേ സമയം സൂചിക 22,150 ലെവലിന് താഴെയാണെങ്കിൽ, അത് 22,000-21,800 ലേക്ക് വീണേക്കാമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിക്കുന്നു.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വിപണിയിൽ ചില ചാഞ്ചാട്ടങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്. സാങ്കേതികമായും അടിസ്ഥാനപരമായും മികച്ച ഓഹരികൾ ഹ്രസ്വകാലത്തേക്ക് വാങ്ങാൻ അവർ ശുപാർശ ചെയ്യുന്നു. അതുകൊണ്ടു തന്നെ അടുത്ത 3-4 ആഴ്ചകൾക്കുള്ളിൽ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ചില ഓഹരികൾ നമുക്ക് നോക്കാം.

1. ഐപിസിഎ ലബോറട്ടറീസ്
പ്രതിവാര ചാർട്ടിൽ ഐപിസിഎ ലബോറട്ടറീസ് ഓഹരി ശക്തമായ ബുള്ളിഷ് വികാരം പ്രകടിപ്പിക്കുന്നുണ്ട്. അതോടൊപ്പം പ്രതിവാര ശക്തി സൂചകം അതിൻ്റെ റഫറൻസ് ലൈനിന് മുകളിൽ ഒരു ക്രോസ്ഓവർ നൽകിയിട്ടുണ്ട്.
വാങ്ങൽ പരിധി: ₹ 1,235-1,211 | ടാർഗെറ്റ് വില: ₹ 1,300-1,345
സ്റ്റോപ്പ് ലോസ്: ₹ 1,185 | നേട്ടം : 9%
ഓഹരി വിപണിയിലെ പ്രകടനം
1,244.95 രൂപയാണ് കമ്പനിയുടെ നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 3.42 ശതമാനവും ഒരു മാസത്തിനിടെ 4.35 ശതമാനവും മുന്നേറ്റം ഓഹരി നേടിയിട്ടുണ്ട്. 53.63 ശതമാനമാണ് ഒരു വർഷത്തെ നേട്ടം.
2. ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
ഓഹരി 20, 50, 100, 200-ദിന എസ്എംഎകൾ ഉൾപ്പെടെ പ്രധാന ശരാശരിക്ക് മുകളിലുള്ള ലെവലുകൾ നിലനിർത്തുന്നുണ്ട്. ഇത് അതിൻ്റെ പ്രവണതയിൽ പോസിറ്റീവ് പക്ഷപാതത്തെ സൂചിപ്പിക്കുന്നു. പ്രതിവാര ആപേക്ഷിക ശക്തി സൂചിക ബുള്ളിഷ് മോഡിലാണ്.
വാങ്ങൽ പരിധി: ₹ 600-588 | ടാർഗെറ്റ് വില: ₹ 692-713
സ്റ്റോപ്പ് ലോസ്: ₹ 545 | നേട്ടം: 17%
നിലവിലെ ഓഹരി വില
616.05 രൂപ എന്ന നിലയിണ് കമ്പനിയുടെ നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ 14 ശതമാനവും ആറ് മാസത്തിനിടെ 10.24 ശതമാനം നേട്ടവും നിക്ഷേപകർക്ക് നൽകാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 40.67 ശതമാനമാണ് ഒരു വർഷത്തെ മുന്നേറ്റം.

3. ഓറിയൻ്റ് സിമൻ്റ്
കഴിഞ്ഞ ഒരു മാസത്തിനിടെ 12.90 ശതമാനത്തിന്‍റെ ഇടിവാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടാത്. എന്നാൽ ഈ തകർച്ചയ്ക്ക് ശേഷം ഓറിയൻ്റ് സിമൻ്റ് ഈ ആഴ്‌ചയിൽ ഏകദേശം 190 രൂപ എന്ന സ്ഥിരത കൈവരിക്കുന്നതിൻ്റെ സൂചനകൾ കാണിച്ചു. ഈ ലെവൽ ഫിബൊനാച്ചി റേഷ്യോ ക്ലസ്റ്ററിംഗുമായി ഒത്തുപോകുന്നത് ശ്രദ്ധേയമാണ്.
ലക്ഷ്യ വില: ₹ 225 | സ്റ്റോപ്പ് ലോസ്: ₹ 179 | നേട്ടം: 15%
നിലവിലെ ഓഹരി വില
203.50 രൂപയാണ് ഓറിയൻ്റ് സിമൻ്റിന്‍റെ നിലവിലെ ഓഹരി വില. ഒരു വർഷത്തിനിടെ 76.34 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. 293.75 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 108.65 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
4. എൽഐസി ഹൗസിംഗ് ഫിനാൻസ്
പ്രതിദിന ചാർട്ടുകളിൽ അതിൻ്റെ ആങ്കർ വിഡബ്ല്യുഎപി റെസിസ്റ്റൻസ് മാർക്കായ 606 രൂപയ്ക്ക് മുകളിൽ ഓഹരി മികച്ച ബ്രേക്ക്ഔട്ട് നൽകി. ട്രെൻഡ് റിവേഴ്സലിൻ്റെ നല്ല സൂചനകളോടെ, സ്റ്റോക്ക് പോസിറ്റീവ് ആക്കവും ശക്തിയും കാണിക്കുന്നു.
ലക്ഷ്യ വില: ₹ 655 | സ്റ്റോപ്പ് ലോസ്: ₹ 590 | നേട്ടം: 7%
ഓഹരി വിപണിയിലെ പ്രകടനം
633.70 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ നേരിയ ഇടിവ് കമ്പനിയുടെ ഓഹരിയിലുണ്ടായിട്ടുണ്ട്. അതേ സമയം 32.77 ശതമാനമാണ് ആറ് മാസത്തെ നേട്ടം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
