വിലയിടിവില്‍ നിന്നും സംരക്ഷണം! 57 % വരെ നേട്ടം; ഈ 5 ഫാര്‍മ സ്റ്റോക്കുകള്‍ വാങ്ങാമെന്ന് ഷേര്‍ഖാന്‍

ഓഹരി വിപണികള്‍ കടുത്ത ചാഞ്ചാട്ടത്തിന്റെ പാതയിലാണ്. കോവിഡ് വ്യാപന ഭീതിയും പുതിയ വൈറസ് വകഭേദം സൃഷ്ടിക്കുന്ന ഭീഷണികളുടേയും പശ്ചാത്തലത്തിലാണ് ആഗോള വ്യാപകമായി തന്നെ ഓഹരി വിപണികളില്‍ ഇടിവുണ്ടായിരിക്കുന്നത്. അതേസമയം ഇതിന് മറ്റൊരു ഗുണപരമായ വശവുമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ വിലയില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്ന മിക്ക പ്രമുഖ ഓഹരികളും തിരുത്തലുകള്‍ നേരിട്ട് നിക്ഷേപയോഗ്യമായ വിലയിലേക്ക് താഴ്ന്നു വന്നുകൊണ്ടിരിക്കുകയാണ്. വിലയിടിവ് നേരിടുന്ന പശ്ചാത്തലത്തില്‍, സമീപ ഭാവിയിലേക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന ഫാര്‍മ മേഖലയിലെ 5 ഓഹരികള്‍ നിര്‍ദേശിച്ച് പ്രമുഖ റീട്ടെയില്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്‍ രംഗത്തെത്തി.

ഇപ്കാ ലാബോറട്ടറീസ്

ഇപ്കാ ലാബോറട്ടറീസ്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫാര്‍മ കമ്പനിയായ ഇപ്കാ ലബോറട്ടറീസാണ് ഷേര്‍ഖാന്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റൊരു ഓഹരി. 350-ഓളം മരുന്നുകളുടെ നിര്‍മാണത്തിനുള്ള ഫോര്‍മുലേഷനുകളും 80 മരുന്നുകളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസസംയുക്തങ്ങളും (എപിഐ) കൈവശമുള്ള കമ്പനിയാണിത്. ഇതില്‍ ചില എപിഐയുടെ നിര്‍മ്മാണ കാര്യത്തില്‍ ലോകത്തിലെ തന്നെ മുന്‍നിരയിലാണ്.

ലക്ഷ്യവില 2,675

ലക്ഷ്യവില 2,675

നിലവില്‍ 2,015 രൂപ നിലവാരത്തിലാണ് ഇപ്കാ ലാബോറട്ടറീസിന്റെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 2,675 രൂപ ലക്ഷ്യമിട്ട് ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്‍ഖാന്റെ നിര്‍ദേശം. 30 ശതമാനത്തിലേറെ നേട്ടം പ്രതീക്ഷിക്കുന്നു. അതേസമയം, ലോകത്തില്‍ തന്നെ കടുത്ത ഗുണ നിലവാര പരിശോധന നടത്തുന്ന അമേരിക്ക, ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളിലെ ഔഷധ പരിശോധനാ ഏജന്‍സികളുടെ അംഗീകാരവും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെ കമ്പനി ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഉന്നത നിലവാരം വ്യക്തമാക്കുന്ന കാര്യങ്ങളാണ്.

ഓറോബിന്ദോ ഫാര്‍മ

ഓറോബിന്ദോ ഫാര്‍മ

നിലവില്‍ 678 രൂപ നിലവാരത്തിലാണ് ഓറോബിന്ദോ ഫാര്‍മ ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെനിന്നും 33 ശതമാനം നേട്ടം ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്‍ഖാന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിലുള്ളത്. 875 രൂപ ലക്ഷ്യവിലയാണ് റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ളത്.

ലൂപിന്‍ ലിമിറ്റഡ്

ലൂപിന്‍ ലിമിറ്റഡ്

ജനറിക് വിഭാഗത്തിലുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ തന്നെ മുന്‍നിര കമ്പനിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൂപിന്‍ ലിമിറ്റഡ്. കുട്ടികള്‍ക്കുള്ള മരുന്നുകളും, ഹൃദ്രോഗങ്ങള്‍ക്ക്, അണുബാധ, പ്രമേഹം, ആസ്മ, ക്ഷയത്തിനും എതിരായ മരുന്നുകള്‍ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. നിലവില്‍ 916 രൂപ നിരക്കിലാണ് ലൂപിന്‍ ലിമിറ്റഡ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെനിന്നും 31 ശതമാനത്തോളം വര്‍ധന ലക്ഷ്യമാക്കി വാങ്ങാമെന്നാണ് ഷേര്‍ഖാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലക്ഷ്യവിലയായി 1200 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.

കാഡില ഹെല്‍ത്ത് കെയര്‍

കാഡില ഹെല്‍ത്ത് കെയര്‍

സൗന്ദര്യ വര്‍ധനവിന് മുതല്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള തരത്തില്‍ വളരെ വൈവിധ്യമാര്‍ന്ന മരുന്നുകള്‍ക്ക് വേണ്ട രാസസംയുക്തങ്ങള്‍ ആണ് കമ്പനിയുടെ പ്രധാന ഉല്‍പ്പന്നം. രാജ്യാന്തര ഭീമന്‍ മരുന്ന് കമ്പനികള്‍ക്ക് വേണ്ടിയും കാഡില ഹെല്‍ത്ത് കെയര്‍ മരുന്നുകളുടെ നിര്‍മാണത്തിന് അവശ്യം വേണ്ട രാസസംയുക്തങ്ങള്‍ കയറ്റി അയയ്ക്കുന്നു. അണുബാധ തടയുന്നതിനായുള്ള, വേദന സംഹാരികള്‍, ഉദരരോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, ക്യാന്‍സര്‍, വൃക്കരോഗങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ തരത്തിലുള്ള മരുന്നുകള്‍ നിര്‍മ്മിക്കുന്നുണ്ട്. നിലവില്‍ 473 രൂപ നിലവാരത്തിലാണ് കാഡിലയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെനിന്നും 720 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്‍ഖാന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇതിലൂടെ 57 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സിപ്ല ലിമിറ്റഡ്

സിപ്ല ലിമിറ്റഡ്

ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ വിവിധതരം മരുന്നുകള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സിപ്ല ലിമിറ്റഡ്. റൂം ഫ്രഷ്‌നേഴ്‌സ്, ഡിറ്റര്‍ജന്റ്‌സ് മുതല്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള മരുന്നുകള്‍ വരെ നിര്‍മ്മിക്കുന്ന വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ നീണ്ടനിരയുള്ള കമ്പനിയാണിത്. അല്‍ഷിമേഴ്‌സ്, ആര്‍ത്രൈറ്റിസ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാനുള്ള മരുന്നുകളും കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. അമ്മയില്‍ നിന്നും കുട്ടിയിലേക്ക് എയ്ഡ്‌സ് രോഗം പകരാതിരിക്കാന്‍ വേണ്ടിയുള്ള പ്രതിരോധ മരുന്നുകളും കമ്പനി ഉല്‍പാദിപ്പിക്കുന്നു. നിലവില്‍ 965 രൂപ നിലവാരത്തിലാണ് കമ്പനിയുടെ ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെനിന്നും 1150 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ഷേര്‍ഖാന്റെ റിസര്‍ച്ച് റിപ്പോര്‍ട്ടിലുള്ളത്. ഇതിലൂടെ 28 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും വ്യക്തമാക്കുന്നു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X