നേട്ടത്തോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ നിഫ്റ്റി 50 സൂചിക ക്ലോസ് ചെയ്തത്. വരും ദിവസങ്ങളിലും മുന്നേറ്റം തുടരുമെന്നാണ് പൊതുവിൽ വിലയിരുത്തുന്നതും. പ്രതിമാസ ചാർട്ടുകളിൽ സൂചിക അതിൻ്റെ എക്കാലത്തെയും ഉയർന്ന നിലവാരത്തിന് അടുത്തായാണ് സഞ്ചരിക്കുന്നതും. ദീർഘകാലത്തേക്ക് ശക്തമായ പോസിറ്റീവ് വികാരം വിപണിയിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതോടൊപ്പം ആപേക്ഷിക ശക്തി സൂചിക ഉൾപ്പെടെയുള്ള പ്രധാന സാങ്കേതിക സൂചകങ്ങൾ, പ്രതിവാര, പ്രതിമാസ സ്കെയിലുകളിൽ 60-ന് മുകളിലുള്ള പോസിറ്റീവ് റീഡിംഗുകൾ കാണിക്കുകയും ചെയ്യുന്നുണ്ട്.
നിലവിലെ ചാർട്ട് പാറ്റേണുകൾ കണക്കിലെടുക്കുമ്പോൾ, ദീർഘകാലത്തേക്ക് ശക്തമായ ബുള്ളിഷ് വിപണിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ അടുത്ത 2-3 ആഴ്‌ചകളിൽ 17-25% വരുമാനം ലഭിച്ചേക്കാവുന്ന മൂന്ന് ഓഹരികൾ ഏതൊക്കെയെന്ന് നോക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
സ്റ്റോപ്പ്-ലോസ്: 692 രൂപ | ലക്ഷ്യം: 881 രൂപ | നേട്ടം: 17 ശതമാനം
2020 ജൂൺ മുതൽ ശക്തമായ മുന്നേറ്റം എസ്ബിഐയുടെ ഓഹരികളിൽ കാണാൻ സാധിക്കും. കമ്പനിയുടെ ഓഹരി സ്ഥിരമായി 12-ആഴ്‌ച, 26-ആഴ്‌ച തുടങ്ങിയ പ്രധാന ശരാശരിക്ക് മുകളിൽ തുടരുന്നു, ഇത് പോസിറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ഓഹരി വില 881 രൂപ വരെ ഉയരുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഓഹരികൾ വാങ്ങാം.
അതേ സയമം ഓഹരി വില 692 രൂപയ്ക്ക് താഴെയായി തുടരുന്നത് കാണുകയാണെങ്കിൽ ബുള്ളിഷ് വികാരം നഷ്ടപ്പെട്ടന്ന് വേണം കരുതാൻ.

ഓഹരി വിപണിയിലെ പ്രകടനം
752.95 രൂപ എന്ന നിലയിലാണ് എസ്ബിഐയുടെ നിലവിലെ ഓഹരി വില. അവസാന ട്രേഡിംഗ് ദിവസം 2.688 ശതമാനത്തിന്‍റെ മുന്നേറ്റം ഓഹരി നേടിയിട്ടുണ്ട്. 0.65 ശതമാനമാണ് ഒരു മാസത്തിനിടയിലെ മുന്നേറ്റം. കഴിഞ്ഞ 6 മാസത്തിനിടെ 25.80 ശതമാനം നേട്ടമുണ്ടാക്കാനും എസ്ബിഐ ഓഹരിക്ക് സാധിച്ചു.
45.78 ശതമാനമാണ് ഒരു വർഷത്തിനിടെ കമ്പനി നിക്ഷേപകർക്ക് നൽകിയ ലാഭം. 793.40 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 503.85 രൂപയാണ് ഏറ്റവും താഴ്ന്ന വില.
2. ഏജിസ് ലോജിസ്റ്റിക്സ്
സ്റ്റോപ്പ്-ലോസ്: 405 രൂപ | ലക്ഷ്യം: 557 രൂപ | നേട്ടം: 25 ശതമാനം
2022 മാർച്ച് മുതലുള്ള റാലിയെ തുടർന്ന് ഏജിസ് ലോജിസ്റ്റിക്‌സിന് കാര്യമായ ചാർട്ട് വികസനം ഉണ്ടായി. വരും ദിവസങ്ങളിൽ ഓഹരി വില 557 രൂപ വരെ ഉയരുമെന്നാണ് വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി വാങ്ങാം. അതേ സമയം ഒഹരി വില 405 രൂപയിൽ താഴുകയാണെങ്കിൽ ബുള്ളിഷ് വികാരം നഷ്ടപ്പെട്ടേക്കാം.
ഓഹരി വിപണിയിലെ പ്രകടനം
അവസാന ട്രേഡിംഗ് ദിവസത്തെ 12.90 ശതമാനം നേട്ടത്തോടെ 445.55 രൂപ എന്ന നിലയിലാണ് ഏജിസ് ലോജിസ്റ്റിക്സ് ഓഹരി വില. കഴിഞ്ഞ 6 മാസത്തിനിടെ 35.26 ശതമാനവും ഒരു വർഷത്തിനിടെ 18.40 ശതമാനം വളർച്ചയും കമ്പനി ഓഹരി വിപണിയിൽ നിന്നും നേടി. 471.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. താഴ്ന്ന വില 280 രൂപയാണ്.

3. അരബിന്ദോ ഫാർമ
സ്റ്റോപ്പ്-ലോസ്: 1,007 രൂപ | ലക്ഷ്യം: 1,314 രൂപ | നേട്ടം: 20 ശതമാനം
2023 ഫെബ്രുവരി മുതൽ വ്യക്തമായ ഉയർച്ച കാണിക്കുന്ന ഓഹരിയാണ് അരബിന്ദോ ഫാർമയുടേത്. 2024 ജനുവരി മുതൽ ആരോഗ്യകരമായ ഒരു തിരിച്ചുവരവിന് ശേഷം, സ്റ്റോക്ക് 26-ആഴ്‌ച എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജിൽ പിന്തുണ കണ്ടെത്തി, ഇത് ഒരു ശരാശരി റിവേഴ്‌ഷൻ സാഹചര്യത്തെ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ ഓഹരി 1,314 രൂപയിലേക്ക് ഉയരുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ഓഹരി വാങ്ങാം. അതേ സമയം സ്റ്റോപ്പ്-ലോസ് 1,007 രൂപയായി സജ്ജീകരിക്കാനും വിദഗ്ധർ ശുപാർശ ചെയ്യുന്നു.
ഓഹരി വിപണിയിലെ പ്രകടനം
1,090 രൂപയാണ് അരബിന്ദോ ഫാർമയുടെ നിലവിലെ ഓഹരി വില. കമ്പനി 1 മാസത്തിനിടെ 6.02 ശതമാനവും ആറ് മാസത്തിനിടെ 19.21 ശതമാനത്തിന്‍റെ നേട്ടവും ഓഹരി വിപണിയിലുണ്ടാക്കിയിട്ടുണ്ട്. 113.87 ശതമാനമാനമാണ് ഒരു വർഷത്തെ മുന്നേറ്റം. 1,177.10 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 498.35 രൂപയാണ് താഴ്ന്ന വില.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications