ആഭ്യന്തര സൂചികകൾ തിങ്കളാഴ്ച ആരംഭിച്ചത് കനത്ത ഇടിലാണ്. ആദ്യഘട്ട വ്യാപാരത്തിൽ സെൻസെക്സ് 929.74 പോയിൻ്റ് ഇടിഞ്ഞ് 73,315.16 ലും നിഫ്റ്റി 216.9 പോയിൻ്റ് താഴ്ന്ന് 22,302.50 ലെത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷത്തിനും ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ പ്രവണതകളും ഇടിവിന് കാരണമായി. വിദേശ നിക്ഷേപകരുടെ വില്പനയും യുഎസ് പണപ്പെരുപ്പ കണക്കുകളും ഇടിവിന്‍റെ ആക്കം കൂട്ടി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി മെറ്റൽ ഒഴികെ ബാക്കി എല്ലാ സൂചികകളും ഇടിവിലാണ്. സ്‌മോൾ, മിഡ് ക്യാപ് ഓഹരികളും ഇടിഞ്ഞു. 2024 ഫെബ്രുവരി മുതൽ ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്ന വിപണികളിലേക്ക് ചാഞ്ചാട്ടം തിരിച്ചെത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇറാൻ-ഇസ്രായേൽ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണം ക്രൂഡ് ഓയിലിൽ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതിനാൽ, വിപണി വികാരം ദുർബലമായേക്കാം, ഇത് ബൈ-ഓൺ-ഡിപ്പ് അവസരത്തിലേക്ക് നയിച്ചേക്കാമെന്ന് കാറ്റലിസ്റ്റ് വെൽത്തിൻ്റെ സ്ഥാപകൻ പ്രശാന്ത് സാവന്ത് പറയുന്നു.

ദുർബലമായ മാർക്കറ്റ് അവസ്ഥയിൽ, പോസിറ്റീവ് ആക്കം കൂട്ടുന്ന ചില ഓഹരികൾ ഉണ്ട്. അത്തരത്തിലുള്ള മൂന്ന് ഓഹരികളുടെ വിശദാംശങ്ങൾ പരിശോധിക്കാം.
1. നവിൻ ഫ്ലോറിൻ
നവീൻ ഫ്ലോറിൻ ഓഹരികൾ ഒരു വർഷം മുതൽ ഇന്നുവരെ 14 ശതമാനത്തിലധികം ഇടിഞ്ഞു.11.28 ശതമാനത്തിന്‍റെ ഇടിവാണ് ഓഹരിക്ക് കഴിഞ്ഞ ആറ് മാസത്തിനിടെ സംഭവിച്ചത്. അതേ സമയം ഒരു മാസത്തിനുള്ളിൽ, നവിൻ ഫ്ലോറിൻ ഓഹരികൾ 9 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്.10 ദിവസവും 20 ദിവസവും എന്ന ഹ്രസ്വകാല പ്രതിദിന സിമ്പിൾ മൂവിംഗ് ആവറേജിന് മുകളിൽ ട്രേഡ് ചെയ്യുന്നത്, സമീപകാലത്ത് ബുള്ളിഷ് പ്രവണതയെ സൂചിപ്പിക്കുന്നു.
3,278.40 രൂപയാണ് നിലവിലെ ഓഹരി വില. 4,950.00 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 2,899.25 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
2. ബാറ്റ
ബാറ്റയുടെ ഓഹരികൾ അവരുടെ 10-ദിവസത്തെയും 20-ദിവസത്തെയും എസ്എംഎയ്‌ക്ക് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ഇത് സമീപകാല ബുള്ളിഷ്‌നെസ് കാണിക്കുന്നു. ഒരു വർഷം മുതൽ ഇന്നുവരെ, ബാറ്റയുടെ ഓഹരികൾ 15 ശതമാനത്തിലധികം ഇടിഞ്ഞെങ്കിലും മുൻ ആഴ്ചയിൽ 2 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

1,366 രൂപയാണ് നിലവിലെ ഓഹരി വില. 1,771.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 1337.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
3. ട്രെൻ്റ്
ട്രെൻ്റ് ഓഹരികൾ കഴിഞ്ഞ ഒരു മാസത്തിനിടെ 0.80 ശതമാനം ഇടിഞ്ഞു. ഏകദേശം 200 ശതമാനം നേട്ടം കൈവരിച്ചതിന് ശേഷം, ട്രെൻ്റിൻ്റെ ഓഹരികൾ ലൈഫ് ഹൈക്കിന് സമീപം ട്രേഡ് ചെയ്യുകയാണ്. ട്രെൻ്റ് ഓഹരികൾ അവരുടെ 10 ദിവസത്തിനും 20 ദിവസത്തിനുമുള്ള പ്രതിദിന ചലിക്കുന്ന ശരാശരിക്ക് മുകളിലാണ് ട്രേഡ് ചെയ്യുന്നത്.
4031.50 രൂപയാണ് നിലവിലെ ഓഹരി വില. 4,243.95 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില 1306.20 രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications