പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ ട്രേഡിംഗ് ദിവസമാണിന്ന്. കഴിഞ്ഞ അവസാന ട്രേഡിംഗ് ദിവസം മുന്നേറ്റത്തോടെയാണ് ഓഹരി സൂചികകൾ ക്ലോസ് ചെയ്തത്. നിഫ്റ്റി 50 സൂചിക 203 പോയിൻ്റ് ഉയർന്ന് 22,326.90 എന്ന നിലയിലും സെൻസെക്‌സ് സൂചിക 655 പോയിൻ്റ് ഉയർന്ന് 73,651.35 എന്ന നിലയിലും അവസാനിച്ചു. നിഫ്റ്റി അതിൻ്റെ മുമ്പത്തെ സ്വിംഗ് ഹൈ ആയ 22,526 ന് ചുറ്റും പ്രാരംഭ പ്രതിരോധം നേരിട്ടു. അതിനാൽ, കൂടുതൽ റാലിക്ക്, അത് 22,525-നപ്പുറം നിർണായകമായി നീങ്ങേണ്ടതുണ്ട്.
എന്തായാലും വരും ദിവസങ്ങളിലും വിപണി മുന്നേറ്റം തുടരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നിക്ഷേപകരുള്ളത്. ഇപ്പോൾ വാങ്ങിയാൽ നേട്ടമുണ്ടാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്ന രണ്ട് ഓഹരികളെക്കുറിച്ചറിയാം.

1. പെട്രോനെറ്റ് എൽഎൻജി
അടുത്തിടെ ബുള്ളിഷ് റിവേഴ്‌സൽ പാറ്റേണിൽ നീങ്ങിയ ഓഹരിയാണ് പെട്രോനെറ്റ് എൽഎൻജിയുടേത്. ട്രെൻഡ് ലൈനിൽ നിന്ന് ഒരു ബ്രേക്ക്ഔട്ടിനായി ഒരുങ്ങുകയാണ് ഓഹരി. പിന്തുണയുടെ കാര്യത്തിൽ, സ്റ്റോക്കിന് 250 ലെവലിൽ ശക്തമായ അടിത്തറയുണ്ട്.
വാങ്ങുക - ₹ 266-262 | ലക്ഷ്യം: ₹ 285/300 | സ്റ്റോപ്പ് ലോസ്: ₹ 250
ഓഹരി വിപണിയിലെ പ്രകടനം
264 രൂപയാണ് പെട്രോനെറ്റ് എൽഎൻജിയുടെ നിലവിലെ ഓഹരി വില. ഒരു മാസത്തിനിടെ ചെറിയ ഇടിവ് ഓഹരി നേരിട്ടെങ്കിലും കഴിഞ്ഞ 5 ദിവസത്തിനിടെ 1.36 ശതമാനം മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 10.30 ശതമാനമാണ് ആറ് മാസത്തെ നേട്ടം. ഒരു വർഷത്തിനിടെ 12.92 ശതമാനം ലാഭം നിക്ഷേപകർക്ക് നൽകാനും ഓഹരിക്ക് സാധിച്ചു.
296.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 191.70 രൂപയാണ് താഴ്ന്ന ഓഹരി വില.
പൊതുമേഖലാ ഓയിൽ കമ്പനി
ദ്രവീകൃത പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നതിനും എൽഎൻജി ടെർമിനലുകൾ സ്ഥാപിക്കുന്നതിനും രൂപീകരിച്ച പൊതുമേഖലാ ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയാണ് പെട്രോനെറ്റ് എൽഎൻജി. ഒഎന്‍ജിസി, ഐഒസി, ഗെയില്‍, ബിപിസിഎല്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണ-വാതക കമ്പനികളില്‍ പെട്രോനെറ്റിന് വലിയ ഓഹരി പങ്കാളിത്തമുണ്ട്.
2. ബാങ്ക് ഓഫ് മഹാരാഷ്ട്ര (മഹാ ബാങ്ക്)
അടുത്തിടെ കാര്യമായ ബ്രേക്ക്ഔട്ട് അനുഭവപ്പെട്ട ഓഹരിയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടേത്. ട്രേഡിംഗ് വോള്യങ്ങളിൽ ശ്രദ്ധേയമായ കുതിച്ചുചാട്ടവും ഉണ്ടായി. ബുള്ളിഷ് മൊമെൻ്റം ഷിഫ്റ്റിനെ സൂചിപ്പിക്കുന്ന പ്രതിദിന ചാർട്ടിൻ്റെ മൊമെൻ്റം ഇൻഡിക്കേറ്ററായ ആർഎസ്ഐയിലെ പോസിറ്റീവ് ക്രോസ്ഓവർ ഈ ബ്രേക്ക്ഔട്ടിനെ കൂടുതൽ പിന്തുണയ്ക്കുന്നു.
വാങ്ങുക - ₹ 62 | ലക്ഷ്യം: ₹ 285/300 | സ്റ്റോപ്പ് ലോസ്: ₹ 68/70
ഓഹരി വിപണിയിലെ പ്രകടനം
അവസാന ട്രേഡിംഗ് ദിവസമായ വ്യാഴാഴ്ച 4.99 ശതമാനം നേട്ടത്തോടെ 62.10 രൂപ എന്ന നിലയിലാണ് കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. ഒരു മാസത്തിനിടെ 2.22 ശതമാനവും ആറ് മാസത്തിനിടെ 25.45 ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. 141.17 ശതമാനം ലാഭമാണ് ഒരു വർഷത്തിനിടെ ബാങ്ക് ഓഫ് മഹാരാഷ്ട്ര നിക്ഷേപകർക്ക് നൽകിയത്.

69.45 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 22.80 രൂപയാണ് ഏറ്റവും താഴ്ന്ന ഓഹരി വില.
വിപണി മൂല്യം 35,100 കോടി
മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഒന്നര നൂറ്റാണ്ടിലധികം പ്രവർത്തന പാരമ്പര്യം ബാങ്കിനുണ്ടെങ്കിലും 1935ലാണ് ഔദ്യോഗിക ചട്ടക്കൂടിനുള്ളിലേക്ക് വന്നത്. തുടർന്ന് 1969ൽ ബാങ്ക് ദേശസാത്കരിക്കപ്പെട്ടു. നിലവിൽ ഏകദേശം 35,100 കോടിയാണ് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വിപണി മൂല്യം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications