കാലവർഷം കനക്കുന്നു. മഴ ശക്തിയായതോടെ എസിയുടെ ഡിമാൻഡും ഇടിഞ്ഞിട്ടുണ്ട്. എന്നാൽ എസി ഓഹരികൾ വാങ്ങാൻ ഇതാണ് ഉചിതമായ സമയമെന്ന് എംകെ ഗ്ലോബൽ ബ്രോക്കറേജ് വ്യക്തമാക്കി. വോൾട്ടാസ് ലിമിറ്റഡിന്റെയും ബ്ലൂ സ്റ്റാർ ലിമിറ്റഡിന്റെയും ഓഹരി വിലയിൽ 30 ശതമാനത്തിലധികം ഇടിഞ്ഞു.
സാധാരണഗതിയിൽ മഴക്കാലത്ത് എസിയുടെ വ്യാപാരം അൽപം ഇടിവിലായിരിക്കും. കാരണം ഈ കാലാവസ്ഥയിൽ ഡിമാൻഡ് കുറയും. അതിനാൽ നിലവിൽ എസി ഓഹരികൾ ഇടിഞ്ഞത് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഡിമാൻഡ് മൂലമാണ്. എന്നാൽ വില ഇടിയുമ്പോൾ ഈ ഓഹരികൾ വാങ്ങിക്കൂട്ടിയാൽ ഡിമാൻഡ് ഉയരുമ്പോൾ ലാഭവും വർദ്ധിക്കും.
"കഴിഞ്ഞ 15 വർഷത്തിനിടയിൽ 2025ൽ ഇത് നാലാമത്തെ തവണയാണ് കടുത്ത വേനൽക്കാലം നേരിട്ടത്. എന്നാൽ ശക്തമായ വേനൽക്കാലം എസി ഓഹരികളുടെ വോളിയത്തിലും സ്റ്റോക്ക് വിലയിലും മികച്ച മുന്നേറ്റം പ്രകടമായിട്ടുണ്ട്" എംകെ ഗ്ലോബൽ പറഞ്ഞു.
"വോൾട്ടാസിന്റെയും ബ്ലൂ സ്റ്റാർ ലിമിറ്റഡിന്റെയും ഓഹരി വില കുറഞ്ഞിട്ടുണ്ട്. എന്നാൽ വോൾട്ടാസിൻ്റെ ലക്ഷ്യ വില 1,450 രൂപ എന്ന നിരക്കിൽ മാറ്റമില്ലാത്ത വാങ്ങാൻ ആവശ്യപ്പെടുന്നു. പക്ഷേ ബ്ലൂ സ്റ്റാർ ലിമിറ്റഡ് ഓഹരികൾ 11 ശതമാനം കുറച്ച് 1,850 രൂപയിൽ വാങ്ങാൻ നിർദ്ദേശിക്കുന്നു" എന്ന് എംകെ ഗ്ലോബൽ പറഞ്ഞു.

ഓരോ വർഷവും വോൾട്ടാസും ബ്ലൂ സ്റ്റാറും 31 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 15 വർഷത്തിനിടയിൽ വേനൽക്കാലത്തിലെ അപ്രതീക്ഷിത മാറ്റങ്ങൾ RAC (റൂം എയർ കണ്ടീഷണർ) ഡിമാൻഡിനെ തടസ്സപ്പെടുത്തി. മാത്രമല്ല യൂണിറ്ററി കൂളിംഗ് പ്രൊഡക്റ്റ് (UCP) കമ്പനികളുടെ സ്റ്റോക്ക് തിരുത്തലുകളും ഓഹരി ഇടിയാൻ കാരണമായി.
2012, 2013, 2015, 2018, 2025 തുടങ്ങിയ കാലയളവുകളിൽ എത്തിയ അകാല മഴയും സാധാരണയിൽ താഴെയുള്ള താപനിലയുമെല്ലാം UCP വരുമാന വളർച്ചയ്ക്ക് പോസിറ്റീവും നെഗറ്റീവും നേട്ടം നൽകി.
"2012 സാമ്പത്തിക വർഷത്തിൽ യുസിപി വിപണിയിൽ 20 ശതമാനം വളർച്ച ഇടിഞ്ഞു. അതായത് വോൾട്ടാസ്, ബ്ലൂ സ്റ്റാർ യുസിപി വരുമാനം 3.2 ശതമാനം കുറഞ്ഞു, എന്നാൽ വർഷം തോറുമുള്ള (YoY) കണക്കിൽ 6.6 ശതമാനം വർദ്ധനവുണ്ടായി. 2016 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ പെയ്ത മഴയിൽ വോൾട്ടാസിന്റെ യുസിപി വരുമാനം വർഷം തോറുമുള്ള (YoY) കണക്കിൽ 7 ശതമാനം കുറഞ്ഞു. അതേസമയം 2015 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഇത് 28 ശതമാനമായിരുന്നു." എംകെ ഗ്ലോബൽ പറഞ്ഞു.
വേനൽക്കാലത്തിനു ശേഷമുള്ള വളർച്ച
മുൻകാലങ്ങളിൽ മോശം വേനൽക്കാലത്തിനുശേഷം RAC ഓഹരികൾ കുതിച്ചുയർന്നിട്ടുണ്ട്. 2014, 2017, 2020, 2024 വർഷങ്ങളിൽ അതിതീവ്രമായ വേനൽക്കാലമായിരുന്നു. ഇത് ശക്തമായ വോളിയം വളർച്ചയ്ക്കും (15-20 ശതമാനം) ഉയർന്ന യുസിപി വരുമാന വളർച്ചയ്ക്കും കാരണമായി.
അതായത് 2014 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ വോൾട്ടാസ് കമ്പനിയുടെയും, ബ്ലൂ സ്റ്റാർ കമ്പനിയുടെയും വ്യവസായ വളർച്ച 11 ശതമാനമായിരുന്നു. യുസിപി വരുമാന വളർച്ച വോൾട്ടാസിന് 12 ശതമാനവും ബ്ലൂ സ്റ്റാറിന് 16 ശതമാനവുമായിരുന്നു. ഇത് 2015 ൽ യഥാക്രമം 120 ശതമാനവും 157 ശതമാനവും ഓഹരി വളർച്ചയ്ക്ക് കാരണമായി.
ഓഹരി വില
ഈ കാരണങ്ങളാൽ ഇത്തവണ ഓഹരി ഇടിഞ്ഞതിനാൽ വോൾട്ടാസ്, ബ്ലൂ സ്റ്റാർ ഓഹരികൾ വാങ്ങുന്നതാണ് നല്ലത്. നിലവിൽ വോൾട്ടാസ് ഓഹരി വില 0.29% ഇടിഞ്ഞ് 1,258.10 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ബ്ലൂ സ്റ്റാർ ഓഹരികളുടെ വില 0.27% ഉയർന്ന് 1,555.50 രൂപയിൽ ഇപ്പോൾ വ്യാപാരം നടക്കുന്നു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications