മലയാളിയായ ബൈജു രവീന്ദ്രന് തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് ആയിരുന്നു എഡ്യുആപ്പ് ആയ ബൈജൂസ്. ഇന്നിപ്പോള്‍ ലോകത്തെ ഒന്നാംനിര യുണിക്കോണ്‍ കമ്പനികളില്‍ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് ബൈജൂസ്. ഒരുപക്ഷേ, കൊവിഡ് കാലം ഏറ്റവും അധികം നേട്ടമുണ്ടാക്കിക്കൊടുത്ത സ്ഥാപനങ്ങളില്‍ ഒന്നാണ് ബൈജൂസ് എന്നും പറയാം.
ഏതാണ്ട് മുന്നൂറ് മില്യണ്‍ ഡോളറിന്റെ ( 2,206.06 കോടി രൂപ)നിക്ഷേപമാണ് ബൈജൂസിലേക്ക് പുതിയതായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് കാലമായതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചത് ബൈജൂസിന്റെ ഡിമാന്‍ഡും കുത്തനെ കൂട്ടിയിട്ടുണ്ട്. വിശദാംശങ്ങള്‍.
കൊവിഡ് സഹായം
കൊവിഡ് വ്യാപനം ലോകമെമ്പാടും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാല്‍ ബൈജൂസിനെ സംബന്ധിച്ച് അവര്‍ക്ക് ഏറ്റവും അധികം വളര്‍ച്ചയുണ്ടാക്കിയത് ഈ കൊവിഡ് കാലം തന്നെയാണ്. സ്കൂളുകള്‍ അടച്ചതോടെ ബൈജൂസിന് ഡിമാന്‍ഡ് കൂടുകയായിരുന്നു.
മൂന്ന് നിക്ഷേപകര്‍
ബ്ലാക്ക് റോക്ക് ഇന്ക്, സാന്‍ഡ്സ് ക്യാപിറ്റല്‍, അല്‍ക്കിയോണ്‍ ക്യാപിറ്റല്‍ എന്നിവയാണ് ബൈജൂസില്‍ പുതിയതായി നിക്ഷേപിക്കുന്നത്. ഡിമാന്‍ഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ കമ്പനി കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് ഈ ഫണ്ട് ചെലവഴിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
300 മില്യണ്‍ ഡോളര്‍
മൂന്ന് കമ്പനികളും നിക്ഷേപിക്കുന്ന ആകെ തുക 300 മില്യണ്‍ ഡോളര്‍ ആണ് എന്നാണ് വാര്‍ത്ത. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ ഇത് രണ്ടായിരത്തി ഇരുനൂറ് കോടി രൂപയില്‍ അധികം വരും. ബൈജൂസ് ആപ്പിന്റെ മൂല്യം കണക്കാക്കിയിരിക്കുന്നത് 11 ബില്യണ്‍ ഡോളര്‍ ആണ്.
റെക്കോര്‍ഡ് നേട്ടങ്ങള്‍
2011 ല്‍ ആണ് മലയാളിയായ ബൈജു രവീന്ദ്രന് തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി തുടങ്ങുന്നത്. ബൈജൂസ് ലേണിങ് ആപ്പ് തുടങ്ങുന്നത് 2015 ലും . ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ എഡ് ടെക്ക് കമ്പനിയായി മാറിയിരിക്കുകയാണ് ബൈജൂസ്.
പ്രമുഖ നിക്ഷേപകര്‍
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മുതല്‍ ബൈജൂസില്‍ നിക്ഷേപിച്ചിട്ടുള്ള പ്രമുഖര്‍ ഒരുപാടുണ്ട്. ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്ലാന്റിക്, ഔള്‍ വെഞ്ച്വേഴ്സ്, സില്‍വര്‍ ലേക്ക് തുടങ്ങിയവരും ബൈജൂസിന്റെ പ്രധാന നിക്ഷേപകരാണ്.
7 കോടി ഉപഭോക്താക്കള്‍
ഏഴ് കോടി രജിസ്ട്രേര്‍ഡ് ഉപഭോക്താക്കളാണ് ബൈജൂസ് ആപ്പിന് നിലവില്‍ ഉള്ളത്. അതില്‍ നാല്പത്തിയഞ്ച് ലക്ഷം പേരും പെയ്ഡ് സബ്സ്ക്രൈബഴ്സ് ആണ്. ഇത് ചെറിയൊരു നേട്ടമല്ല. ബൈജൂസിന് പിറകെ എത്തിയ പുതിയ എഡ് ടെക് കമ്പനികളും ഇപ്പോള്‍ മികച്ച നേട്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
