ഹ്രസ്വകാല നിക്ഷേപകരുടെ ശ്രദ്ധയ്ക്ക്; ഇവിടൊരു കുഞ്ഞന്‍ സെപ്ഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്ക് കുതിച്ചുയരുന്നുണ്ട്

ചുരുങ്ങിയ സമയം കൊണ്ട് ലാഭം ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഓഹരി വിപണിയില്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍ സ്റ്റോക്കുകളില്‍ ഒന്ന് ഹ്രസ്വകാലത്തേക്ക് ബുള്ളിഷ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നുണ്ട്. സംഭവമേതെന്നല്ലേ? കാംലിന്‍ ഫൈന്‍ സയന്‍സസ്. ചൊവാഴ്ച്ച ഓഹരി വിലയിലുണ്ടായ അതിശക്തമായ ഉയര്‍ച്ച സ്റ്റോക്കിലെ അപ്‌ട്രെന്‍ഡിന് പുതിയ ഊര്‍ജ്ജം പകര്‍ന്നുകഴിഞ്ഞു.

ഡിസംബര്‍ കാലത്ത് 116 രൂപയിലേക്ക് തകര്‍ന്നടിഞ്ഞ കാംലിന്‍ ഫൈന്‍ സയന്‍സസ് ഇപ്പോള്‍ 162 രൂപയിലാണ് ചുവടുവെയ്ക്കുന്നത്. വരുന്ന ദിവസങ്ങളില്‍ കമ്പനിയുടെ ഓഹരി വില 190 രൂപ വരെയ്ക്കും അടിവെച്ച് കയറാന്‍ സാധ്യതയുണ്ട്.

പിന്തുണനില

ടെക്‌നിക്കല്‍ ചാര്‍ട്ട് പരിശോധിക്കുമ്പോള്‍ 149 - 147 രൂപ റേഞ്ചില്‍ അടിയന്തര പിന്തുണ സ്റ്റോക്കിനുണ്ട്. ഇതിന് താഴേക്ക് വീണാല്‍ 140 രൂപയില്‍ അടുത്ത പിന്തുണ ലഭ്യമാകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ 149 - 147 രൂപയുടെ പിന്തുണനിലയ്ക്ക് മുകളില്‍ ഓഹരികള്‍ ഇടപാടുകള്‍ നടത്താനാണ് സാധ്യത കൂടുതല്‍. സ്‌റ്റോക്കില്‍ 190 രൂപ വരെയും ലക്ഷ്യവില കരുതാം. ഹ്രസ്വകാല നിക്ഷേപകര്‍ക്കാണ് കാംലിന്‍ ഫൈന്‍ സയന്‍സസിന്റെ പുതിയ കുതിപ്പ് ഗുണം ചെയ്യുക.

 
സ്റ്റോപ്പ് ലോസ്

ഇപ്പോഴത്തെ നിലയില്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങുന്നതില്‍ തെറ്റില്ല. 152 രൂപ വരെയുള്ള വീഴ്ച്ചകളില്‍ എല്ലാം ഓഹരികള്‍ സമാഹരിക്കുന്നതിനെ കുറിച്ചും ചിന്തിക്കാം. ഇതേസമയം, 144 രൂപയില്‍ സ്റ്റോപ്പ് ലോസ് കരുതാന്‍ വിട്ടുപോകരുത്.

കാംലിന്‍ ഫൈന്‍ സയന്‍സസിന്റെ ഓഹരി വില 172 രൂപയ്ക്ക് മുകളിലേക്ക് കടക്കുന്നപക്ഷം സ്റ്റോപ്പ് ലോസ് 165 രൂപയായി പുനര്‍നിശ്ചയിക്കാം. ഓഹരി വില 182 രൂപ പിന്നിട്ടാല്‍ സ്റ്റോപ്പ് ലോസ് 176 രൂപയിലേക്കും ഉയര്‍ത്തണം. 186 രൂപയില്‍ സ്‌റ്റോക്ക് എക്‌സിറ്റ് ചെയ്യുന്നതാണ് ഉചിതം.

വ്യാപാരം

ഒരു കാര്യം ഇവിടെ പ്രത്യേകം ഓര്‍ക്കണം. കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ സ്‌റ്റോക്കിലെ മൊത്തത്തിലുള്ള ട്രെന്‍ഡ് താഴേക്കാണ്. തിരുത്തല്‍ റാലി മാത്രമാണ് ഇപ്പോഴത്തെ ഉയര്‍ച്ച. അതുകൊണ്ട് 190 രൂപ രൂപ വരെയുള്ള മുന്നേറ്റത്തിന് ശേഷം കാര്യമായ വീഴ്ച്ചകള്‍ സ്റ്റോക്കില്‍ പ്രതീക്ഷിക്കാം.

ബുധനാഴ്ച്ച 163.80 രൂപയിലാണ് കമ്പനിയുടെ വ്യാപാരത്തിന് തുടക്കം. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് 17.43 ശതമാനം ഉയര്‍ച്ചയും ഒരു മാസം കൊണ്ട് 17.55 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 230.80 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 100.40 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കാംലിന്‍ ഫൈന്‍ സയന്‍സസ് ഓഹരികള്‍ സാക്ഷിയാണ്. പിഇ അനുപാതം 51.28.

 
ബൈ റേറ്റിങ്

ആഭ്യന്തര ബ്രോക്കറേജായ ഫിലിപ്പ് കാപിറ്റല്‍ സ്‌പെഷ്യലിറ്റി കെമിക്കല്‍ സ്‌റ്റോക്കുകളായ ആര്‍തി ഇന്‍ഡസ്ട്രീസിലും കാംലിന്‍ ഫൈന്‍ സയന്‍സസിലും 'ബൈ' റേറ്റിങ് കല്‍പ്പിച്ചിട്ടുണ്ട്. ഇന്‍പുട്ട് ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് മാര്‍ജിന്‍ ഇടിവ് നേരിടുന്ന ഇന്ത്യന്‍ സ്‌പെഷ്യലാറ്റി കെമിക്കല്‍ വ്യവസായം ശക്തമായ വരുമാന വളര്‍ച്ച കുറിക്കുമെന്ന പ്രതീക്ഷയാണ് ഇവര്‍ പങ്കുവെയ്ക്കുന്നത്. കോവിഡ് ഭീതിക്ക് ശേഷം ഡിമാന്‍ഡ് ഉണരുന്നതും ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ഭാരം ഉപഭോക്താക്കളിലേക്ക് പകര്‍ന്നുനല്‍കുന്നതും മുന്‍നിര്‍ത്തി ആര്‍തി ഇന്‍ഡസ്ട്രീസും കാംലിന്‍ ഫൈന്‍ സയന്‍സസും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെക്കുമെന്ന് ബ്രേക്കറേജ് കണക്കുകൂട്ടുന്നു.

വരുമാന വളർച്ച

ആര്‍തി ഇന്‍ഡസ്ട്രീസില്‍ 1,200 രൂപയാണ് ഫിലിപ്പ് കാപ്പിറ്റലിന്റെ ടാര്‍ഗറ്റ് വില. കാംലിന്‍ ഫൈന്‍ സയന്‍സസില്‍ ടാര്‍ഗറ്റ് വില 250 രൂപയും. മൂന്നാം പാദം സ്‌പെഷ്യാലിറ്റി കെമിക്കല്‍ രംഗത്തുനിന്നുള്ള വിനാറ്റി ഓര്‍ഗാനിക്‌സ്, എസ്ആര്‍എഫ്, കാംലിന്‍, ആര്‍തി ഇന്‍ഡസ്ട്രീസ് എന്നിവര്‍ യഥാക്രമം 59%, 56%, 52%, 34% വാര്‍ഷികാടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് ബ്രോക്കറേജിന്റെ പ്രവചനം.

 
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപത്തിനുള്ള അന്തിമ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X