നിക്ഷേപങ്ങൾ പലവിധത്തിലുണ്ട്. സാമ്പത്തിക വളർച്ചക്കും സുരക്ഷിത ഭാവിക്കും വേണ്ടി നിരവധി സ്കീമുകളിൽ നിക്ഷേപിക്കാം. അതിൽ പ്രധാനപ്പെട്ടതാണ് ഓഹരി വിപണി. ഓഹരിയിൽ നിക്ഷേപിക്കാൻ ആഗ്രഹമുള്ളവർക്ക് നിലവിൽ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഓഹരി വിപണിയിലൂടെ വലിയ തുക സമ്പാദിക്കാനാവും. എന്നാൽ മറ്റു നിക്ഷേപങ്ങൾ പോലെ 100% സുരക്ഷ ഉറപ്പാക്കാൻ സാധിക്കില്ല. വിപണിയുടെ സാമ്പത്തിക ലാഭത്തിനനുസരിച്ചാണ് നിക്ഷേപകനും ലാഭം വരുന്നത്.
സാധാരണയായി ഒരു സേവിംഗ്സ് അക്കൗണ്ട് വഴിയാണ് ഓഹരി നിക്ഷേപത്തിൽ നിന്ന് പണം ലഭിക്കുക. ഇത് സെബിയുടെ നിയമമനുസരിച്ചാണ് ചെയ്യുന്നത്. അതിനാൽ തന്നെ മറ്റൊരു രീതിയിൽ പണം പിൻവലിക്കാൻ സ്റ്റോക്ക് ബ്രോക്കേഴ്സ് അനുവദിക്കില്ല. എന്നാൽ ക്രെഡിറ്റ് കാർഡ് വഴി ഓഹരി നിക്ഷേപം നടത്താൻ സാധിക്കുമോ?
ഇന്ന് പൊതുവായി ഉപയോഗിക്കുന്ന സാമ്പത്തിക മാർഗമാണ് ക്രെഡിറ്റ് കാർഡുകൾ. ഓഹരി വിപണിയിൽ ഉയരാൻ ക്രെഡിറ്റ് കാർഡ് വഴി സാധിക്കുമോ? സെബിയുടെ നിയമപ്രകാരം സേവിംഗ്സ് അക്കൗണ്ടിലൂടെയാണ് നിക്ഷേപം നടക്കുന്നത്. ക്രെഡിറ്റ് കാർഡ് കൂടുതൽ എളുപ്പത്തിൽ നിക്ഷേപം നടത്താനും പിൻവലിക്കാനും സഹായിക്കുന്ന മാർഗമാണ്. എന്നാൽ അതേ മാർഗം ഓഹരി നിക്ഷേപത്തിൽ സാധിക്കുമോ?
കടമെടുത്ത ഫണ്ടുകൾ നിക്ഷേപിക്കുമോ?
വിവിധ വായ്പകളിൽ നിന്ന് കടമെടുത്ത ഫണ്ടുകൾ നിക്ഷേപത്തിന് ഉപയോഗിക്കുന്നത് ഉയർന്ന പലിശനിരക്കും വിപണിയിലെ ഉയർച്ച താഴ്ചകളും കാരണം ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ക്രെഡിറ്റ് കാർഡുകളിലൂടെ സാധാരണയായി എല്ലാവരും പണം എടുക്കുന്നതും വായ്പകളിലൂടെ പിൻവലിക്കുന്നതും കാണാറുണ്ട്. എന്നാൽ അതേ പണം ഓഹരികളിലേക്ക് നിക്ഷേപിക്കുന്നതാണ് തെറ്റായ തീരുമാനം.
ഇത്തരം മാർഗങ്ങൾ നിയന്ത്രണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് മനസിലാക്കുക. ഇത്തരം തെറ്റായ മാർഗങ്ങൾ ഒരിക്കലും സ്വീകരിക്കരുത്. മാർഗനിർദ്ദേശങ്ങൾ കൃത്യമായി മനസിലാക്കുക. മുകളിൽ പറഞ്ഞപ്പോലെ ഒരു നിക്ഷേപ മാർഗമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാം. എന്നാൽ ഓഹരി നിക്ഷേപത്തെ സംബന്ധിച്ച് ഏറെ അപകടമേറിയ മാർഗമാണിത്. പരിശോധിക്കാം.

ക്രെഡിറ്റ് കാർഡ് അപകട സാധ്യത
കടമെടുത്ത പണം ഉപയോഗിച്ച് ഓഹരിയിൽ നിക്ഷേപിക്കുന്നത് ഏറെ അപകടസാധ്യതയുള്ളതാണ്. കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിക്ഷേപിച്ചാൽ ഉയർന്ന പലിശ നിരക്ക് ഉണ്ടാവും. ഒപ്പം പിഴയും ഈടാക്കും. ഇതെല്ലാം അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഓഹരി നിക്ഷേപത്തെ സംബന്ധിച്ചുള്ള അപകടകരമായ കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
1. ഉയർന്ന പലിശനിരക്കുകൾ: ഇന്ത്യയിൽ സാധാരണയായി ക്രെഡിറ്റ് കാർഡ് പലിശനിരക്ക് 13 ശതമാനം മുതൽ 48 ശതമാനം വരെയാണ് കണക്കാക്കുന്നത്. ഇത് പലപ്പോഴും നിക്ഷേപങ്ങളിൽ നിന്നും ലഭിക്കേണ്ട നേട്ടങ്ങളെ ഇല്ലാതാക്കുന്നു. ഒരു നിക്ഷേപകൻ അവരുടെ ബാലൻസ് തുക പൂർണ്ണമായി അടക്കാതിരുന്നാൽ അത്തരം നിക്ഷേപകർക്ക് കൂടുതൽ പലിശ അടക്കേണ്ടി വരും.
2. ഡെബ്റ്റ് സൈക്കിൾ: നിക്ഷേപങ്ങളിൽ വീഴ്ച സംഭവിച്ചാൽ വലിയ കടബാധ്യതയുണ്ടാവാൻ സാധ്യതയുണ്ട്. അതായത്, ഒരു നിക്ഷേപകൻ 100 രൂപ മൂല്യമുള്ള സ്റ്റോക്കുകൾ ക്രെഡിറ്റിൽ വാങ്ങിയെന്ന് കരുതുക. എന്നാൽ വിപണിയിൽ അവയുടെ മൂല്യം 60 രൂപയായി കുറഞ്ഞാൽ അവർക്ക് നിക്ഷേപത്തിൽ നഷ്ടം സംഭവിക്കുക മാത്രമല്ല, യഥാർത്ഥ തുകയും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യതയും ഉണ്ടാവുന്നു.
3. ക്രെഡിറ്റ് സ്‌കോർ: ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ് സ്കോർ സുപ്രധാനമാണ്. വായ്പ എടുത്ത് തിരിച്ചടവുകൾ കൃത്യമായി നടന്നില്ലെങ്കിൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ ഭാവിയിൽ വായ്പയെടുക്കുമ്പോൾ യാതൊരു ഇളവും ലഭിക്കില്ല, ഉയർന്ന പലിശയും അടക്കേണ്ടി വരും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications