മലയാളികളുടെ പ്രവാസ രുചികൾക്ക് മാറ്റം വരുന്ന കാലമാണ്. മിഡിൽഈസ്റ്റ് രാജ്യങ്ങളോടുള്ള താൽപര്യത്തിൽ നിന്ന് മാറി, യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം കൂടുതൽ. ജോലി തേടി വിദേശത്ത് പോയിരുന്ന ശീലം മാറ്റി പഠനത്തിനായി ചെറിയ പ്രായത്തിൽ തന്നെ യൂറോപ്യൻ രാജ്യങ്ങളിലേക്ക് മാറുന്ന രീതിയാണ് ഇന്നുള്ളത്. വിദേശ രാജ്യങ്ങളിലെ ജീവിത സാഹചര്യങ്ങളും മികച്ച തൊഴിലവസരങ്ങളുമാണ് യുവത്വത്തെ ആകർഷിക്കുന്നത്. ഇതിൽ തന്നെ കാനഡ നിരവധി മലയാളികൾക്കുള്ള സ്ഥലമായി മാറിയിട്ടുണ്ട്.
കുടിയേറാൻ ആഗ്രഹിക്കുന്നവർക്കിടയിൽ കാനഡ ഇഷ്ട രാജ്യം തന്നെയാണ്. ഇവിടെയുള്ള നിരവധി തൊഴിലവസരങ്ങൾ വിദേശപൗരന്മാരെ സ്വാഗതം ചെയ്യുന്നവയാണ്. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലെ തൊഴിലുകളും വിദേശ പൗരന്മാർക്ക് അപേക്ഷിക്കാൻ സാധിക്കും. ഇത്തരത്തിൽ ഈയിടെ കനേഡിയൻ സർക്കാർ പുതിയ തൊഴിലവസരം പരസ്യം ചെയ്തിട്ടുണ്ട്. ലക്ഷങ്ങൾ മാസ ശമ്പളം ലഭിക്കുന്ന കനേഡിയൻ സർക്കാർ ജോലിക്ക് ഇന്ത്യക്കാർക്കും അപേക്ഷിക്കാൻ സാധിക്കും. ഈ തൊഴിലവസരം വിശദമായൊന്ന് പരിചയപ്പെടാം.

ജോലി- അടിസ്ഥാന വിവരങ്ങൾ
കാനേഡിയൻ ഗവൺമെന്റിന്റെ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് (ഐആർസിസി) വകുപ്പിന്റെ വിദേശ സേവന വിഭാഗമാണ് പുതിയ തൊഴിലവസരം പരസ്യം ചെയ്തിട്ടുള്ളത്. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ സാധിക്കും.
പ്രതിവർഷം 72,292 ഡോളർ (43,47,135 രൂപ) മുതൽ 91,472 ഡോളർ (55,00,486 രൂപ) വരെയാണ് ശമ്പള പരിധി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കാനേഡിയൻ സർക്കാർ വെബ്സൈറ്റിൽ അപേക്ഷിക്കാം.
ജോലി ഉത്തരവാദിത്വം
ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് നിയമിക്കുന്ന ജോലിയായതിനാൽ എമിഗ്രേഷൻ മന്ത്രാലയവുമായി ബന്ധപ്പെട്ട ആപ്ലിക്കേഷൻ പ്രോസസ്സിംഗ്, റിസ്ക് അസസ്മെന്റ്, എന്‍ഗേജ്മെന്റ്, കുടിയേറ്റ- നയതന്ത്ര പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് ചെയ്യേണ്ടിവരുന്നത്.
റൊട്ടേഷൻ അടിസ്ഥാനത്തിലുള്ള ജോലി ആയതിനാൽ 2-4 വർഷത്തിൽ ഇമിഗ്രേഷൻ വകുപ്പ് നിശ്ചയിക്കുന്നതിന് അനുസരിച്ചുള്ള ജോലികളിലേക്ക് ജീവനക്കാർ മാറേണ്ടി വരും. അപേക്ഷകരുടെ കൂട്ടത്തിൽ നിന്ന് ഉദ്യോഗാർത്ഥികളെ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് നടത്തുന്ന അഭിമുഖം വഴിയാണ് ജോലിക്ക് തിരഞ്ഞെടുക്കുക.
യോഗ്യതകൾ
ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നിയമ നിർമാണത്തെക്കുറിച്ചും ആഗോളതലത്തിൽ കാനഡയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നത് സംബന്ധിച്ചും ആഴത്തിലുള്ള അറിവും നേതൃത്വപരമായ കഴിവുകളും ആവശ്യമാണ്. വിശകലന ചിന്ത, സ്വയം അവബോധം, സഹകരണവും സഹകരണവും, ക്രോസ്-കൾച്ചറൽ സെൻസിറ്റിവിറ്റി, വിശ്വാസ്യത, മൂല്യങ്ങളും നൈതികതയും, ഫലപ്രദമായ സംവേദനാത്മക ആശയവിനിമയം എന്നിവയും അപേക്ഷകർക്ക് ആവശ്യമാണ്.
ഭാഷ പ്രാവീണ്യം
കനേഡിയൻ ഇമിഗ്രേഷൻ വകുപ്പിലെ തൊഴിലവസരത്തിനായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഇംഗ്ലീഷിലും ഫ്രഞ്ചിലും പ്രാവീണ്യമുള്ളവരായിക്കണം. ജോലിക്ക് അപേക്ഷിക്കുന്ന ഒരാൾ ദ്വിഭാഷയല്ലെങ്കിൽ ആവശ്യക്കാർക്ക് ഭാഷാ പരിശീലനം നൽകും. ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വകുപ്പിന്റെ മാനദണ്ഡം അനുസരിച്ചുള്ള വിദേശ ഭാഷ പ്രാവീണ്യമാണ് വേണ്ടത്.
വിദേശത്ത് ജോലി ചെയ്തോ പഠിച്ചോ പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. സന്നദ്ധ സേവനം, ജോലി സംബന്ധമായ വിശദ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിലെ പ്രാവീണ്യം. പ്രൊഫഷണൽ രീതിയിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാനും ഡാറ്റ അനാലിസിസിനുമുള്ള കഴിവ് എന്നിവ അപേക്ഷകർക്ക് ആവശ്യമാണ്.
ശമ്പളം
പ്രതിവർഷം 43,47,135 രൂപ മുതൽ 55,00,486 രൂപ ശമ്പളത്തിനാണ് കാനേഡി സർക്കാർ ജീവനക്കാരെ നിയമിക്കുന്നത്. മാസത്തിൽ ജീവനക്കാർക്ക് 3,62 ലക്ഷം രൂപ മുതൽ 4.58 ലക്ഷം രൂപ വരെ ശമ്പളം ഈ ജോലിയിൽ നിന്ന് നേടൻ സാധിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കനേഡിയൻ സർക്കാറിന്റെ ഔദ്യേഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
More From GoodReturns

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു



Click it and Unblock the Notifications