ഇന്ത്യൻ കുടിയേറ്റകാരുടെ ഇഷ്ട ഇടമായി മാറികൊണ്ടിരിക്കുന്ന കാനഡയിൽ നിരവധിയായ തൊഴിലവസരങ്ങളുണ്ട്. എങ്കിലും ഉയർന്ന ശമ്പളമുള്ള ജോലി കണ്ടെത്തുന്നത് കാനഡയിൽ എളുപ്പമുള്ള കാര്യമാല്ല. കാനഡയിൽ മികച്ച തൊഴിലവസരം തേടുന്നവർക്ക് പരിഗണിക്കാവുന്നൊരു ഇടമാണ് ടൊറന്റോയിലെ പൊതുഗതാഗത സംവിധാനമായ ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ. ടിടിസിക്ക് കീഴിൽ വിവിധ ഒഴിവുകളിലേക്ക് ആളെ തിരയുന്നുണ്ട്.
1921 പൊതുഗതാഗത രംഗത്തുള്ള ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ വടക്കേ അമേരിക്കയിലെ മൂന്നാമത്തെ വലിയ ട്രാൻസിറ്റ് സംവിധാനമാണ്. ഓരോ പ്രവൃത്തിദിവസവും 1.7 ദശലക്ഷം യാത്രകളാണ് ടൊറന്റോ ട്രാൻസിറ്റ് കമ്മീഷൻ വഴി നടക്കുന്നത്. ബസുകളും സബ്‌വേകളും മുതൽ സ്ട്രീറ്റ്കാറുകൾ വരെ ടൊറന്റോ ട്രാൻസിറ്റ് കമ്മീഷന് കീഴിലാണ് പ്രവർത്തിക്കുന്നത്. 2022-ൽ കാനഡയിലെ ഏറ്റവും മികച്ച തൊഴിൽദാതാക്കളായി ഫോർബ്സ് തിരഞ്ഞെടുത്തതും ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനെയാണ്. ഒഴിവുകളും വിശദാംശങ്ങളും അപേക്ഷിക്കേണ്ട രീതിയും നോക്കാം.

ജനറൽ മെയിന്റനൻസ് കാർപെന്റർ
ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനിൽ ജനറൽ മെയിന്റനൻസ് കാർപെന്റർമാരെ നിയമിക്കുന്നുണ്ട്. കോൺക്രീറ്റ് ഫോമുകൾ, ഷോറിംഗ്, ഹോർഡിംഗ്, ബിൽഡിംഗ് ഫ്രെയിംവർക്ക് എന്നി ജോലികളും ഇവയുടെ നവീകണവും പരിപാലവുമാണ് ജോലി ഉത്തരവാദിത്വം. ആഴ്ചയിൽ 40 മണിക്കൂറാണ് ജോലി സമയം. രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടി വരും. ആഴ്ചയിൽ വെള്ളി, ശനി ദിവസങ്ങളിൽ അവധിയായിരിക്കും. മണിക്കൂറിൽ 42.35 കനേഡിയൻ ഡോളറാണ് ശമ്പളം. 2565.98 രൂപ വരുമിത്.
ജോലിക്ക് അപേക്ഷിക്കാൻ ജനറൽ കാർപെന്റർ അല്ലെങ്കിൽ ജനറൽ കാർപെന്റർ റെഡ് സീൽ എന്ന നിലയിലുള്ള യോഗ്യത സർട്ടിഫിക്കറ്റും "ജി" ഡ്രൈവിംഗ് ലൈസൻസും വേണം. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ജനറൽ ബോഡി റിപ്പയർ പേഴ്സൺ/പെയിന്റർ
ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനിലെ വാഹനങ്ങളുടെ ബോഡി വർക്ക് ചെയ്യുന്നതിനും പൊതുവായ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനുമായി ജനറൽ ബോഡി റിപ്പയർ പേഴ്സൺ/പെയിന്റർ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തേടുന്നുണ്ട്. ജോലിയിൽ വൈദഗ്ധ്യമുള്ളവരായിരിക്കണം അപേക്ഷകർ. ഓട്ടോ ബോഡി റിപ്പയറിംഗ് സർട്ടിഫിക്കറ്റും "ജി" ക്ലാസ് ഡ്രൈവിംഗ് ലൈസൻസും ആവശ്യമാണ്. മണിക്കൂറിന് 42.35 കനേഡിയൻ ഡോളർ എന്ന നിരക്കിലാണ് ശമ്പളം ലഭിക്കുക. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ഫോർപേഴ്സൺ - റെയിൽ വെഹിക്കിൾ
അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ചുമതലയാണ് ഫോർപേഴ്സണുള്ളത്. പരിശീലന സെഷനുകളുടെയും ഗുണനിലവാര ഓഡിറ്റുകളുടെയും ഉത്തരവാദിത്വം, തൊഴിൽ സുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകൽ, ടൈംകീപ്പിംഗ്, റിപ്പോർട്ട്, റെക്കോർഡുകൾ സൂക്ഷിക്കൽ തുടങ്ങിയ അഡ്മിനിസ്ട്രേറ്റീവ് ജോലികളും ഫോർപേഴ്സണ് കീഴിൽവരും.
പോസ്റ്റ്-സെക്കൻഡറി കോളേജ് ഡിപ്ലോമയോ യൂണിവേഴ്സിറ്റി ബിരുദമോ ജോലിക്ക് ആവശ്യമാണ്. 91,644.80 കനേഡിയൻ ഡോളറിനും 1,14,566.40 കനേഡിയൻ ഡോളറിനും ഇടയിലാണ് ശമ്പളം. രൂപയിലേക്ക് മാറ്റുമ്പോൾ 55.52 ലക്ഷം രൂപയ്ക്കും 69.41 ലക്ഷത്തിനും ഇടയിലാണ് ശമ്പളം. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
കാർഹൗസ് ഓപ്പറേഷൻസ് അസിസ്റ്റന്റ്
അഡ്മിനിസ്ട്രേറ്റീവ് ജോലികളും വിവിധ ജോലികളിൽ പിന്തുണയുമാണ് കാർഹൗസ് ഓപ്പറേഷൻസ് അസിസ്റ്റന്റിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മറ്റ് ജീവനക്കാർക്കുള്ള പേറോൾ പ്രോസസ്സ് ചെയ്യുക, ജനറൽ ഓഫീസ് ഡ്യൂട്ടികൾ എന്നിവ ചെയ്യേണ്ടതായി വരും. ഓഫീസ് ചുറ്റുപാടിലായതിനാൽ സ്‌പ്രെഡ്‌ഷീറ്റുകളും വേഡ് പ്രോസസ്സിംഗും പോലുള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകളിലും വൈദഗ്ധ്യം വേണം.
പോസ്റ്റ്-സെക്കൻഡറി വിദ്യാഭ്യാസമുള്ളത് അധിക യോഗ്യതയായി കണക്കാക്കും. ആഴ്ചയിൽ 35 മണിക്കൂർ ജോലി ചെയ്യണം. 56,638.40 - 70,834.40 കനേഡിയൻ ഡോളറിന് ഇടയിലാണ് ശമ്പളം. അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
