ഇന്ത്യൻ വിദ്യാർഥികളുടെയും ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെയും അടുത്ത തൊഴിലിടമായി കാണുന്നത് കാനഡയാണ്. മികച്ച ശമ്പളത്തിൽ എണ്ണം പറഞ്ഞ തൊഴിലവസരങ്ങൾ തന്നെയാണ് കാനഡയിലേക്ക് തൊഴിലന്വേഷകരെ എത്തിക്കുന്ന ഘടകം. അതേസമയം, കാനഡയിൽ ഒരു ജോലി ലഭിക്കാൻ ഏതാണ് എളുപ്പ മാർഗമെന്ന് പലർക്കും ധാരണയുണ്ടാകില്ല. കാനഡയിലൊരു ജോലി ആഗ്രഹിക്കുന്നവരാണെങ്കിൽ തൊഴിലന്വേഷണത്തിന് കാനഡ സർക്കാറിന്റെ തൊഴിൽ ബാങ്ക് വെബ്സൈറ്റ് ആണ് ഏറ്റവും സൗകര്യപ്രദമായ വഴി.
ജോലി കണ്ടെത്താനും കരിയർ ആസൂത്രണം ചെയ്യാനും ഈ ജോബ് ബാങ്ക് സഹായിക്കും. എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് വിവിധ പ്രാദേശിക പ്രവിശ്യകളുമായി സഹകരിച്ചാണ് കാനഡ എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് കമ്മീഷനു വേണ്ടി ജോബ് ബാങ്ക് സേവനങ്ങൾ നൽകുന്നത്. ജോബ് ബാങ്കിലെ തൊഴിലുകളിലേക്ക് അപേക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
ഇന്ത്യക്കാർ ശ്രദ്ധിക്കുക
കാനഡയ്ക്ക് പുറത്തുള്ള, വിദേശ അപേക്ഷകർ ജോബ് ബാങ്ക് വഴി തൊഴിലിനായി തിരയുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധിയായ കാര്യങ്ങളുണ്ട്. കാനഡയിൽ ജോലി ചെയ്യാനുള്ള നിയമപരമായ ലൈസൻസ് ഇല്ലെങ്കിൽ വിദേശത്തുള്ളവർക്ക് എല്ലാ ജോലിക്കും അപേക്ഷിക്കാൻ കഴിയില്ല. സാധുവായ വിസയോ വർക്ക് പെർമിറ്റോ ഇല്ലെങ്കിൽ മിക്ക കനേഡിയൻ കമ്പനികളും തൊഴിലവസരങ്ങൾ നൽകുന്നില്ല. അതോടൊപ്പം കാനഡയ്ക്ക് പുറത്തുള്ളവരെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളിൽ നിന്നുള്ള അവസരങ്ങൾ കണ്ടെത്താം ജോബ് ബാങ്ക് ഉപയോഗിക്കാം.

കാനഡയ്ക്ക് പുറത്തുള്ള വിദേശ ഉദ്യോഗാർഥികളെ തേടുന്ന കമ്പനികളിൽ അപേക്ഷിക്കുന്നതിന് തടസമില്ല. കാനഡയിലേക്ക് എത്താൻ ആഗ്രഹിക്കുന്നൊരാൾക്ക് ആദ്യം ചെയ്യേണ്ടത് ഇമിഗ്രേഷൻ പ്രോഗ്രാമിനോ തൊഴിൽ വിസയ്‌ക്കോ അപേക്ഷിക്കുക എന്നതാണ്. അതിനായി ആദ്യം ഇമിഗ്രേഷൻ, റഫ്യൂജി, പൗരത്വ കാനഡ (ഐആർസിസി) എന്നിവയുമായി ബന്ധപ്പെടണം. ഈ പ്രക്രിയ ആരംഭിച്ചവരാണെങ്കിൽ വിദേശ ഉദ്യോഗാർത്ഥികളെ അന്വേഷിക്കുന്ന അവസരങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ജോലി കണ്ടെത്തുന്നതിന് 3 ഘട്ടങ്ങൾ
കാനഡയിൽ ജോലി കണ്ടെത്തുന്നതിന് 3 ഘട്ടങ്ങളുണ്ട്. അപേക്ഷകന് യോഗ്യതയുണ്ടോ എന്ന് അറിയുകയാണ് ആദ്യം. അവ അംഗീകാരമുള്ളവയണോ എന്ന് കണ്ടത്തണം. ശേഷം ജോലി തിരയുകയും അപേക്ഷിക്കുകയും ചെയ്യാം.
യോഗ്യത സ്ഥിരീകരിക്കുക
കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ലഭ്യമായ നിരവധി ഇമിഗ്രേഷൻ പദ്ധതികളെ കുറിച്ച് ആദ്യം അറിയണം. ഓരോ ഇമിഗ്രേഷൻ പദ്ധതിക്കുള്ള അപേക്ഷയും യോഗ്യതാ മാനദണ്ഡങ്ങളും വ്യത്യാസപ്പെടും. തൊഴിലിൽ വിപുലമായ തൊഴിൽ പരിചയമോ പരിശീലനമോ ഉള്ളവർക്ക് എക്സ്പ്രസ് എൻട്രി വഴി അപേക്ഷിക്കാം. എക്‌സ്‌പ്രസ് എൻട്രി വഴി ഉയർന്ന വൈദഗ്ധ്യമുള്ള ജീവനക്കാർക്ക് നിരവധി ഇമിഗ്രേഷൻ പ്രോഗ്രാമുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാൻ പ്രാപ്‌തമാക്കും. ഇത് സമയം ലാഭിക്കാൻ സഹായിക്കും.
കാനഡയിലേക്ക് സ്ഥിരമായി കുടിയേറ്റത്തിന് യോഗ്യതയില്ലെങ്കിൽ താൽക്കാലികമായി ജോലി ചെയ്യാനുള്ള അവസരമുണ്ട്. ഇത്തരക്കാർക്കും സാധാരണയായി ഒരു വർക്ക് പെർമിറ്റ് ആവശ്യമാണ്. കാനഡയിൽ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് ഒരു വർക്ക് പെർമിറ്റിന് യോഗ്യനാണോ എന്ന് നിർണയിക്കണം.
യോഗ്യതകൾക്കുള്ള അംഗീകാരം പരിശോധിക്കുക
കാനഡയിൽ ജോലികൾ തിരയാൻ തുടങ്ങുന്നതിന് മുൻപ് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ജോലിക്ക് പ്രൊഫഷണൽ ലൈസൻസോ സർട്ടിഫിക്കേഷനോ ആവശ്യമുണ്ടോ എന്ന് കണ്ടെത്തണം. ഇക്കാര്യം അറിയാൻ ഫോറിൻ ക്രെഡൻഷ്യൽ റെക്കഗ്നിഷൻ ടൂൾ ഉപയോഗിക്കാം. മറ്റൊരു രാജ്യത്ത് നിന്ന് നേടിയ ബിരുദം കാനഡയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാം.
ജോലിക്ക് അപേക്ഷിക്കാം
കാനഡയിലേക്ക് കുടിയേറുന്നതിനോ വർക്ക് പെർമിറ്റ് നേടുന്നതിനോ ഉള്ള പ്രക്രിയ ആരംഭിക്കുമ്പോൾ അന്താരാഷ്ട്ര ഉദ്യോഗാർത്ഥികളെ ആവശ്യമുള്ള ജോലികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. കൃത്യമായ ജോബ് ഓഫർ, വിവിധ ഇമിഗ്രേഷൻ പ്രോഗ്രാമുകൾക്കുള്ള യോഗ്യത വർധിപ്പിക്കുകയും കാനഡയിൽ സ്ഥിര താമസം നേടുന്നതിന് ഉപകരിക്കുകയും ചെയ്യും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications