പുതിയ തലമുറയിൽ കുടിയേറ്റ രീതി മാറിയതോടെ യൂറോപ്പോ കാനഡയോ ആണ് ഇന്നത്തെ കാലത്ത് പലരുടെയും മനസിൽ. പഠനത്തിനായും പഠന ശേഷം ജോലിക്കായും പലരും ഇന്ന് യൂറോപ്യൻ രാജ്യങ്ങളെയോ വടക്കനമേരിക്കൻ രാജ്യമായ കാനഡയെയോ ആണ് തിരഞ്ഞെടുക്കുന്നത്. ശക്തമായ ഇന്ത്യൻ സമൂഹത്തിന്റെ പിന്തുണയും മികച്ച അടിസ്ഥാന സൗകര്യങ്ങളുമാണ് കാനഡയെ ഇന്ത്യക്കാരുടെ ഇഷ്ട ഇടമാക്കി മാറ്റുന്നത്. പഠനത്തിനൊപ്പം സമ്പാദിക്കാനും പഠന ശേഷം മികച്ച ശമ്പളത്തിൽ ജോലി ലഭിക്കാനുമുള്ള സാധ്യതകളും കാനഡയിലുണ്ട്.
ഇതിനാൽ ഇവിടത്തെ തൊഴിലവസരങ്ങൾ വിദേശ ജോലി ആഗ്രഹിക്കുന്നവർ കാത്തിരിക്കുന്നുണ്ട്. കാനഡയിൽ തൊഴിലവസരം തേടുന്നവരാണെങ്കിൽ ഓന്ററിയോ നഗരത്തിൽ നിരവധി തൊഴിലവസരങ്ങളുണ്ട്. ഓന്ററിയോയിലെ പൊതുഗതാഗത സംവിധാനമായ ടോറാന്റെ ട്രാൻസ്പോർട്ട് കമ്മീഷനിലാണ് ജോലി ഒഴിവുകള്‍.

ട്രാന്‍സിസ്റ്റ് സ്‌പെഷ്യല്‍ കോണ്‍സറ്റബിള്‍
കസ്റ്റമർ സർവീസ്, ഹെൽത്ത് കെയർ, സോഷ്യൽ സർവീസ് എന്നിവയിൽ പ്രവൃത്തി പരിചയമുള്ള പ്ലസ്ടു പൂർത്തിയാക്കിയവർക്ക് ട്രാന്‍സിസ്റ്റ് സ്‌പെഷ്യല്‍ കോണ്‍സറ്റബിള്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. നിയമപാലനം, സുരക്ഷാ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച സമഗ്രമായ അറിവ്, മൈക്രോസോഫ്‌റ്റ് വേഡ്, എക്‌സൽ, ഡാറ്റാബേസ് എന്നിവയിലെ പരിചയം അധിക യോഗ്യതയാണ്.
ഒന്റാറിയോ ക്ലാസ് ജി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മണിക്കൂറിന് 36.82 മുതൽ 46.02 ഡോളർ ശമ്പളം ലഭിക്കും. 2,226 രൂപ മുതൽ 2844 രൂപയാണിത്. രണ്ട് ആഴ്ചയിൽ 80 മണിക്കൂറാണ് ജോലി ചെയ്യേണ്ടത്. ഓഗസ്റ്റ് 18 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ജനറൽ ബോഡി റിപ്പയർപേഴ്സൺ
അറ്റകുറ്റപ്പണികൾ, മോഡിഫിക്കേഷൻ, പെയിന്റിംഗ് എന്നിവയുൾപ്പെടെ വാഹന ബോഡിവർക്ക് ജോലികളിൽ പരിചയമുള്ളവരാണ് അപേക്ഷിക്കേണ്ടത്. ഓട്ടോ ബോഡി, കൊളിഷൻ ഡാമേജ് റിപ്പയർ സർട്ടിഫിക്കറ്റ് ഉള്ളവരും പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സാധുവായ ക്ലാസ് ജി ഡ്രൈവിംഗ് ലൈസൻസും അപേക്ഷകന് ഉണ്ടാകണം. മണിക്കൂറിന് 42.35 ഡോളറാണ് ശമ്പളം. അതോടൊപ്പം മണിക്കൂറിന് 1.25 ഡോളർ നിരക്കിൽ സ്കിൽഡ് ട്രേഡ് പ്രീമിയവും ലഭിക്കും.
അപേക്ഷിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
ബ്രിക്ക്ലേയർ
കൽപണിക്കാരന്റെ ജോലി ഒഴിവാണ് അടുത്തത്. ഇഷ്ടിക, കല്ല്, കോൺക്രീറ്റ് എന്നിവ ജോലികളിലെ താൽപര്യവും ചുമർ, ചിമ്മിണി, അടിത്തറ നിർമാണങ്ങളിലെ വൈദഗ്ധ്യവുമുള്ളവർക്ക് അപേക്ഷിക്കാം. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയും സാധുവായ ബ്രിക്ക് ആൻഡ് സ്റ്റോൺ മേസൺ യോഗ്യതാ സർട്ടിഫിക്കറ്റും അപേക്ഷകന് വേണം. മണിക്കൂറിന് 42.35 ഡോളറാണ് ശമ്പളം. അതോടൊപ്പം മണിക്കൂറിന് 1.25 ഡോളർ നിരക്കിൽ സ്കിൽഡ് ട്രേഡ് പ്രീമിയവും ലഭിക്കും. വിശദാശംങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
സ്റ്റാറ്റിസ്റ്റിക്കൽ അനലിസ്റ്റ്
ടിടിസിയിൽ ഇലക്ട്രിക്കൽ ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിലാണ് സ്റ്റാറ്റിസ്റ്റിക്കൽ അനലിസ്റ്റിന്റെ ഒഴിവ്. സ്റ്റാറ്റിസ്റ്റിക്കൽ അനലിസ്റ്റ് ജോലി പരിചയവും ബിരുദവുമാണ് യോഗ്യത. ക്രിസ്റ്റൽ റിപ്പോർട്ട് റൈറ്റർ, മിനിറ്റാബ്, മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് തുടങ്ങിയ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചുള്ള പരിചയവും അപേക്ഷകന് വേണം. വർഷത്തിൽ 63,299.60 ഡോളർ മുതൽ 79,060.80 ഡോളർ ആണ് ശമ്പളം. വിശദാശംങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
ഗാരേജ് ഫോർപേഴ്സൺ
ഡിപ്ലോമയോ സർവകലാശല ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ആവശ്യമുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയമാണ്. വാർഷിക ശമ്പളം 89,856 ഡോളർ മുതൽ 1,12,320 വരെയാണ്. വിശദാശംങ്ങൾക്കും അപേക്ഷിക്കാനും ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications