210 രൂപയുടെ ഈ ഓഹരി 1 മാസം കൊണ്ട് 250 രൂപ തൊടുമെന്ന് വിദഗ്ധര്‍; ജുന്‍ജുന്‍വാലയ്ക്കും നിക്ഷേപം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞ നിക്ഷേപകരില്‍ ഒരാളാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാരന്‍ ബഫെറ്റ്. ജുന്‍ജുന്‍വാലയുടെ സ്‌റ്റോക്ക് ശേഖരം റീടെയില്‍ നിക്ഷേപകര്‍ സാകൂതം നിരീക്ഷിക്കാറുണ്ട്. സെപ്തംബര്‍ പാദം മൂന്നു പുതിയ സ്‌റ്റോക്കുകളാണ് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ പുതുതായി ചേര്‍ത്തത്. ഇതിലൊന്നാണ് കാനറ ബാങ്ക്. നടപ്പു വര്‍ഷം മള്‍ട്ടിബാഗര്‍ തൊപ്പിയണിഞ്ഞ സ്റ്റോക്കുകളുടെ പട്ടികയില്‍ കാനറ ബാങ്കും പേരുചേര്‍ക്കുന്നുണ്ട്.

 

ജുൻജുൻവാല പോർട്ട്ഫോളിയോ

മള്‍ട്ടിബാഗര്‍ ഓഹരിയെന്തെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ. നിക്ഷേപ തുകയുടെ പതിന്മടങ്ങ് ലാഭം ഓഹരിയുടമകള്‍ക്ക് സമര്‍പ്പിക്കുന്ന സ്റ്റോക്കുകളാണ് മള്‍ട്ടിബാഗര്‍മാര്‍. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 120 ശതമാനത്തിലേറെയാണ് കാനറ ബാങ്കിന്റെ ഉയര്‍ച്ച. കഴിഞ്ഞവര്‍ഷം നവംബറില്‍ 93 രൂപയുണ്ടായിരുന്ന കാനറ ബാങ്കിന്റെ ഓഹരി വില ഇപ്പോള്‍ 210 രൂപയില്‍ ചുറ്റിത്തിരിയുകയാണ്.

പോസിറ്റീവ് വികാരം

മികച്ച ലാഭത്തിന് കാനറ ബാങ്ക് ഓഹരികള്‍ വാങ്ങാമോ? ജുന്‍ജുന്‍വാല ഈ സ്‌റ്റോക്ക് വാങ്ങിയെന്ന് അറിഞ്ഞത് മുതല്‍ നിക്ഷേപകര്‍ ഈ ചോദ്യം ഉയര്‍ത്തുന്നു. മുന്നോട്ടുള്ള നാളുകളില്‍ കാനറ ബാങ്ക് ഉയരുമെന്നുതന്നെയാണ് വിപണി വിദഗ്ധരുടെ കാഴ്ച്ചപ്പാട്. ടെക്‌നിക്കല്‍ ചാര്‍ട്ടില്‍ സ്റ്റോക്ക് പോസിറ്റീവ് വികാരമാണ് പങ്കുവെയ്ക്കുന്നത്. അടുത്ത ഒരു മാസം കൊണ്ട് കാനറ ബാങ്കിന്റെ ഓഹരി വില 250 രൂപ വരെയെത്താമെന്ന് പ്രവചനങ്ങള്‍ പറയുന്നു.

Also Read: വിപണിയിലെ ഇടിവൊന്നും വിഷയമല്ല; ഈ ഫാർമ സ്റ്റോക്കിൽ 45% നേട്ടമെന്ന് മോത്തിലാൽ ഒസ്വാൾ

വാങ്ങാം

205 രൂപയില്‍ കാനറ ബാങ്കിന് ശക്തമായ പിന്തുണ ഒരുങ്ങുന്നുണ്ട്. വിപണി തിരുത്തലിലൂടെ കടന്നുപോകവെ ഈ ബാങ്കിങ് സ്‌റ്റോക്ക് വാങ്ങാന്‍ നിക്ഷേപകര്‍ക്ക് അനുയോജ്യമായ സമയം ഇതാണെന്ന് പല ബ്രോക്കറേജുകളും അഭിപ്രായപ്പെടുന്നു. ചോയിസ് ബ്രോക്കിങ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയയും കാനറ ബാങ്ക് സ്‌റ്റോക്കില്‍ നിക്ഷേപകര്‍ക്ക് നിര്‍ദേശവുമായി രംഗത്തുവരുന്നുണ്ട്. ഓരോ വീഴ്ചയിലും ഓഹരികള്‍ വാങ്ങുന്ന 'ബൈ ഓണ്‍ ഡിപ്പ്‌സ്' സ്ട്രാറ്റജി ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കില്‍ അവലംബിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്.

ലക്ഷ്യവില

'കാനറ ബാങ്ക് ഓഹരികളില്‍ തിരുത്തല്‍ നടന്നിട്ടുണ്ട്. അതുകൊണ്ട് പോസിഷണല്‍ നിക്ഷേപകര്‍ക്ക് സ്‌റ്റോക്കിന്റെ ഓരോ വീഴ്ചയിലും ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയില്‍ കാനറ ബാങ്ക് വാങ്ങുന്നതില്‍ തെറ്റില്ല. ഹ്രസ്വകാലം കൊണ്ട് 235 രൂപ വരെയെത്താന്‍ സ്‌റ്റോക്കിന് കഴിഞ്ഞേക്കും. 250 രൂപ ലക്ഷ്യവില വെച്ച് ഒരു മാസത്തേക്കും ഓഹരികള്‍ ഹോള്‍ഡ് ചെയ്യാവുന്നതാണ്. ഇതേസമയം, 205 രൂപ സ്റ്റോപ്പ് ലോസും കരുതാം', സുമീത് ബഗാഡിയ അറിയിക്കുന്നു.

സെപ്തംബർ പാദം

ആഭ്യന്തര ബ്രോക്കറേജായ എംകെയ് ഗ്ലോബലിലെ റിസര്‍ച്ച് അനലിസ്റ്റ് ആനന്ദ് ദാമ കാനറ ബാങ്കിന്റെ ഫണ്ടമെന്റലുകള്‍ വിലയിരുത്തുന്നുണ്ട്. സെപ്തംബര്‍ പാദം 6 ശതമാനമെന്ന മിതമായ വായ്പാ വര്‍ധനവാണ് കാനറ ബാങ്ക് കുറിച്ചത്. അറ്റ പലിശ മാര്‍ജിനും ഗൗരവമായ ഉയര്‍ച്ച കാഴ്ച്ചവെച്ചില്ല. എന്നിട്ടും കരുതിയതിലും ഉയര്‍ന്ന നികുതിക്ക് ശേഷമുള്ള ലാഭം കണ്ടെത്താന്‍ കാനറ ബാങ്കിന് സാധിച്ചു. 8.8 ബില്യണ്‍ രൂപ പ്രതീക്ഷിച്ചയിടത്ത് 13.3 ബില്യണ്‍ രൂപ ബാങ്ക് നികുതിക്ക് ശേഷം ലാഭം രേഖപ്പെടുത്തി.

Also Read: 500% കുതിപ്പ്, എങ്കിലും ഈ സ്‌റ്റോക്ക് വിറ്റൊഴിയരുതെന്ന് മോത്തിലാല്‍ ഒസ്വാള്‍

ദീർഘകാല നിക്ഷേപകർക്കും അനുയോജ്യം

ട്രഷറി വരുമാനം കൂടിയതും പ്രോവിഷണുകള്‍ നിയന്ത്രിച്ചു നിര്‍ത്തിയതും ഡിഎച്ച്എഫ്എല്ലില്‍ നിന്നുള്ള ക്യാഷ് റിക്കവറിയുമാണ് ഇവിടെ തുണയായത്. നടപ്പു സാമ്പത്തിക വര്‍ഷം 7 മുതല്‍ 8 ശതമാനം വരെ വായ്പാ വളര്‍ച്ചയും 1.7 മുതല്‍ 1.8 ശതമാനം വരെയെന്ന കുറഞ്ഞ സ്ലിപ്പേജും ബാങ്ക് ലക്ഷ്യമിടുന്നുണ്ട്. നിഷ്‌ക്രിയാസ്തികള്‍ നാഷണല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി (എന്‍എആര്‍സിഎല്‍) ഗണത്തിലേക്ക് കൈമാറുകയും കൂടി ചെയ്താല്‍ കാനറ ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയാസ്തി കുറയും, ആനന്ദ് ദാമ പറയുന്നു. ദീര്‍ഘകാല നിക്ഷേപകര്‍ കാനറ ബാങ്ക് ഓഹരികള്‍ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം.

അറ്റാദായം

അറ്റാദായത്തില്‍ മൂന്നുമടങ്ങ് വര്‍ധനവ് കുറിച്ചുകൊണ്ടാണ് കാനറ ബാങ്ക് സെപ്തംബര്‍ പാദം പൂര്‍ത്തിയാക്കിയത്. ജൂലായ് - സെപ്തംബര്‍ കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 1,333 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞവര്‍ഷം ഇതേകാലത്ത് 444 കോടി രൂപയായിരുന്നു ഇത്. ഇതേസമയം, ലാഭക്ഷമത കണക്കാക്കുന്ന അറ്റ പലിശ മാര്‍ജിനില്‍ നേരിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. 2.82 ശതമാനത്തില്‍ നിന്നും 2.72 ശതമാനമായി അറ്റ പലിശ മാര്‍ജിന്‍ കുറയുകയാണുണ്ടായത്. ഇതോടെ അറ്റ പലിശ വരുമാനം 6,305 കോടിയില്‍ നിന്നും 6,273 കോടി രൂപയായി.

Also Read: പ്രമുഖ മ്യൂച്വല്‍ ഫണ്ടുകള്‍ പുതുതായി വാങ്ങിയ 8 സ്‌മോള്‍ കാപ്പ് ഓഹരികള്‍; നിങ്ങളുടെ പക്കലുണ്ടോ ഇവ?

വരുമാനം

ഇതേസമയം, കഴിഞ്ഞപാദം ബാങ്കിന്റെ മൊത്തം വരുമാനം 2.6 ശതമാനം വര്‍ധനവോടെ 21,331 കോടി രൂപയാണ്. പ്രവര്‍ത്തന ലാഭം 22 ശതമാനം കൂടി 5,604 രൂപയും ട്രഷറി വരുമാനം 95 ശതമാനം കൂടി 1,754 കോടി രൂപയുമായി. പലിശയിതര വരുമാനത്തിലും കാണാം 37.5 ശതമാനം വര്‍ധനവ് (4,268 കോടി രൂപ). സെപ്തംബര്‍ പാദത്തെ കണക്കുപ്രകാരം പൊതുമേഖലാ ബാങ്കായ കാനറ ബാങ്കില്‍ 1.60 ശതമാനം ഓഹരി പങ്കാളിത്തം രാകേഷ് ജുന്‍ജുന്‍വാലയ്ക്കുണ്ട് (2,90,97,400 ഓഹരികള്‍).

ഓഹരി വില

ചൊവാഴ്ച്ച 210 രൂപയിലാണ് കാനറ ബാങ്ക് ഓഹരികള്‍ വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 7.40 ശതമാനം തകര്‍ച്ചയും ഒരു മാസത്തിനിടെ 4.04 ശതമാനം ഉയര്‍ച്ചയും സ്റ്റോക്ക് കുറിക്കുന്നു. ആറു മാസം കൊണ്ട് 36.12 ശതമാനം നേട്ടം തിരിച്ചു സമര്‍പ്പിക്കാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 247.60 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 92.50 രൂപ വരെയുള്ള താഴ്ച്ചയ്ക്കും കാനറ ബാങ്ക് സാക്ഷിയാണ്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Read more about: stock market share market
English summary

Canara Bank Shares To Touch Rs 250 In 1 Month, Says Experts; Rakesh Jhunjhunwala Has This Stock

Canara Bank Shares To Touch Rs 250 In 1 Month, Says Experts; Rakesh Jhunjhunwala Has This Stock. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X