ഫെബ്രുവരിയില്‍ 50% ലാഭം; ബ്രേക്ക് ഔട്ടായ ഈ 6 സ്റ്റോക്കുകള്‍ ഇന്നു തന്നെ നോക്കാം

വിപണിയില്‍ 2021-ലെ ആദ്യ പത്തു മാസത്തോളം നീണ്ടുനിന്ന ഏകപക്ഷീയ കുതിപ്പിനു ശേഷം അവസാന പാദത്തില്‍ തിരുത്തല്‍ നേരിട്ടിരുന്നു. ഇതോടെ മിക്ക ഓഹരികളും വീണ്ടും ആകര്‍ഷകമായ നിലവാരങ്ങളിലേക്കെത്തി. അതിനാല്‍ പുതുവര്‍ഷത്തില്‍ സാമ്പത്തിക ഭദ്രതയുള്ളതും ഭാവിയില്‍ മികച്ച വളര്‍ച്ച സാധ്യതയുള്ള കമ്പിനകളെ നിക്ഷേപത്തിനായി പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ കാപ്പിറ്റല്‍വയ ഗ്ലോബല്‍ ചൂണ്ടിക്കാട്ടി. വിവിധ ടെക്‌നിക്കല്‍ സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ബ്രേക്ക് ഒട്ട് സംഭവിച്ചെന്ന് കണ്ടെത്തിയ 6 ഓഹരികളെയാണ് അടുത്ത രണ്ട് മാസക്കാലാവധിയില്‍ നിക്ഷേപത്തിനായി ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചിരിക്കുന്നത്.

1) ബിര്‍ളാസോഫ്റ്റ്

1) ബിര്‍ളാസോഫ്റ്റ്

രാജ്യത്തെ പ്രമുഖ ബിസിനസ് സംരംഭകരിലൊന്നായ സികെ ബിര്‍ള ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര ഐടി കമ്പനിയാണ് ബിര്‍ളസോഫ്റ്റ് ലിമിറ്റഡ്. വാഹനം, ബാങ്കിംഗ്, വ്യവസായം, ധനകാര്യ സേവന മേഖല, ഉന്നത സാങ്കേതിവിദ്യ, മീഡിയ എന്നീ വിഭാഗങ്ങളിലുള്ള കമ്പനികള്‍ക്ക് ഐടി സംബന്ധമായ സേവനം നല്‍കുന്നതിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഐടിയുമായി ബന്ധപ്പെട്ട പദ്ധതി നിര്‍വഹണത്തിനു വേണ്ട സാങ്കേതിക ഉപദേശവും മേല്‍നോട്ടവും പൂര്‍ത്തീകരണവും വികസന പ്രവര്‍ത്തനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ലക്ഷ്യവില 640

ലക്ഷ്യവില 640

നിലവില്‍ 541 രൂപ നിലവാരത്തിലാണ് ബിര്‍ളാസോഫ്റ്റിന്റെ (BSE: 532400, NSE : BSOFT) ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഓഹരികള്‍ 545 രൂപ നിലവാരം മറികടക്കുമ്പോള്‍ 640 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കാപ്പിറ്റല്‍വയ ഗ്ലോബല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിലൂടെ അടുത്ത 2 ആഴ്ചയ്ക്കുള്ളില്‍ 19 ശതമാനത്തോളം നേട്ടം ലഭിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 435 രൂപയായി ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഒരു വര്‍ഷക്കാലയളവിലെ ഉയര്‍ന്ന ഓഹരി വില അടുത്തിടെ രേഖപ്പെടുത്തിയ 549.35 രൂപയും കുറഞ്ഞ വില 185 രൂപയുമാണ്.

2) എന്‍ഐഐടി

2) എന്‍ഐഐടി

രാജ്യത്തെ പ്രമുഖ നൈപുണ്യ, വിഭവ ശേഷി വികസന പരിശീലന കേന്ദ്രമാണ് എന്‍ഐഐടി ലിമിറ്റഡ് (BSE: 500304, NSE : NIITLTD). ഐടി സാങ്കേതിക വിദ്യയും മാനേജ്മെന്റ് നവീന തന്ത്രങ്ങളുമൊക്കെ പിറക്കുന്നതിനും വളരെ മുന്‍പേ തന്നെ രൂപീകരിക്കപ്പെട്ട കമ്പനിയാണിത്. വെള്ളിയാഴ്ച രാവിലെ 465 രൂപ നിലവാരത്തിലാണ് എന്‍ഐഐടിയുടെ ഓഹരികളിലെ വ്യാപാരം പുരോഗമിക്കുന്നത്. ഓഹരികള്‍ 445- 450 രൂപ നിലവാരത്തില്‍ വരുമ്പോള്‍ 550 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് കാപ്പിറ്റല്‍വയ ഗ്ലോബലിന്റെ നിര്‍ദേശം. ഇതിലൂടെ അടുത്ത രണ്ട് മാസത്തിനകം 23 ശതമാനത്തോളം നേട്ടം ലഭിക്കാം. ഈ ട്രേഡിനുളള സ്റ്റോപ് ലോസ് 400 രൂപ നിലവാരത്തില്‍ ക്രമീകരിക്കണം എന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് ആഴ്ചകളിലായുള്ള സ്ഥിരതയാര്‍ജിക്കലിനു ശേഷം ബ്രേക്ക് ഔട്ട് സംഭവിച്ചതായാണ് അവര്‍ വ്യക്തമാക്കുന്നത്.

3) സിജി പവര്‍

3) സിജി പവര്‍

ഊര്‍ജ ഉത്പാദനം, വിതരണംം, പ്രസരണം തുടങ്ങിയ മേഖലകളിലെ വിവിധ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ബഹുരാഷ്ട്ര കമ്പനിയാണ് സിജി പവര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ് (BSE: 500093, NSE: CGPOWER). നേരത്തെ ക്രോംപ്റ്റണ്‍ ആന്‍ജ് ഗ്രീവ്‌സ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നിലവില്‍ 193 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 194 രൂപ നിലവാരത്തിന് മുകളില്‍ എത്തുമ്പോള്‍ 250 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിര്‍ദേശം. അടുത്ത 2 മാസത്തിനകം 29 ശതമാനം വരെ നേട്ടം ലഭിക്കാം. ഇതിനുള്ള സറ്റോപ് ലോസ് 160 രൂപയില്‍ ക്രമീകരിക്കണം.

4) വെങ്കീസ് ഇന്ത്യ

4) വെങ്കീസ് ഇന്ത്യ

ബ്രോയിലര്‍ കോഴികളും മുട്ടയും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുന്ന പ്രമുഖ കമ്പനിയാണ് വെങ്കീസ് ഇന്ത്യ ലിമിറ്റഡ് (BSE: 523261, NSE : VENKEYS). കൂടാതെ പോള്‍ട്രി വാക്‌സിനുകളും മൃഗസംരക്ഷണ ഉത്പന്നങ്ങളും കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള സംവിധാനവും വാണിജ്യാടിസ്ഥാനത്തില്‍ തയ്യാറാക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 2645 രൂപ നിലവാരത്തിലാണ് ഓഹരികളുടെ വ്യാപാരം ആരംഭിച്ചത്. ഇവിടെ നിന്നോ 2550 രൂപ നിലവാരമെത്തുകയാണെങ്കിലോ വാങ്ങാം. അടുത്ത 4 ആഴ്ചയ്ക്കകം 2945 ഭേദിച്ചേക്കാമെന്നാണ് കാപ്പിറ്റല്‍വയ ഗ്ലോബല്‍ സൂചിപ്പിച്ചത്. ഇതിനുള്ള സ്റ്റോപ് ലോസ് 2,475-ല്‍ ക്രമീകരിക്കണം.

5) വെല്‍സ്പണ്‍ ഇന്ത്യ

5) വെല്‍സ്പണ്‍ ഇന്ത്യ

ഏഷ്യയിലെ ഒന്നാമതും ലോകത്തെ നാലാമത്തെയും വലിയ ടെറി ടവല്‍ നിര്‍മാതാക്കളാണ് ഗുജറാത്തിലെ കച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍സ്പണ്‍ ഇന്ത്യ ലിമിറ്റഡ് (BSE: 514162, NSE: WELSPUNIND). ഇതിനോടൊപ്പം എബ്രോയിഡറി തുണിത്തരങ്ങളും ബെഡ് ഷീറ്റുകളും വിപണിയിലെത്തിക്കുന്നു. നിലവില്‍ 147.50 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. 144 രൂപ വരെയുള്ള നിലവാരത്തില്‍ നിന്നും 167 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 139 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

6) ബോംബെ ഡൈയിങ്

6) ബോംബെ ഡൈയിങ്

രാജ്യത്തെ പ്രശസ്തമായ വസ്ത്ര, കെമിക്കല്‍ നിര്‍മാതാക്കളാണ് ബോംബെ ഡൈയിങ് ആന്‍ഡ് മാനുഫാക്ചറിങ് കമ്പനി ലിമിറ്റഡ് (BSE: 500020, NSE: BOMDYEING). വിവിധ തരം തുണിത്തരങ്ങള്‍ക്കു പുറമെ പോളീസ്റ്റര്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും ബിസിനസ് സംരംഭങ്ങളുണ്ട്. വെള്ളിയാഴ്ച രാവിലെ 3 ശതമാനം ഉയര്‍ന്ന് 110.50 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്. ഇവിടെ നിന്നും 151 രൂപ ആദ്യ ലക്ഷ്യമാക്കി വാങ്ങാം. മാസങ്ങള്‍ക്കം ആ നിലവാരം ഭേദിച്ചാല്‍ 165 രൂപ വരെയും ഓഹരിയെത്താം. ഈ ട്രേഡിനുള്ള സ്‌റ്റോപ് ലോസ് 103-ന് താഴെയുള്ള നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ബ്രോക്കറേജ് സ്ഥാപമായ കാപ്പിറ്റല്‍വയ ഗ്ലോബല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ളതും പഠനാവശ്യത്തിനും മാത്രമായി നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X