രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവായ മാരുതി സുസുക്കി കഴിഞ്ഞ ദിവസമാണ് 2020-ൽ കാറിന്റെ വില വർദ്ധിപ്പിക്കുമെന്ന് പറഞ്ഞത്. മറ്റ് കാർ നിർമ്മാതാക്കളും ഒരു ആചാരമെന്നോണം ഇങ്ങനെ പുതിയ വർഷം തുടങ്ങുമ്പോൾ വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാറുണ്ട്. വ്യവസായ നിരീക്ഷകർ പറയുന്നത് ഇങ്ങനെ വർഷാവസാനം കാർ കമ്പനികൾ വില വർദ്ധനവിനെക്കുറിച്ച് പറയുന്നത് അവരുടെ ഒരു ബിസിനസ് തന്ത്രമാണെന്നാണ്. അതായത് വരും വർഷം വില കൂടുമെന്ന് കണ്ട് മിക്ക ഉപഭോക്താക്കളെയും വർഷാവസാനം കാർ വാങ്ങാൻ ഇത് പ്രേരിപ്പിക്കും. കൂടാതെ കാർ കമ്പനികൾക്ക് പുതിയ വർഷം ആരംഭിക്കുന്നതിന് മുമ്പായി നിലവിലെ സ്‌റ്റോക്ക് വിറ്റഴിക്കാനും കഴിയും.
മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെ വിലവർദ്ധനവ് വളരെ തുച്ഛമാണെന്നാണ് ഡീലർമാർ പറയുന്നത്. കൂടാതെ അടുത്ത വർഷം ബിഎസ് 6 മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാഹനങ്ങൾ പുറത്തിറക്കുകയാണെങ്കിൽ വില എങ്ങനെയായാലും വർദ്ധിക്കും. വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ വെച്ച് നോക്കുകയാണെങ്കിൽ വില വർദ്ധനവ് അനിവാര്യമാണെന്നും ഡീലർ കൂട്ടിച്ചേർത്തു.

അടുത്ത വർഷം ഏത് തീയതി മുതലാണ് വില വർദ്ധിക്കുകയെന്ന് മാരുതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ടാറ്റ മോട്ടോർസ് ലിമിറ്റഡ്, മഹീന്ദ്ര ലിമിറ്റഡ് തുടങ്ങിയ വാഹന നിർമ്മാതാക്കളും ഇത് പിന്തുടരാൻ സാധ്യതയുണ്ട്. വാഹന നിർമ്മാതാക്കൾ മാത്രമല്ല മിക്ക വ്യാപാരികളും ഇങ്ങനെ ഡിസംബർ മാസങ്ങളിൽ ഉപഭോക്താക്കൾക്ക് പല ഓഫറുകളും നൽകി അവരുടെ സ്‌റ്റോക്ക് ക്ലിയർ ചെയ്യാറുണ്ട്. അതിനാൽ തന്നെ മിക്ക ഉപഭോക്താക്കളും കരുതുന്നത് ഡിസംബർ മാസമാണ് ലാഭകരമായി സാധനങ്ങൾ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയമെന്നാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
