കൊവിഡ്-19 ഓട്ടോമൊബൈൽസ് പോലുള്ള നിരവധി വ്യവസായങ്ങളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയിൽ, മാർച്ച് 25 ന് കൊവിഡ്-19 ലോക്ക്ഡൌൺ നടപടികൾ ആരംഭിക്കുകയും എല്ലാ 'അനിവാര്യമല്ലാത്ത' സേവനങ്ങളും നിർത്തലാക്കുകയും ചെയ്തതോടെ ചില മേഖലകൾ കനത്ത നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്. വാഹന നിർമ്മാണ പ്ലാന്റുകൾ, ഡീലർഷിപ്പുകൾ, സർവ്വീസ് സെന്ററുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 2020 ഏപ്രിൽ മാസത്തിൽ ആഭ്യന്തര വാഹന വിൽപ്പനയിൽ പല കമ്പനികളും പൂജ്യമാണ് രേഖപ്പെടുത്തിയത്. ഇന്ത്യൻ വാഹന വിപണിയിലെ ആദ്യത്തെ സംഭവമാണിത്.
വിൽപ്പനയിൽ വൻ ഇടിവ്
മെയ് തുടക്കത്തിൽ ഇന്ത്യ ലോക്ക്ഡൌണിന്റെ നാലാം ഘട്ടത്തിലെത്തിയപ്പോൾ, പച്ച, ഓറഞ്ച് കൊവിഡ്-19 സോണുകളിലെ വാഹന വിൽപ്പന നിയന്ത്രിത പരിതസ്ഥിതിയിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. സാമൂഹിക അകലം, സാനിറ്റൈസേഷൻ, ഓൺലൈൻ വിൽപ്പന തുടങ്ങിയവ വാഹന വിപണിയുടെ ഭാഗമായി. ഇതിനെ തുടർന്ന്, 2020 മെയ് മാസത്തിൽ 36,697 നാല് ചക്ര വാഹനങ്ങളാണ് ഇന്ത്യയിൽ ആകെ വിറ്റത്. കഴിഞ്ഞ വർഷത്തേക്കാൾ (2,39,137 യൂണിറ്റ്) 84.65 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മാരുതി
മാരുതി സുസുക്കിയാണ് വിൽപ്പനയിൽ മുൻനിരയിൽ എത്തിയിരിക്കുന്നത്. വെറും 13,700 യൂണിറ്റുകളാണ് വിറ്റിട്ടുള്ളതെങ്കിലും മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം അഞ്ച് അക്ക വിൽപ്പന നേടിയ ഏക കമ്പനി മാരുതിയാണ്. 2019 മെയ് മാസത്തിൽ 1,21,018 യൂണിറ്റുകൾ വിറ്റ മാരുതി 88.68% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹ്യുണ്ടായ്, മഹീന്ദ്ര
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് 6,883 യൂണിറ്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒരു വർഷം മുമ്പ് 42,502 യൂണിറ്റുകളിൽ നിന്ന് 83.81 ശതമാനം ഇടിവാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയത്. 2019 മെയ് മാസത്തിലെ 20,608 യൂണിറ്റിനെ അപേക്ഷിച്ച് 81.24 ശതമാനം ഇടിവ് നേരിട്ട മഹീന്ദ്ര 3,867 യൂണിറ്റിലെത്തി.
ടാറ്റ മോട്ടോഴ്‌സ്
ടാറ്റ മോട്ടോഴ്‌സ് മെയ് മാസത്തിൽ 3,153 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷത്തെ 12,437 യൂണിറ്റുകളെ അപേക്ഷിച്ച് 74.65 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 1,753 യൂണിറ്റ് വിൽപ്പനയുമായി റെനോ വളരെ പിന്നിലാണ്; 2019 മെയ് മാസത്തിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 4,196 യൂണിറ്റ് കുറവാണ് അല്ലെങ്കിൽ 70.53 ശതമാനം. കിയ മോട്ടോഴ്‌സ് 2020 മെയ് മാസത്തിൽ 1,661 യൂണിറ്റുകളാണ് വിറ്റത്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ കഴിഞ്ഞ മാസം 1,641 യൂണിറ്റുകളുടെ വിൽപ്പന നടത്തി. വിൽപ്പന 86.48% കുറഞ്ഞു.
ഫോർഡ് ഇന്ത്യ
നാലക്ക വിൽപ്പന നേടുന്ന പട്ടികയിലെ അവസാന ബ്രാൻഡാണ് ഫോക്സ്വാഗൺ. 2019 മെയ് മാസത്തിൽ 2,685 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ 2020 മെയ് മാസത്തിൽ 1,404 യൂണിറ്റായിരുന്നു വിൽപ്പന. സെയ്ക്കിന്റെ ഉടമസ്ഥതയിലുള്ള പുതുമുഖ ബ്രാൻഡായ എംജി മോട്ടോർ കഴിഞ്ഞ മാസം 710 യൂണിറ്റുകൾ വിറ്റു. ഫോർഡ് ഇന്ത്യ 571 യൂണിറ്റ് വിൽപ്പന നടത്തി. 2019 മെയ് മാസത്തിൽ ഇത് 6,361 യൂണിറ്റായിരുന്നു (91.02 ശതമാനം നഷ്ടം).
നിസാൻ, ഹോണ്ട
സ്കോഡ ഓട്ടോ 508 യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്. കഴിഞ്ഞ മെയ് മാസത്തിൽ 1,148 യൂണിറ്റുകളിൽ നിന്ന് (55.75 ശതമാനം ഇടിവ്). നിസാൻ ഇന്ത്യയും ഹോണ്ട കാർ ഇന്ത്യയും യഥാക്രമം 378 യൂണിറ്റും 375 യൂണിറ്റുമായി കുറഞ്ഞു. വ്യക്തിഗത നഷ്ടം 79.66%, 96.72% എന്നിങ്ങനെയാണ്. പട്ടികയിൽ ഏറ്റവും താഴെ 93 യൂണിറ്റുകൾ വിറ്റ എഫ്സിഎ ഇന്ത്യ (ജീപ്പ്) ആണ്. കഴിഞ്ഞ വർഷം വിൽപ്പന 991 യൂണിറ്റായിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications