ദില്ലി: ഇന്ത്യയില്‍ കോവിഡിനെ തുടര്‍ന്ന് നിശ്ചലമായ കാര്‍ വിപണി വീണ്ടും സജീവമാകുന്നു. നവംബര്‍ മാസത്തില്‍ മികച്ച വില്‍പ്പനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും നേട്ടമുണ്ടാക്കിയിരിക്കുന്നത് ഹോണ്ടയാണ്. നവംബര്‍ മാസത്തില്‍ 55 ശതമാനത്തില്‍ വില്‍പ്പന വളര്‍ച്ചയാണ് അവര്‍ കൈവരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം ഇതേ മാസവുമായി താരമത്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ്. അതേസമയം ഇത് വന്‍ വളര്‍ച്ചയാണ്. പ്രത്യേകിച്ച് കോവിഡില്‍ വിപണി പ്രതിസന്ധിയില്‍ നില്ക്കുന്ന സമയത്തുള്ള വളര്‍ച്ച.

ഉത്സവ സീസണും അതോടനുബന്ധിച്ചുള്ള വില്‍പ്പനയും ഗുണകരമായെന്നാണ് വിലയിരുത്തല്‍. പുതിയ ഹോണ്ട സിറ്റി ആഴ്ച്ചകള്‍ക്ക് മുമ്പ് നിരത്തിലിറങ്ങിയിരുന്നു. ഇത് നല്ല രീതിയില്‍ വിറ്റ് പോയിരുന്നു. ഇതിന്റെ ഓള്‍ഡര്‍ ജനറേഷനും ഇപ്പോള്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇത് രണ്ടും വിപണിയില്‍ കുതിക്കാന്‍ ഹോണ്ടയെ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 9990 കാറുകളാണ് ഹോണ്ട വിറ്റഴിച്ചത്. 2019 നവംബറില്‍ ഇത് 6459 യൂണിറ്റുകളായിരുന്നു.
അതേസമയം കയറ്റുമതിയില്‍ 31 യൂണിറ്റാണ് ഉള്ളത്. ഈ വര്‍ഷത്തെ ഉത്സവ സീസണ് ഹോണ്ടയെ സംബന്ധിച്ച് ഗംഭീരമായിരുന്നുവെന്ന് ഹോണ്ടയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് രാജേഷ് ഗോയല്‍ പറയുന്നു. ഇത് മൊത്തം കാര്‍ വിപണിയെ ഉത്തേജിപ്പിക്കുന്നതാണ്. പുതിയ മോഡലുകള്‍ ധാരാളം ഉടന്‍ തന്നെ വിപണിയിലേക്ക് എത്തും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഓഫറുകളും നല്‍കുമെന്നും ഗോയല്‍ വ്യക്തമാക്കി.
കാര്‍ വിപണിയില്‍ ഉണ്ടായ ഈ വളര്‍ച്ച എല്ലാവര്ക്കും ഗുണകരമാകുമെന്ന് ഗോയല്‍ പറയുന്നു. പുതിയ ഹോണ്ട സിറ്റിയുടെ ഡിമാന്‍ഡ് കുതിച്ച് കയറുകയാണ്. സെയിലില്‍ ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഒന്നാം സ്ഥാനത്താണ് അതെന്നും അദ്ദേഹം പറഞ്ഞു. മിഡ് സൈസ് സെഡാനായി പലരുടെയും ആദ്യ ചോയ്സ് പുതിയ സിറ്റിയാണ്. അതേസമയം തന്നെ കോവിഡിന്റെ വെല്ലുവിളികള്‍ ഇപ്പോഴും വിപണിയില്‍ ഉണ്ട്. ഉപയോക്താക്കള്‍ വലിയ തോതില്‍ എത്തി തുടങ്ങിയിട്ടില്ല. പക്ഷേ ഇത് മെച്ചപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും രാജേഷ് ഗോയല്‍ പറഞ്ഞു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
