തിരുവനന്തപുരം : പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും വീടുകള്‍ക്കുണ്ടായ ചെറിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണ വകുപ്പ് ആവിഷ്കരിച്ച കെയര്‍ലോണ്‍ പദ്ധതി സാന്ത്വനമായത് 85,661 കുടുംബങ്ങള്‍ക്ക്. പദ്ധതിയുടെ ഭാഗമായി 713.92 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തത്. കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലൊഴികെ 9126 അയല്‍ക്കൂട്ടങ്ങളിലെ അംഗങ്ങള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിച്ചത്. ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളുള്ള ആലപ്പുഴ ജില്ലയില്‍ 35932 അയല്‍ക്കൂട്ട അംഗങ്ങള്‍ക്കായി 214.52 കോടി രൂപ വിതരണം ചെയ്തു. തൃശ്ശൂരില്‍ 2871 അയല്‍ക്കൂട്ടങ്ങള്‍ക്കായി 189.50 കോടി രൂപയും എറണാകുളം ജില്ലയില്‍ 1333 അയല്‍ക്കൂട്ടങ്ങള്‍ക്കായി 176.32 കോടി രൂപയും വിതരണം ചെയ്തു.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയര്‍ കേരളയുടെ ഭാഗമായാണ് കെയര്‍ ലോണ്‍ പദ്ധതിയും ആവിഷ്കരിച്ചത്. കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഒന്‍പതു ശതമാനം പലിശനിരക്കിലാണ് വായ്പ അനുവദിച്ചത്. സര്‍ക്കാരാണ് പലിശ വഹിക്കുന്നത്. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍ വഴി സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് വായ്പ നല്‍കിയത്.
പ്രളയകാലത്ത് കുടുംബശ്രീ വഴി സര്‍ക്കാര്‍ നടപ്പിലാക്കിയ റീസര്‍ജന്റ് കേരള ലോണ്‍ സ്്കീമില്‍ ഉള്‍പ്പെടുത്തിയാണ് കെയര്‍ ലോണ്‍ വായ്പാ വിതരണവും നടത്തിയത്. പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള ബാങ്ക് വായ്പ പലിശരഹിതമായി ലഭ്യമാക്കുന്ന പദ്ധതിയായിരുന്നു റീസര്‍ജന്റ് കേരള ലോണ്‍ സ്്കീം (ആര്.കെ.എല്‍.എസ്.). അര്‍ഹരായ അയല്ക്കൂട്ടാംഗങ്ങള്ക്ക് ഒന്‍പത് ശതമാനം പലിശയ്ക്ക് എല്ലാ ബാങ്കുകളും വായ്പ നല്‍കുകയും ഈ പലിശ പൂര്‍ണമായും സര്‍ക്കാര്‍ അനുവദിച്ചു നല്‍കുകയും ചെയ്യുന്ന രീതിയിലായിരുന്നു പദ്ധതി. ആകെ 30276 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 2,02789 അയല്ക്കൂട്ടാംഗങ്ങളാണ് വായ്പ സ്വീകരിച്ചത്. 1794.02 കോടി രൂപയാണ് ആകെ വായ്പയായി ആര്.കെ.എല്‍.എസ് മുഖേന വിതരണം ചെയ്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
