ദില്ലി: കോവിഡിനെ തുടര്‍ന്ന് തുറമുഖ മേഖലയിലും വന്‍ ഇടിവ്. ഇന്ത്യയിലെ 12 പ്രമുഖ തുറമുഖങ്ങളിലും വ്യാപാരം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. കാര്‍ഗോ ട്രാഫിക് കഴിഞ്ഞ എട്ട് മാസമായി ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. നവംബറില്‍ വീണ്ടും തകര്‍ച്ച നേരിട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലാണ് എല്ലാ തുറമുഖങ്ങളുമുള്ളത്. 10.53 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തി. ഏപ്രില്‍ നവംബര്‍ കാലയളവില്‍ 414.30 മില്യണ്‍ ടണ്ണായി വ്യാപാരം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 463.05 ടണ്ണായിരുന്നു വ്യാപാരം.

ഷിപ്പിംഗ് വകുപ്പ് മന്ത്രി മന്‍സുക് മാണ്ഡവ്യ കാര്‍ഗോ ട്രാഫിക്ക് ഇടിവ് രേഖപ്പെടുത്തിയെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് മുതല്‍ കോവിഡ് തുറമുഖ മേഖലയെ അതിശക്തമായി ബാധിച്ചെന്നും മന്ത്രി പറഞ്ഞു. മോര്‍മുഗാവോ ഒഴിച്ചുള്ള എല്ലാ തുറമുഖങ്ങളും നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ദക്ഷിണ ഗോവയിലെ മോര്‍മുഗാവോ തുറമുഖം 17.58 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 12.20 ടണ്ണിന്റെ വ്യാപാരമാണ് ഇവിടെ ഉയര്‍ന്നത്.
കാമരാജര്‍ തുറമുഖത്തെ കാര്‍ഗോ ഹാന്റ്ലിംഗ് 29.65 ശതമാനമാണ് ഇടിഞ്ഞത്. നിലവില്‍ ഇത് 14.46 മില്യണ്‍ ടണ്ണാണ്. ചെന്നൈ, കൊച്ചി, മുംബൈ എന്നിവയില്‍ 17 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തി. ജെഎന്‍പിടി 15 ശതമാനം ഇടിഞ്ഞു. ദീന്‍ദയാല്‍ തുറമുഖം 10.15 ശതമാനവും ചിദംബര്നഗര് 11.97 ശതമാനവും ഇടിവ് റേഖപ്പെടുത്തി. ന്യൂ മംഗളൂരുവില്‍ ഏഴ് ശതമാനത്തിന് മേലെയാണ് ഇടിവ്. പരദീപ് തുറമുഖത്ത് ഇത് 1.38 ശതമാനമാണ്. ഒന്നില്‍ പോലും വളര്‍ച്ച ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല.
കോവിഡ് കാലത്ത് ഇനി മെച്ചപ്പെടുമെന്ന സൂചനയും ഈ തുറമുഖങ്ങള്‍ നല്‍കുന്നില്ല. അതേസമയം പ്രതിസന്ധിയില്‍ നിന്ന് എപ്പോള്‍ കരകയറയുമെന്നും കണ്ടെയിനറുകളുടെ കാര്യത്തിലാണ് ശരിക്കും തുറമുഖങ്ങള്‍ക്ക് തിരിച്ചടി നേരിട്ടത്. കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വരവും നിലച്ചു. രാജ്യത്തിന്റെ മൊത്തം കാര്‍ഗോയുടെ ട്രാഫിക്കിന്റെ 61 ശതമാനവും ഈ തുറമുഖങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മൊത്തം 705 മില്യണ്‍ ടണ്ണാണ് കഴിഞ്ഞ വര്‍ഷം ഈ തുറമുഖങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ജൂണ്‍ മുതല്‍ പ്രതിസന്ധി പരിഹരിച്ച് തുടങ്ങിയിരുന്നുവെന്നാണ് മന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
