കേരളം ആസ്ഥാനമായ സ്വകാര്യ ബാങ്കായ കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്‌ബി ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ) നവംബർ 22 ന് ആരംഭിക്കും. 410 കോടി രൂപയുടെ ഐപിഒ നവംബർ 22 മുതൽ 26 വരെ തുടരും. 193 മുതൽ 195 രൂപ വരെയായിരിക്കും ഓഹരി വില.
പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ കമ്പനി 24 കോടി രൂപയുടെ മൂലധനം സമാഹരണമാണ് ലക്ഷ്യമിടുന്നത്. അതേസമയം നിലവിലുള്ള ഓഹരി ഉടമകളായ ഐസിഐസിഐ ലോംബാർഡ് ജനറൽ ഇൻഷുറൻസ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, ഫെഡറൽ ബാങ്ക്, ബ്രിഡ്ജ് ഇന്ത്യ ഫണ്ട്, സാറ്റലൈറ്റ് മൾട്ടികോം, വേ 2 വെൽത്ത് സെക്യൂരിറ്റീസ് എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് 19.78 ദശലക്ഷം ഓഹരികൾ 385.71 കോടി രൂപയ്ക്ക് ഓഫർ ഫോർ സെയിൽ വഴി വിൽക്കും.

റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അനുസരിച്ച്, നടപ്പ് സാമ്പത്തിക വർഷത്തിൽ പുതിയ ഇഷ്യുവിൽ നിന്നുള്ള വരുമാനം ബാങ്കിന്റെ ടയർ -1 മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപയോഗിക്കും. ഐപിഒയിലെ 75% ഓഹരികൾ യോഗ്യതയുള്ള സ്ഥാപനങ്ങൾക്കായി മാറ്റിവയ്ക്കുമ്പോൾ, 15% സ്ഥാപനേതര നിക്ഷേപകർക്കും 10% റീട്ടെയിൽ നിക്ഷേപകർക്കും നീക്കിവച്ചിട്ടുണ്ട്.
കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമുള്ള ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ ബാങ്കാണ് സിഎസ്‌ബി ബാങ്ക്. സെപ്റ്റംബർ 30 ന് അവസാനിച്ച ആറുമാസ കാലയളവിൽ ബാങ്ക് 817 കോടി രൂപയുടെ വരുമാനം നേടി. സാമ്പത്തിക വർഷം ആദ്യ പകുതിയിൽ ബാങ്കിന്റെ ലാഭം 44.3 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ 65.7 കോടി രൂപയുടെ നഷ്ടത്തെയാണ് ബാങ്ക് മറികടന്നിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി എഎംസി: ജീവനക്കാര്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരന്മാരായത് ഇങ്ങനെ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
