ചെന്നൈ: ഹൈദരാബദിലും ചെന്നൈയിലും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ ബാങ്ക് തട്ടിപ്പിന് കേസെടുത്ത് സിബിഐ. ഹൈദരാബാദിലെ ട്രാന്‍സ്റ്റോറി ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ 7,929 രൂപയുടെ തട്ടിപ്പും ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആഗ്നറ്റ് എഡ്യൂക്കേഷന്‍ ലിമിറ്റഡിനെതിരെ 313.79 കോടിയുടെ തട്ടിപ്പിനുമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എസ്ബിഐ, കാനറ ബാങ്ക് എന്നീ ബാങ്കുകള്‍ നല്കിയ പരാതികളുടെ പശ്ചാത്തലത്തിലാണ് കേസ്.

ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചെന്നൈയിലും, ഹൈദരാബാദിലും സിബിഐ വ്യാപകമായ റെയിഡ് നടത്തിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. രണ്ട് കമ്പനികളുടെയും അക്കൗണ്ടുകള്‍ എന്‍പിഎകളായി പ്രഖ്യാപിച്ചിട്ടുണ്ട്. വജ്ര വ്യാപാരി നീരവ് മോദി നടത്തിയ തട്ടിപ്പിനേക്കാള്‍ വലിയ തട്ടിപ്പാണ് ട്രാന്‍സ്റ്റോറി ഇന്ത്യ ലിമിറ്റഡ് നടത്തിയതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹൈവേകളുടെയും പാലങ്ങളുടെയും മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന കമ്പനിയാണ് ട്രാന് സ്റ്റോറി. കൂടാതെ ഇവര്‍ക്ക് ഓയില്‍ ഗ്യാസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനവും ഉണ്ട്. കാനറ ബാങ്ക് നേതൃത്വം നല്കുന്ന ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്നും ഈ കമ്പനിക്ക് വായ്പ സൗകര്യം ലഭിച്ചിരുന്നു. ഇതുവഴിയാണ് തട്ടിപ്പ് എന്നാണ് സിബിഐക്ക് നല്കിയ പരാതിയില്‍ പറുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
