കഴിഞ്ഞ ഒരു മാസത്തിനിടെ വിപണിയിൽ നിന്നും 28.78 ശതമാനം വളർച്ച നേടിയ ഓഹരിയാണ് സിസിഎൽ പ്രൊഡക്ട്സ് ഇന്ത്യ ലിമിറ്റഡ്. ബുധനാഴ്ച 12.69 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. വരും ദിവസങ്ങളിലും സമാന മുന്നേറ്റം ഓഹരി തുടർന്നാൽ നിക്ഷേപകരുടെ കീശ നിറയുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടു തന്നെ നമുക്ക് ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
സിസിഎൽ പ്രൊഡക്ട്സ് ഇന്ത്യ
ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ കോഫി കമ്പനിയാണ് സിസിഎല്‍ പ്രൊഡക്ട്‌സ്.കാപ്പിയുടെ ഉത്പാദനം, വ്യാപാരം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. കമ്പനിക്ക് പ്രധാനമായും ഇന്ത്യ, വിയറ്റ്‌നാം, സ്വിറ്റ്‌സർലൻഡ് രാജ്യങ്ങളിൽ ബിസിനസ്സ് പ്രവർത്തനങ്ങൾ ഉണ്ട്.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 813.30 രൂപ എന്ന നിലയിലാണ് ബുധനാഴ്ച സിസിഎൽ പ്രൊഡക്ട്സ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13.55 ശതമാനം മുന്നേറ്റമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 28.74 ശതമാനമാണ് ഒരു മാസത്തെ വളർച്ച. ആറ് മാസത്തിനിടെ 30 ശതമാനം നേട്ടമുണ്ടാക്കാനും സിസിഎൽ പ്രൊഡക്ട്സ് ഓഹരിക്ക് കഴിഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ 33 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. അഞ്ച് വർഷത്തിനിട 239.65 ശതമാനം മുന്നേറ്റമാണ് ഓഹരി നേടിയത്. വിപണിയിൽ ലിസ്റ്റ് ചെയ്തതിന് ശേഷം 12,056.95 ശതമാനം വളർച്ചയാണ് സിസിഎൽ പ്രൊഡക്ട്സ് ഓഹരി നേടിയത്. 855 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 551.60 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.

വില ഉയരാൻ സാധ്യത
ബ്രസീലിലെ മോശം കാലാവസ്ഥ ലോകത്തെ കാപ്പി പ്രേമികളെ കരയിക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്. മറ്റൊന്നുമല്ല അതിന്‍റെ കാരണം. ലോകത്തിലെ ഏറ്റവും വലിയ കാപ്പി ഉത്പാദകരാണ് ബ്രസീൽ, ആഗോള ഉൽപാദനത്തിൻ്റെ മൂന്നിലൊന്ന് വരും. ബ്രസീലിലെ മോശം കാലാവസ്ത കാപ്പി ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കാപ്പിയുടെ വില വരും ദിവസങ്ങളിൽ ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അങ്ങനെ സംഭവിച്ചാൽ കാപ്പി ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളും മുകളിലേക്ക് ഉയരാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല.
ലാഭവിഹിതം
ലാഭവിഹിതം എന്നത് ഓഹരി ഉടമകൾക്ക് നൽകുന്ന വരുമാനത്തിൻ്റെ ഒരു ശതമാനമാണ്. 2023 ഡിസംബറിൽ അവസാനിക്കുന്ന പാദത്തിൽ സിസിഎൽ പ്രൊഡക്ട്സ് 2.50 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു.
⦁ അവസാന ഡിവിഡൻ്റ് തീയതി: 05/02/2024
⦁ നിലവിലെ ലാഭവിഹിതം: 0.69%
⦁ വാർഷിക ലാഭവിഹിതം: ₹5

വിപണിക്ക് ചുവപ്പിൽ അവസാനം
തുടർച്ചയായ നേട്ടങ്ങൾക്ക് ഇടവേള നൽകി ബുധനാഴ്ച ചുവപ്പിലാണ് ഇന്ത്യൻ ഓഹരി വിപണി അവസാനിച്ചത്. സെൻസെക്‌സ് 203 പോയിൻ്റ് അഥവാ 0.25 ശതമാനം ഇടിഞ്ഞ് 82,352.64 ൽ ക്ലോസ് ചെയ്തു, 19 ഓഹരികൾ നഷ്ടത്തിലാണ്. നിഫ്റ്റി 50 81 പോയിൻറ് അഥവാ 0.32 ശതമാനം നഷ്ടത്തിൽ 25,198.70 ൽ ക്ലോസ് ചെയ്തു, 31 ഓഹരികൾ നഷ്ടത്തിലാണ്.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചികയും 0.12 ശതമാനം ഇടിഞ്ഞെങ്കിലും സ്‌മോൾക്യാപ് സൂചിക 0.32 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് 0.56 ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ പ്രൈവറ്റ് ബാങ്ക് സൂചിക 0.65 ശതമാനം ഇടിഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications