തീപിടിച്ച പോലെ പറക്കുന്ന ഈ ഓഹരിയുടെ പിന്നാലെ ഡോളി ഖന്നയും; നാളെ മുതല്‍ വീണ്ടും അപ്പര്‍ സര്‍ക്യൂട്ട്?

ഓഹരി വിപണിയിലെ വെല്ലുവിളികള്‍ അതിജീവിച്ച് വിജയ തീരമണഞ്ഞ നിക്ഷേപകരിലെ സ്ത്രീ സാന്നിധ്യമാണ് ഡോളി ഖന്ന. ചെന്നൈ കേന്ദ്രീകരിച്ച് 1996 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡോളി ഖന്നയുടെ വിജയ ചരിത്രം ഓഹരി വിപണിയിലെ തുടക്കക്കാര്‍ക്കും സാധാരണക്കാരായ നിക്ഷേപകര്‍ക്കും എന്നും പ്രചോദനമാണ്. നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവായ രാജീവ് ഖന്നയുടെ സഹായവും ലഭിക്കുന്നുണ്ട്. പെട്രോളിയം, ടെക്‌സ്‌റ്റൈല്‍ നിര്‍മ്മാണം, കെമിക്കല്‍ പോലെ പരമ്പരാഗത വ്യവസായ മേഖലകളിലെ ഓഹരികളോടാണ് പ്രിയം കൂടുതല്‍.

കുതിപ്പ്

ഇതിനിടെ ഏതാനും ദിവസങ്ങളായി വമ്പന്‍ കുതിപ്പ് നടത്തുന്ന ചെന്നെ പെട്രോളിയം ഓഹരിയില്‍ ഡോളി ഖന്ന നിക്ഷേപം നടത്തിയതിന്റെ വിശദാംശം പുറത്തുവന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 28-ന് ചെന്നൈ പെട്രോളിയത്തിന്റെ 10 ലക്ഷം ഓഹരികളാണ് ബ്ലോക്ക് ഡീലിലൂടെ വാങ്ങിയത്. ഇത് ആകെ ഓഹരികളുടെ 0.70 ശതമാനമാണ്. ഈ ഇടപാട് ഓഹരിക്ക് 263.15 രൂപ നിരക്കിലാണ് പൂര്‍ത്തിയായത്. ഇതിനായി 26.13 കോടി രൂപയും ഡോളി ഖന്ന ചെലവിട്ടു.

അതേസമയം തിങ്കളാഴ്ച, ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി 10 ശതമാനം മുന്നേറ്റത്തോടെ 307.15 രൂപയില്‍ അപ്പര്‍ സര്‍ക്യൂട്ടിലാണ് ചെന്നൈ പെട്രോളിയം വ്യാപാരം അവസാനിപ്പിച്ചത്.

ചെന്നൈ പ്രെട്രോളിയം

ചെന്നൈ പ്രെട്രോളിയം

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര എണ്ണ ശുദ്ധീകരണ ശാലയാണ് ചെന്നൈ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്. 1960-കളിലാണ് തുടക്കം. നിലവില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഭാഗമാണ്. കഴിഞ്ഞ 5 ദശാബ്ദങ്ങള്‍ക്കിടെ വാര്‍ഷിക ഉത്പാദന ശേഷി 11.5 ദശലക്ഷം മെട്രിക് ടണ്‍ എന്ന നിലയിലേക്ക് പടിപടിയായി ഉയര്‍ത്തി. വളരെ സങ്കീര്‍ണമായ എണ്ണ ശുദ്ധീകരണ ശാലയില്‍ നിന്നും എല്‍പിജി, നാഫ്ത, വാഹന ഇന്ധനം, മണ്ണെണ്ണ, എടിഎഫ് ഉള്‍പ്പെടെ നിരവധി നിരവധി പെട്രോളിയം ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്. ലൂബ്രിക്കന്റുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യന്‍ അഡിറ്റീവ്‌സ് ലിമിറ്റഡ് എന്ന ഉപകമ്പനി ഷെവ്‌റോണ്‍ കെമിക്കല്‍ കമ്പനിയുമായി ചേര്‍ന്ന് 1989-ല്‍ രൂപീകരിച്ചു.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

ചെന്നൈ പെട്രോളിയത്തിന്റെ ഓഹരികളില്‍ 67.29 ശതമാനവും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ്. വിദേശ നിക്ഷേപകര്‍ക്ക് 3.37 ശതമാനവും ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 5.36 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 23.98 ശതമാനം വീതവും ഓഹരി പങ്കാളിത്തമുണ്ട്. തുടര്‍ച്ചയായി ഇല്ലെങ്കിലും ഇടവേളകളില്‍ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.65 ശതമാനമാണ്. നിലവില്‍ ഓഹരിയുടെ മാര്‍ക്കറ്റ് കാപിറ്റലൈസേഷന്‍ 4,573 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 200.57 രൂപ നിരക്കിലാണ്. റിഫൈനറി ഓഹരികളുടെ ശരാശരി പിഇ റേഷ്യോ 27.50 ആയിരിക്കുമ്പോള്‍ ചെന്നെ പെട്രോളിയത്തിന്റേത് 3.38 നിരക്കിലാണെന്നതും ശ്രദ്ധേയം.

അനുകൂല ഘടകം

അനുകൂല ഘടകം

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വിറ്റുവരവിലും ഉയര്‍ച്ച. അടുത്തിടെയുള്ള പ്രവര്‍ത്തന ഫലങ്ങളില്‍ പാദാനുപാദത്തില്‍ പ്രതിയോഹരി വരുമാന വര്‍ധനവ് കാണിക്കുന്നു. കഴിഞ്ഞ 2 വര്‍ഷമായി അറ്റാദായവും മെച്ചപ്പെടുന്നുണ്ട്. വിദേശ നിക്ഷേപകര്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്തി. ഓഹരി തുടര്‍ച്ചയായി പുതിയ ഉയരങ്ങള്‍ കുറിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 32 ശതമാനവും ഒരു മാസത്തിനിടെ 136 ശതമാനവും ഈ ഓഹരി മുന്നേറി. 2022-ല്‍ ഇതുവരെയുള്ള കാലയളവില്‍ ചെന്നൈ പെട്രേളിയത്തിന്റെ ഓഹരികള്‍ 200 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ചെന്നൈ പെട്രോളിയത്തിന്റെ സാമ്പത്തിക സ്ഥിതി ദുര്‍ബലാവസ്ഥയിലാണ്. എന്നാല്‍ അടുത്തിടെ പ്രകടനം മെച്ചപ്പെടുത്തുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 16,410 കോടിയായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 88 ശതമാനം വര്‍ധനയാണ്. നാലാം പാദത്തില്‍ അറ്റാദായം 990 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 4 മടങ്ങ് ഉയര്‍ച്ചയാണിത്. പ്രതിയോഹരി വരുമാനം 15.6 രൂപയില്‍ നിന്നും 68.8-ലേക്ക് വര്‍ധിച്ചു.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X