6 കമ്പനികളാണ് ഈ ആഴ്ച പ്രാഥമിക ഓഹരി വിൽപ്പനയുമായി വിപണിയിലേക്കെത്തുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാണ് ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളായ സെല്ലോ വേൾഡ്. ഈ വർഷം ഒക്ടോബറിൽ ഐ ആർ എം എനർജി, ബ്ലൂ ജെറ്റ് ഹെൽത്ത് കെയർ എന്നിവയ്ക്ക് ശേഷം പബ്ലിക് ഇഷ്യു പുറത്തിറക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സെല്ലോ വേൾഡ്. സെല്ലോ വേൾഡ് ഓഹരി വാങ്ങുന്നതിന് മുൻപ് 10 കാര്യങ്ങൾ ശ്രദ്ധിക്കണം. വിശദമായി അറിയാം.
1. IPO തീയതികൾ
പബ്ലിക് ഇഷ്യു ഇന്ന്, അതായത് ഒക്ടോബർ 30 ന് ആരംഭിക്കും. നവംബർ 1 ന് ഇഷ്യു സമാപിക്കുകയും ചെയ്യും.

2. വില
ഒരു ഓഹരിക്ക് 617 - 648 രൂപയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്.
3. ഐപിഒ സൈസ്
മുംബൈ ആസ്ഥാനമായുള്ള കമ്പനി പബ്ലിക് ഇഷ്യുവിൽ നിന്ന് 1,900 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫറിന് പുതിയ ഇഷ്യൂ ഘടകം ഇല്ല. അതുകൊണ്ടു തന്നെ ഇഷ്യൂ ചെലവുകൾ ഒഴികെയുള്ള എല്ലാ പണവും വിൽക്കുന്ന ഓഹരി ഉടമകൾക്ക് അതായത് പ്രൊമോട്ടർമാർക്ക് നൽകും. യോഗ്യതയുള്ള ജീവനക്കാര്‍ക്കായി 10 കോടി രൂപയുടെ ഓഹരികൾ മാറ്റി വച്ചിട്ടുണ്ട്. ഒരു ഓഹരിയില്‍ 61 രൂപയുടെ ഇളവും ജീവനക്കാര്‍ക്ക് ലഭിക്കും.
4. ലക്ഷ്യങ്ങൾ
സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഇക്വിറ്റി ഷെയറുകൾ ലിസ്റ്റ് ചെയ്യുന്നതിന്റെ നേട്ടങ്ങൾ കൈവരിക്കുക എന്നതാണ് സെല്ലോ വേൾഡിന്റെ പ്രധാനപ്പെട്ട ലക്ഷ്യം. അതോടൊപ്പം 1,900 കോടി രൂപയുടെ ഓഫർ ഫോർ സെയിലും.
5. ലോട്ട് സൈസ്
നിക്ഷേപകര്‍ക്ക് ചുരുങ്ങിയത് 23 ഓഹരികളോ ഇതിന്റെ മടങ്ങുകളോ ആയി വാങ്ങാം. ഇതോടെ, റീട്ടെയിൽ നിക്ഷേപകരുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം 14,904 രൂപയും (23 ഓഹരികൾക്ക്) പരമാവധി 1,93,752 രൂപയും (299 ഓഹരികൾ) ആയിരിക്കും. കാരണം റീട്ടെയിൽ നിക്ഷേപകർക്ക് ഐപിഒയിൽ നിക്ഷേപ പരിധിയായ 2 ലക്ഷം രൂപ കവിയാൻ കഴിയില്ല. ഇഷ്യുവിന്റെ പകുതി സ്ഥാപന ബയർമാർക്കും 15 ശതമാനം ഉയർന്ന മൂല്യമുള്ള വ്യക്തികൾക്കുമായി കമ്പനി നീക്കിവച്ചിട്ടുണ്ട്. ബാക്കി 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കായി നീക്കിവച്ചിരിക്കുന്നു.
6. കമ്പനി പ്രൊഫൈൽ
കണ്‍സ്യൂമര്‍ ഹൗസ്‌വെയര്‍, സ്റ്റേഷനറി, മോള്‍ഡഡ് ഫര്‍ണിച്ചര്‍ എന്നീ പ്രധാന വിഭാഗങ്ങളിലായി സെല്ലോ ബ്രാന്‍ഡില്‍ നിരവധി ഉല്‍പ്പന്ന ശ്രേണികളുള്ള കമ്പനി സെല്ലോ പ്ലാസ്റ്റിക് ഇന്‍ഡസ്ട്രിയല്‍ വര്‍ക്‌സ് എന്ന പേരില്‍ 1962 ലാണ് തുടങ്ങിയത്. 2023 സാമ്പത്തിക വര്‍ഷം 29.86 ശതമാനം വര്‍ധനയോടെ 285 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം.
7. അപകട സാധ്യത
a.അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടാക്കുന്ന മാറ്റം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പ്ലാസ്റ്റിക് തരികൾ, പ്ലാസ്റ്റിക് പോളിമർ വില, അവയുടെ ലഭ്യതയിലുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ ബിസിനസിനേയും സ്വാധീനിക്കും.
b. മറ്റ് കമ്പനികളുടെ കടന്ന് വരവും വിൽപ്പനയും സെല്ലോ വേൾഡിന്റെ വിപണി വിഹിതം കുറയാൻ കാരണമായേക്കാം.
മറ്റ് കമ്പനികൾ
മമഎർത്ത് മാതൃകമ്പനിയായ ഹൊനാസ കണ്‍സ്യൂമറിന്‍റെ 1,701 കോടി രൂപയുടെ ഐപിഒ ഒക്‌ടോബർ 31ന് തുടങ്ങും, ഒരു ഓഹരിക്ക് 308-324 രൂപയാണ് നിരക്ക്, നവംബർ 2 ന് ഓഫര്‍ അവസാനിക്കും. മിഷ് ഡിസൈൻസിന്റെ 9.76 കോടി രൂപയുടെ ഓഫറിന്‍റെ ബിഡ്ഡിംഗ് ഒക്ടോബർ 31 മുതല്‍ നവംബർ 2 വരെ നടക്കും, ഓഫർ വില ഷെയറൊന്നിന് 122 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. എസ്എംഇ വിഭാഗത്തിൽ, ട്രാൻസ്‌സ്റ്റീൽ സീറ്റിംഗ് ടെക്‌നോളജീസിന്‍റെ 49.98 കോടി രൂപയുടെ ഐപിഒ ഒക്ടോബർ 30 മുതല്‍ നവംബർ 1 വരെ തീയതികളിൽ നടക്കും, ഒരു ഓഹരിക്ക് 67-70 രൂപയാണ് നിരക്ക്. മിഷ് ഡിസൈൻസിന്റെ 9.76 കോടി രൂപയുടെ ഓഫറിന്‍റെ ബിഡ്ഡിംഗ് ഒക്ടോബർ 31 മുതല്‍ നവംബർ 2 വരെ നടക്കും, ഓഫർ വില ഷെയറൊന്നിന് 122 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
